കള്ളപ്പണം തടയാൻ കച്ചകെട്ടി കേന്ദ്രം, തുറുപ്പ് ചീട്ടായി ഇ- റുപ്പി അവതരിപ്പിച്ച് ആർബിഐ; ക്രിപ്പ്റ്റോക്കും പണികിട്ടും?

Home
editorial
the rbis e rupee explained
undefined

നവംബർ 1ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ രൂപയുടെ ആദ്യ ട്രയൽ അവതരിപ്പിച്ചു. സർക്കാർ സെക്യുരിറ്റികളിലാണ് ആദ്യമായി ഇത് പരീക്ഷിച്ചത്. വൈകാതെ തന്നെ റിട്ടെയിൽ സെഗ്മെന്റിലേക്കും ഇത് കൊണ്ടുവരും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ഒമ്പത് ബാങ്കുകളെയാണ് പദ്ധതിക്കായി റിസർവ് ബാങ്ക് നിയോഗിച്ചിരിക്കുന്നത്.

ഒക് ടോബര് 7നാണ് സെൻട്രൽ ഡിജിറ്റൽ കറന് സി (സിബിഡിസി) സംബന്ധിച്ച ഒരു കൺസപ്പ്റ്റ് നോട്ട് ആർബിഐ പ്രസിദ്ധീകരിച്ചത്.

ഇന്ത്യയില് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങള് , ബദലുകള് , ആനുകൂല്യങ്ങള് , പോരായ്മകള് എന്നിവ ഈ കൺസപ്പ്റ്റ് നോട്ട് അഭിസംബോധന ചെയ്യുന്നു.

എന്താണ് ഡിജിറ്റൽ രൂപയെന്നും, ഇന്ത്യയിൽ എന്തിന് ഇത് അവതരിപ്പിച്ചുവെന്നുമാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

എന്താണ് ഡിജിറ്റൽ രൂപ ?

കോൺടാക്റ്റ്ലെസ് ഇടപാടുകൾക്ക് ഉപയോഗിക്കുവാനായി ആർബിഐ പുറത്തിറക്കുന്ന കറൻസി നോട്ടുകളുടെ ഡിജിറ്റൽ പതിപ്പാണ് ഇ-രൂപ. ഡിജിറ്റൽ രൂപ റിസർവ് ബാങ്ക് നേരിട്ടാകും ഇഷ്യൂ ചെയ്യുന്നത്.  ഇത് ഫിയറ്റ് കറൻസിക്ക് തുല്യമായി പരസ്പരം കൈമാറാൻ സാധിക്കുന്നതാണ്. ഒരു സാധാരണ കറൻസിക്ക് സമാനമായി പ്രവർത്തിക്കുകയും ചെയ്യും.

ഇടപാടുകൾക്കായി ഇത്തരം ഡിജിറ്റൽ രൂപ ഉപയോഗിക്കാവുന്നതാണ്. ബോണ്ടുകൾ പോലുള്ള സർക്കാർ സെക്യൂരിറ്റികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സെറ്റിൽമെന്റ് തുകയായി ഇത് പ്രവർത്തിക്കും. കൂടാതെ, ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും ചില്ലറ ഇടപാടുകൾക്കായി ഇ-രൂപ ഉടൻ ലഭ്യമാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

“ഒരു സിബിഡിസി പൊതുജനങ്ങൾക്ക് ലഭ്യമായ നിലവിലെ ഡിജിറ്റൽ പണത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും, കാരണം അത് റിസർവ് ബാങ്കിന്റെ ബാധ്യതയായിരിക്കും, ഒരു വാണിജ്യ ബാങ്കിന്റെ ബാധ്യതയാകില്ല” ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

ഇവ എങ്ങനെ പ്രവർത്തിക്കും?

