ഉഡാന്റെ ഉദയം, സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് മാതൃകയായി ഇ-കൊമേഴ്‌സ് സ്ഥാപനം
കൊവിഡ് പകർച്ചവ്യാധിക്ക് ശേഷം ഇന്ത്യയിലെ ബിസിനസ്-ടു-ബിസിനസ് (B2B) ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലെയ്‌സുകൾ വൻ രീതിയിലുള്ള വളർച്ചയാണ് കാഴ്ചവെച്ചത്. ഓഫ്ലൈൻ സ്റ്റോറുകളിൽ നിന്നും ഓൺലൈനിലേക്കുള്ള ശക്തമായ നീക്കമാണ് ഈ ചുരുങ്ങിയകാലയളവിൽ ഉണ്ടായത്.
ഇന്ത്യൻ റീട്ടെയിലർ ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച്, ഓരോ 3-4 മാസത്തിലും ബി 2 ബി മേഖലയുടെ മൂല്യ ഇരട്ടി വർദ്ധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇത് 100 മില്യൺ ഡോളറിന് അധികം നിക്ഷേപം കൊണ്ടുവരുന്നു, 2024-ഓടെ ഇത് 1 ട്രില്യൺ ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ ലേഖനത്തിലൂടെ ബിടുബി ട്രേഡിംഗ് മാർക്കറ്റ് പ്ലെയിസായ ഉഡാൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.
ഉഡാന്റെ ഉയദം
"സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യയിൽ വ്യാപാരം നടത്തുന്ന രീതിയെ പരിവർത്തനം ചെയ്യുക" എന്ന കാഴ്ചപ്പാടോടെ, മുൻ ഫ്ലിപ്കാർട്ട് എക്സിക്യൂട്ടീവുമാരായ സുജീത് കുമാർ, അമോദ് മാളവ്യ, വൈഭവ് ഗുപ്ത എന്നിവർ ചേർന്ന് 2016 ൽ B2B ഇ-കൊമേഴ്‌സ് കമ്പനി സ്ഥാപിച്ചു. ഇത് 2016 ൽ ഹൈവെലൂപ്പ് ടെക്നോളജി എന്ന പേരിൽ രജിസ്റ്റർ ചെയ്തു.
ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി എല്ലാ നിർമ്മാതാക്കളെയും വ്യാപാരികളെയും മൊത്തക്കച്ചവടക്കാരെയും ചില്ലറ വ്യാപാരികളെയും ഒരു പൊതു ശൃംഖലയ്ക്ക് കീഴിൽ കൂട്ടിച്ചേർക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തെ മുഴുവൻ B2B നടപടിക്രമങ്ങളും കാര്യക്ഷമമാക്കുകയും പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ ഇനങ്ങൾ പ്രദർശിപ്പിക്കാൻ നിർമ്മാതാക്കളെ അനുവദിക്കുകയും ചെയ്യുന്നു. ഇതിലൂടെ വ്യാപാരികൾക്ക് വിവിധ ഇനങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, അടുക്കള സാമഗ്രികൾ, സ്റ്റേഷനറികൾ, കളിപ്പാട്ടങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങൾ ഉദാന്റെ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നു.
ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, അടുക്കള സാമഗ്രികൾ, സ്റ്റേഷനറികൾ, കളിപ്പാട്ടങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങൾ ഉഡാന്റെ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
ഇന്ത്യയിലെ 900ൽ അധികം നഗരങ്ങളിലായി 12,000-ലധികം പിൻ കോഡുകൾ ഉൾക്കൊള്ളുന്ന 30 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെയും 25,000-30,000 വിൽപ്പനക്കാരുടെയും ശൃംഖല ഉഡാനുണ്ട്. 17 ലക്ഷത്തോളം റീട്ടെയിലേഴ്സാണ് ഉഡാനിൽ ഉള്ളത്. പ്രതിമാസം 4.5 മില്യാൺ ട്രാൻസാക്ഷൻസ് നടക്കുന്നുണ്ട്. ഇത് കമ്പനിയുടെ ബി2ബി ഇകൊമേഴ്സ് മേഖലയിലെ മുൻനിരയിൽ നിർത്തുന്നു.
ധനസമാഹരണവും നിക്ഷേപവും
സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ പൊതുവായ ഇടിവുണ്ടായതിനെത്തുടർന്ന് ഉഡാൻ അടുത്തിടെ 120 മില്യൺ ഡോളറിന്റെ കൺവെർട്ടിബിൾ നോട്ടുകളും ഓഹരി ഉടമകളിൽ നിന്നും ബോണ്ട് ഹോൾഡർമാരിൽ നിന്നും കടവും സമാഹരിച്ചിരുന്നു.
അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഉടാൻ ഐപിഒ നടത്താൻ പദ്ധതിയിടുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ നാല് പാദത്തിൽ കമ്പനി 350 ഡോളറാണ് സമാഹരിച്ചത്.
നിലവിലുള്ളതും പുതിയതുമായ നിക്ഷേപകരിൽ നിന്നായി 2021 ജനുവരിയിൽ 280 മില്യൺ ഡോളറിന്റെ മുൻ ഫണ്ടിംഗ് റൗണ്ടിൽ 3.1 ബില്യൺ ഡോളറായിരുന്നു ഉഡാന്റെ മൂല്യം. വ്യവസായ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ട് വഴിയുള്ള മൂല്യനിർണ്ണയം ഐപിഒ സമയത്തോ അല്ലെങ്കിൽ ഐപിഒയ്ക്ക് മുമ്പുള്ള ഫണ്ടിംഗിന്റെ സമയത്തോ പിന്നീട് ചെയ്യപ്പെടും.
സ്റ്റാർട്ടപ്പിന്റെ നിലവിലുള്ള നിക്ഷേപകരിൽ മൈക്രോസോഫ്റ്റ്, ലൈറ്റ്സ്പീഡ് വെന്ചേഞ്ചർ പാർട്ട്നേഴ്സ്, എംആൻഡ്ജി പ്രൊഡൻഷ്യൽ
എന്നിവ ഉൾപ്പെടുന്നു.
സമീപകാല മാറ്റങ്ങൾ
- ഉഡാൻ കുതിച്ചുയരുകയാണ്. വ്യാപാരികൾ, കർഷകർ, റീട്ടെയിലർമാർ, ഉടമസ്ഥർ, റെസ്റ്റോറന്റുകൾ, ഫാർമസികൾ, തെരുവ് കച്ചവടക്കാർ എന്നിവരുൾപ്പെടെ നിരവധി ആളുകൾ ഉഡാനുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്ലാറ്റ്‌ഫോമിൽ നൽകിയിട്ടുള്ള ഓർഡറുകളുടെ പകുതിയിലധികവും നിറവേറ്റുന്നതിന്, ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ വിതരണ ശൃംഖലയുണ്ട്. നിലവിൽ 5 ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ഉണ്ടെന്നാണ് ഉഡാനിന്റെ പ്ലാറ്റ്‌ഫോം അവകാശപ്പെടുന്നത്.
- കഴിഞ്ഞ വർഷം, മൊത്തം മാർജിനുകളിലും പ്രവർത്തനച്ചെലവുകളിലും മൊത്തം 1000 ബേസിസ് പോയിന്റുകൾ (ബിപിഎസ്) നേടി യൂണിറ്റ് ഇക്കണോമിക്‌സ് ഗണ്യമായി മെച്ചപ്പെടുത്തിയതായി ഉഡാൻ അവകാശപ്പെട്ടു.
- കമ്പനി 300-350 ഓൺ-റോൾ ജീവനക്കാരെയും കരാർ തൊഴിലാളികളുടെ ഒരു പ്രധാന ഭാഗത്തെയും പിരിച്ചുവിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, മൊത്തം 1,000 പേരെ പിരിച്ചുവിട്ടു. കഴിഞ്ഞ ജൂണിലും കമ്പനി സമാനമായ നീക്കം നടത്തിയിരു്നു. ഇത്തരം പിരിച്ചു വിടലുകളിലൂടെ സ്റ്റാർട്ടപ്പ് അതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ലാഭം കൈവരിക്കാനും ലക്ഷ്യമിടുന്നു.
- ഉഡാൻ കാപ്പിറ്റൽ ബിസിനസുകളെ അവരുടെ അക്കൗണ്ടിംഗ് മാനേജ് ചെയ്യാനും ക്രെഡിറ്റ് നേടാനും സഹായിക്കുന്നു. ഒരു ലക്ഷത്തിലധികം റീട്ടെയിൽ വ്യാപാരികൾക്ക് കമ്പനി 2,200 കോടി രൂപയുടെ ക്രെഡിറ്റ് നൽകി.
- കമ്പനി ഇപ്പോൾ ഫാർമസിയിലേക്കും ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. ചുരുങ്ങി മാസങ്ങൾക്ക് ഉള്ളിൽ സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
- 2022 സാമ്പത്തിക വർഷം മൊത്ത മാർജിൻ ശതമാനം ഏകദേശം മൂന്നിരട്ടിയായി ഉയർന്നതായി ഉഡാൻ പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം 10000 കോടി രൂപയായി രേഖപ്പെടുത്തി.
