സാമ്പത്തിക പ്രതിസന്ധിയിൽ മുട്ടുവിറച്ച് തുർക്കി, സെൻട്രൽ ബാങ്ക് മേധാവിയെ നീക്കിയത് തിരിച്ചടിയായി

Home
editorial
the turkish economy is facing a neverending crisis heres why
undefined

8.2 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യമാണ് തുർക്കി. മെഡിറ്ററേനിയൻ മേഖലയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും വികസിത രാജ്യങ്ങളിലൊന്നാണിത്. ലോകത്തിലെ തന്നെ  17-ാമത്തെ വലിയ ജി.ഡി.പിയാണ് തുർക്കിക്കുള്ളത്.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അയൽരാജ്യങ്ങളെ അപേക്ഷിച്ചു വലിയ വളർച്ചയാണ് തുർക്കി കാഴ്ചവച്ചത്. എന്നാൽ 2016 ഓടെ ഗതി മാറിമറിഞ്ഞു.

തുർക്കിഷ് ലിറ അടുത്തിടെ 15 ശതമാനമാണ് ഡോളറിനെതിരായി കൂപ്പുകുത്തിയത്. പ്രസിഡന്റ് എർദോഗനിന്റെ ആഗ്രഹത്തിന് വിരുദ്ധമായി പലിശ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് സെൻട്രൽ ബാങ്ക് മേധാവിയെ  സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് തുർക്കി ലിറയുടെ മൂല്യമിടിഞ്ഞത്. 2016ൽ തുർക്കിയിൽ രാഷ്ട്രിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി, സെെനിക കലാപം, കൊവിഡ് പ്രതിസന്ധി എല്ലാം തന്നെ തുർക്കിയെ പിടിച്ചു കുലുക്കി. തുർക്കിയുടെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിതിയും ആഗോള വിപണിയെ അത് ഏത് തരത്തിൽ ബാധിക്കുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശകലനം ചെയ്യുന്നത്.

സെെനിക അട്ടിമറിയും കടബാധ്യതയും

2014ൽ നിലവിലെ പ്രസിഡന്റായ റീസെപ് തയ്യിപ് എർദോഗൻ അധികാരമേറ്റത് മുതൽ രാജ്യത്ത് സംഘർഷം അലയിടിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി 2016ൽ എർദോഗൻ സർക്കാരിനെതിരെ സേനയിലെ തന്നെ ഒരു വിഭാഗം  കലാപവുമായി രംഗത്തിറങ്ങി. പ്രതിഷേധ സമരം പരാജയപ്പെട്ടതിന് പിന്നാലെ കോടതി ഇവരെ ജയിലിൽ അടച്ചു. ചിലർ കലാപത്തെ എതിർത്തപ്പോൾ രഹസ്യമായി മറ്റു ചിലർ ഇതിനെ അനുകൂലിച്ചു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ അടിസ്ഥാനപരമായി രാജ്യത്ത് അശാന്തി നിലനിന്നിരുന്നു. സിറിയ, ഇറാഖ്, ഇറാൻ, അർമേനിയ തുടങ്ങിയ അയൽ രാജ്യങ്ങളേക്കാൾ സാമ്പത്തികമായും സാമൂഹികപരമായും ഏറെ മുന്നിൽ നിൽക്കുന്ന  രാജ്യമാണ് തുർക്കി. കർശനവും മതപരവുമായ ഭരണമാണ് പ്രസിഡന്റ്  എർദോഗൻ നടത്തിവരുന്നത്. 


2018 മുതൽ തുർക്കി കടബാധ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിലാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യുഎസ് സർക്കാർ പലിശ നിരക്ക് വെട്ടികുറയ്ക്കുകയും ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തുർക്കി, ഇന്ത്യ പോലെയുള്ള വളർന്നുവരുന്ന  രാജ്യങ്ങളിലേക്ക്  നിക്ഷേപകരും ഒഴുകിയെത്തി. യുഎസ് വിപണിയേക്കാൾ കൂടുതൽ പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ നിക്ഷേപം നടത്തിയത്. തുർക്കിയിലെ നിക്ഷേപങ്ങൾ ഏറെയും വായ്പ്പയുടെ പിൻബലത്തിലാണ് നടന്നത്. ബിസിനസ് വളരുമെന്ന പ്രതീക്ഷയിൽ ഏവരും കടം വാങ്ങി നിക്ഷേപം ആരംഭിച്ചു.