ബാങ്ക് ബാലൻസ് പരിശോധിക്കുന്നതിന് സമാനമായ രീതിയിൽ ഒരാൾക്ക് അവരുടെ ഇ രൂപ വാലറ്റിലെ ബാലൻസ് പരിശോധിക്കാൻ കഴിയും. ബ്ലേക്ക് ചെയിൻ ടെക്നോളജിയിലൂടെ ആകും സിബിസിഡി പ്രവർത്തിക്കുക. ഒരുപാട് ബ്ലോക്കുകൾ കൂടി ചേർന്നാണ് ബ്ലോക്ക് ചെയിനുകൾ പ്രവർത്തിക്കു. ഓരോ ബ്ലോക്കിലും ഓരോ ട്രാൻസാക്ഷൻ വിവരങ്ങൾ അടങ്ങിയിട്ടുണ്ടാകും.

നിർദ്ദിഷ്ട കമ്പ്യൂട്ടറുകൾ CBDC-യുടെ കോഡ് പ്രവർത്തിപ്പിക്കുകയും അതിന്റെ ബ്ലോക്ക് ചെയിൻ സംഭരിക്കുകയും ചെയ്യും. ടോക്കൺ അധിഷ്ഠിത സംവിധാനം ഇ-രൂപയിലേക്കുള്ള സാർവത്രിക ആക്സസ് നൽകുന്നതിനൊപ്പം ഡിഫോൾട്ട് ആയി സ്വകാര്യതയും നൽകും. അതിനാൽ, വ്യക്തികൾക്ക് അവർക്ക് ഇഷ്ടമുള്ളവർക്ക് ഡിജിറ്റൽ രൂപ നൽകാൻ കഴിയും.

സിബിഡിസി രണ്ട് തരത്തിലാണുള്ളത്.

  1. Central Bank Digital Currency Wholesale: ഇവ വലിയ തോതിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്നു. ബാങ്കുകൾ, വൻകിട ധനകാര്യ സ്ഥാപനങ്ങൾ, വലിയ ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ എന്നിവർക്ക് ഇത് ഉപയോഗിക്കാം.
  2. Central Bank Digital Currency Retail: ഇത് റീട്ടെയിൽ ഇടപാടുകൾക്കായി ഉപയോഗിക്കുന്നു. ദൈനംദിന ഇടപാടുകൾക്കായി ആളുകൾക്ക് സിബിഡിസി ഉപയോഗിക്കാൻ കഴിയും. ആദ്യം തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ബാങ്കുകളിലുമായിരിക്കും ഇത് ആരംഭിക്കുക. റീട്ടെയിൽ പദ്ധതിയിൽ എല്ലാ പ്രായത്തിലുമുള്ള പങ്കാളികളെയും ഉൾപ്പെടുത്തും. ജനങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഫീച്ചറുകൾ പരിഷ്കരിക്കും.

സവിശേഷതകൾ

  • സിബിഡിസി രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ ടോക്കൺ ആയിരിക്കും. റിസർവ് ബാങ്ക് അതിന്റെ പണ നയങ്ങളെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന ഒരു പരമാധികാര കറൻസിയാണിത്. 
  • സെൻട്രൽ ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ഇത് ഒരു ബാധ്യതയായി കാണപ്പെടും.
  • സാധാരണ പണവുമായി സിബിഡിസിയെ വളരെ എളുപ്പത്തിൽ പരിവർത്തനം ചെയ്യാവുന്നതാണ്.

  • ഇത് വാണിജ്യ ഇടപാടുകൾ ലളിതമാക്കും.
  • ഇത് കറൻസി അച്ചടിക്കുന്നതിനുള്ള സർക്കാരിന്റെ ചെലവ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
  • സ്മാർട്ട്ഫോണുകളിൽ നിന്നുള്ള പണം കൈമാറ്റം വേഗത്തിലും ബുദ്ധിമുട്ടില്ലാത്തതുമായിരിക്കും.

ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യം

  • സിബിഡിസി ഉപഭോക്താക്കൾക്ക് ഒരു അധിക പേയ്മെന്റ് അവന്യൂ നൽകുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്നു, നിലവിലെ പേയ്മെന്റ് സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കാനല്ല.
  • ഡിജിറ്റല് രൂപ അവതരിപ്പിക്കുന്നത് ഇന്ത്യയുടെ ഡിജിറ്റല് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും സാമ്പത്തിക ഉൾച്ചേർച്ച വികസിപ്പിക്കുമെന്നും പണ, പേയ് മെന്റ് സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നും ആർബിഐക്ക് ഉറപ്പുണ്ട്.
  • ഇ-രൂപയുടെ സഹായത്തോടെ കള്ളനോട്ട് പ്രശ്നം പരിഹരിക്കും.
  • അതിർത്തി കടന്നുള്ള ഇടപാടുകൾ വർദ്ധിപ്പിക്കാൻ ഇത് സഹായകരമാകും.
  • ഫിസിക്കൽ ക്യാഷ് മാനേജ് മെന്റുമായി ബന്ധപ്പെട്ട ചെലവ് കുറയും.
  • ക്രിപ്റ്റോ ആസ്തികളുടെ വളർച്ചയ്ക്കെതിരെ ദേശീയ കറൻസിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുക.
  • ക്രിപ്റ്റോ കറൻസികളുടെ ജനപ്രീതിയിൽ ഉണ്ടാകുന്ന വർദ്ധനവും ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ സർക്കാരിനെ നിർബന്ധിതരാക്കി.
  • കൊവിഡിന് ശേഷം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഇത് ഡിജിറ്റൽ രൂപയുടെ സാധ്യത ചൂണ്ടികാട്ടുന്നു. ഇ-രൂപ വരുന്നതോടെ പേപ്പർ കറൻസികളുടെ അടച്ചടി ചെലവും അവ നശിച്ച് പോകാനുള്ള സാധ്യതകളും കുറയുന്നു.

വെല്ലുവിളികൾ:

  • ഇ-രൂപ ജനപ്രിയമാകുകയും മൊബൈൽ വാലറ്റുകളിൽ സംഭരിക്കാൻ കഴിയുന്ന തുകയ്ക്ക് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കുകയും ചെയ്താൽ ദുർബലരായ ബാങ്കുകൾക്ക് കുറഞ്ഞ ചെലവിലുള്ള നിക്ഷേപങ്ങൾ നിലനിർത്താൻ അത് ബുദ്ധിമുട്ടാകും.
  • നിരവധി സൈബര് സുരക്ഷാ ഭീഷണികൾ ഇന്ത്യ ഇതിനകം നേരിടുന്നുണ്ട്. ഡിജിറ്റൽ കറൻസിയുടെ വന്നാൽ സൈബർ ആക്രമണങ്ങളിലുള്ള വർദ്ധനവിന് അത് കാരണമാകുകയും ഡിജിറ്റൽ മോഷണത്തിന്റെ അപകടസാധ്യത നൽകുകയും ചെയ്തേക്കാം.
  • KYC മാനദണ്ഡങ്ങളും ഡാറ്റയുടെ സ്വകാര്യതയും ഉൾപ്പെടെ CBDC-യുടെ നടത്തിപ്പിനായി നിരവധി പ്രവർത്തന പ്രശ്നങ്ങൾ ഉണ്ടായേക്കാം.

ഡിജിറ്റൽ കറൻസിയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക്  എത്തിച്ചേരാൻ ഇ-രൂപ സഹായിച്ചേക്കും. സിബിഡിസിയുടെ വരവ് രാജ്യത്തെ കറൻസികളുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി റിസർവ് ബാങ്ക് ഉയർത്തികാട്ടി. ആളുകളുടെ ബിസിനസ്സ് രീതിയെ തന്നെ അടിസ്ഥാനപരമായി മാറ്റാൻ ഡിജിറ്റൽ രൂപയ്ക്ക് കഴിഞ്ഞേക്കും. നിങ്ങൾക്ക് എന്താണ് തോന്നുന്നത്? റിസർവ് ബാങ്കിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി വഴി ഇന്ത്യൻ രൂപ ആഗോള തലത്തിലേക്ക് ഉയരുമോ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023