വെല്ലുവിളികൾ
- ശരിയായ ഉൽപ്പന്നം കണ്ടെത്തുക എന്നതായിരുന്നു ഉഡാന്റെ പ്രധാന പോരാട്ടം. കമ്പനി ഇപ്പോൾ തന്നെ ബി2ബി മേഖലയിൽ ഒന്നാമനാണ്. എന്നാൽ ഈ സ്ഥാനം നിലനിർത്തുക എന്നത് കുറച്ച് കഠിനകരമാണ്.
- ഉഡാനിൽ ലിസ്റ്റുചെയ്തിരിക്കുന്ന ബിസിനസ്സുകൾ സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്നതിലും സങ്കീർണ്ണമായ ലോജിസ്റ്റിക്കൽ പൂർത്തീകരണ നടപടിക്രമങ്ങൾ സജ്ജീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ചില്ലറ വ്യാപാരികളെയും മൊത്തക്കച്ചവടക്കാരെയും അവരുടെ ബിസിനസ്സുമായി ഓൺലൈനിൽ എത്തിക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്.
- പ്രവർത്തനങ്ങളുടെ നിർവ്വഹണം എല്ലായ്പ്പോഴും ഒരു വെല്ലുവിളിയായിരിക്കും, അത് വലുതാകുമ്പോൾ ഉഡാനും നേരിടേണ്ടിവരും.
- കൃത്യമായ വിതരണ ശൃംഖല നിലനിർത്തേണ്ടത് ഏതൊരു ബി2ബി കമ്പനിക്കും അത്യാവശ്യമാണ്.
- ഫ്ലിപ്പ്കാർട്ട് ഹോൾസേയിൽ, ആമസോൺ ബിസിനസ്, ജിയോമാർട്ട് പാർട്ണേഴ്സ് തുടങ്ങിയ നല്ല ഫണ്ടുള്ള സ്ഥാപനങ്ങൾ ഈ മേഖലയിൽ സാന്നിധ്യം നിലനിർത്തുന്നത് തുടരുമ്പോഴും, ഇലാസ്റ്റിക് റൺ, ഷോപ്പ് കിരാന എന്നിവ കമ്പനിക്ക് എതിരാളികളായി ഉയർന്നുവരുന്നു.
ഉഡാന്റെ ലക്ഷ്യം
യുഎസ് ആസ്ഥാനമായുള്ള ഗവേഷണ പവർഹൗസ് ബെർൺസ്റ്റൈൻ പറയുന്നതനുസരിച്ച്, ഉഡാൻ പോലുള്ള B2B ഇ-കൊമേഴ്‌സ് കമ്പനികൾ ഇന്ത്യയിലെ ഒരു ട്രില്യൺ ഡോളറിന്റെ ഉപഭോക്തൃ റീട്ടെയിൽ വിപണിയെ തടസ്സപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ടെക്‌നോളജി, സാമ്പത്തിക ഉൾപ്പെടുത്തൽ, വിതരണ ശൃംഖലയുടെ കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെറുകിട ബിസിനസ്സുകളെ സജ്ജരാക്കുന്നതിലൂടെ ഉഡാൻ അവരുടെ വിശ്വസ്ത പങ്കാളിയായി തുടരുന്നു. ഇന്ത്യയിൽ വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും പുതിയതും നിലവിലുള്ളതുമായ വിഭാഗങ്ങളിൽ വിപണി വളർത്തുന്നതിനുമാണ് കമ്പനി പുതിയ മൂലധനം ഉപയോഗിക്കാൻ പദ്ധതിയിടുന്നത്. നഷ്ടം കുറയ്ക്കുന്നതിനായ കൂടുതൽ വരുമാനം നേടാൻ കമ്പനി ലക്ഷ്യമിടുന്നു. കമ്പനിയുടെ നിലവിലെ നഷ്ടമെന്നത് 2482 കോടി രൂപയാണ്.
ഇ-കൊമേഴ്‌സ് മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്ന മറ്റ് നിരവധി സ്റ്റാർട്ടപ്പ് കമ്പനികൾക്ക് മാതൃകയായി ഉഡാൻ പ്രവർത്തിച്ചിട്ടുണ്ട്. താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ മേഖലയിൽ പ്രബലമായ സ്ഥാനം നേടിയ ചുരുക്കം ചില കമ്പനികളിൽ ഒന്നാണിത്. കമ്പനിയുടെ വിജയഗാഥ വളരെ ശക്തമാണ്.
‘ഖോലെ മുനാഫെ കാ ഷട്ടർ’ (പ്രാഫിറ്റ് ഷട്ടർ തുറക്കുക) എന്നാണ് ഉഡാന്റെ ടാഗ്‌ലൈൻ. ഇത് പോലെ തന്നെ കമ്പനി സമർദ്ധമായി കാര്യങ്ങൾ നേടിയേടുക്കുന്നത് കാണാം. ഇ-കൊഴേസ് മേഖലയിലെ നേട്ടം നിലനിർത്താൻ ഉഡാന് സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?