സാമ്പത്തിക പ്രതിസന്ധിക്ക് ഇപ്പോൾ മൂന്ന് കാരണങ്ങളാണുള്ളത്.

Catch #1: യുഎസ് സർക്കാർ ഉത്തേജന പാക്കേജുകൾ പിൻവലിക്കുകയും പലിശ നിരക്ക് ഉയർത്തുകയും ചെയ്തു. ഇതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ നിന്നും പണം പിൻവലിച്ച് ആഭ്യന്തര മേഖലകളിൽ നിക്ഷേപിക്കാൻ തുടങ്ങി. ഇതിനെ ടാപ്പർ ടാൻഡ്രം എന്ന് പറയും.

Catch #2: ഓർക്കുക 2008 ന് ശേഷമുള്ള തുർക്കിയുടെ വളർച്ചയ്ക്ക് കാരണമായത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വായ്പ്പയായിരുന്നു. എന്നാൽ പെട്ടന്ന് വികസനം  നിന്നതോടെ വിദേശ കടം വീട്ടാൻ സാധിക്കാതെയായി. വരുമാനം നൽകാത്ത ആസ്തികളുടെ  എണ്ണവും കൂടി വന്നു. കയറ്റുമതിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം  ഇറക്കുമതിക്കായി തുർക്കിക്ക്  നൽകേണ്ടി വന്നു.

Catch #3: വിദേശ പണം വന്നതോടെ ഏവരുടെയും കെെയ്യിൽ ആവശ്യത്തിന് അധികം പണം ഉണ്ടായി. അവർ അത് ഇഷ്ടാനുസരണം ചെലവാക്കാൻ തുടങ്ങി. ഇതോടെ സാധനങ്ങളുടെ ആവശ്യകതയും വിലയും വർദ്ധിച്ചു. ഇതോടെ രാജ്യത്ത്  പണപ്പെരുപ്പം അലയടിച്ചു.  യൂറോ, ഡോളർ എന്നീ  രൂപത്തിൽ വിദേശ കടം തിരികെയടയ്ക്കാൻ ബിസിനസുകൾക്ക് സാധിക്കാതെയായി.

ഇതിന്  പിന്നാലെ റഷ്യൻ യുദ്ധവിമാനം വെടിവച്ചിട്ടത്  റഷ്യയുമായുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമായി. അയൽരാജ്യമായ സിറിയയിൽ ആഭ്യന്തരയുദ്ധമുണ്ടായതും തുർക്കിക്ക് തിരിച്ചടിയായി. അതസമയം തുർക്കിയിൽ നിന്നുള്ള ലോഹ ഇറക്കുമതിയുടെ തീരുവ അമേരിക്ക വർദ്ധിപ്പിച്ചു. ഇതോടെ തുർക്കി ലിറയുടെ മൂല്യം വീണ്ടുമിടിഞ്ഞു. 

നിലവിലെ സാഹചര്യം

പ്രസിഡന്റ് എർദോഗൻ  ഓർത്തഡോക്സ് പലിശ നയമാണ് പിന്തുടരുന്നത്. ഇത് പ്രകാരം ഉയർന്ന പലിശ ഈടാക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഓപ്പം കുറഞ്ഞ പലിശ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുയർത്തുമെന്നും അദ്ദേഹം കരുതുന്നു. എർദോഗിന്റെ ഈ നിലപാട് പൂർണമായും തെറ്റാണെന്ന് പറയാനാകില്ല. എന്നാൽ പലിശനിരക്ക് കുറയുന്നത് പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും തുർക്കി ലിറയുടെ വാങ്ങൽ ശേഷിയെയും ആഗോള വിപണികളിൽ ഡോളറിനെതിരായ നിലപാടുകളെയും അത്  ബാധിക്കും.

പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും പ്രസിഡന്റ് എർദോഗൻ വിശ്വസിക്കുന്നു. എന്നാൽ ഇത് പൊതുവായി അംഗീകരിക്കപ്പെട്ട അടിസ്ഥാന സാമ്പത്തിക ശാസ്ത്രത്തിന് വിരുദ്ധമാണ്.

എർദോഗന് സ്വേച്ഛാധിപത്യ ഭരണാധികാരിയാണ്. തന്റെ ആദർഷങ്ങൾക്ക് വിരുദ്ധമായി ആരും പ്രവർത്തിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. മുൻ സെൻട്രൽ ബാങ്ക് മേധാവിയായ നാസി അഗ്‌ബാൽ നിർദ്ദിഷ്ട പണ നടപടികൾ പാലിച്ചും പലിശനിരക്ക് വർദ്ധിപ്പിച്ചും പണപ്പെരുപ്പം വിജയകരമായി നിയന്ത്രിച്ചു. നാസി അഗബാലിനെ സെൻട്രൽ ബാങ്ക് മേധാവിയായി നിയമിച്ചത് തുർക്കി ലിറയ്ക്ക് ഏറെ പ്രയോജനം ചെയ്തു. 2020ൽ അദ്ദേഹത്തെ നിയമിച്ചതിന് പിന്നാലെ തുർക്കി ലിറ 17 ശതമാനം വളർച്ച കെെവരിച്ചു. പണപ്പെരുപ്പം കുറയുകയും ഓഹരി വിപണി ഉയരുകയും ചെയ്തു.

പ്രസിഡന്റ്  എർദോഗനിന്റെ ആദർശങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു നാസി അഗ്‌ബാലിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ. ഇതേതുടർന്ന് നാസിയെ എർദോഗൻ സെൻട്രൽ ബാങ്ക് മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. പിന്നാലെ ലിറയുടെ മൂല്യം ഇടിയുകയും 15 ശതമാനം നിക്ഷേപകരും ലിറ വിറ്റു കൊണ്ട് ഡോളറുകൾ വാങ്ങി കൂട്ടി. ഇതോടെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വീണ്ടും ഉടലെടുത്തു. 

ഇന്ത്യയെ ബാധിക്കുമോ?

2019ലെ കണക്കുകൾ പ്രകാരം 9 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും തുർക്കിയുമായി നടത്തിവന്നിരുന്നത്. 7.5 മില്യൺ ഡോളർ വിലമതിക്കുന്ന ചരക്കുകളാണ്  തുർക്കി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇതിൽ പ്രധനമായും പെട്രോളിയം എണ്ണകൾ എന്നിവ ഉൾപ്പെടുന്നു. സംസ്കരിച്ച  പെട്രോളിയം ഉത്പന്നങ്ങളുടെ പ്രധാന കയറ്റുമതിയുള്ള ഇന്ത്യ അതിന്റെ  ഒരു ഭാഗം തുർക്കിയിലേക്കും കയറ്റി അയക്കുന്നു. തുർക്കിയുടെ വ്യാപാരം നിലച്ചാൽ ഇന്ത്യയിൽ നിന്നും തുർക്കിയിലേക്കുള്ള  കയറ്റുമതി കുറഞ്ഞേക്കാം. ഇത് ഇന്ത്യൻ രൂപയുടെ മൂല്യം അതേ നിലയിൽ തന്നെ പിടിച്ചു നിർത്തിയേക്കും.


തുർക്കിയും ഇന്ത്യയും വളർന്നു വരുന്ന രണ്ട് സാമ്പത്തിക രാജ്യങ്ങളാണ്. നിക്ഷേപകർ ലിറയെ ഡോളറിന് വിൽക്കുമ്പോൾ ഇന്ത്യൻ രൂപയെ മറന്ന് പോയേക്കാം. തൽസ്ഥിതി കൂടുതൽ മോശമായാൽ ഇത് ഭാവിയിൽ കൂടുതൽ പ്രത്യാഘാതമുണ്ടാക്കിയേക്കാം. അതേസമയം നിലവിൽ  തുർക്കിയുമായി ഇന്ത്യ അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്നില്ലെന്നതാണ് സത്യം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023