39000ന് മുകളിൽ തുടർച്ചയായി അടച്ച് ബാങ്ക് നിഫ്റ്റി, കത്തിക്കയറി ടൈറ്റൻ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 17287 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീണു. ശേഷം 17240ന് അടുത്തായി സപ്പോർട്ട് എടുത്ത് സൂചിക തിരികെ കയറി. എന്നാൽ കഴിഞ്ഞ ദിവസത്തെ സപ്പോർട്ട് ആയി 17335ന് അടുത്തായി എത്തിയ സൂചിക അവിടെ നിന്നും താഴേക്ക് കൂപ്പുകുത്തി. ദിവസത്തെ താഴ്ന്ന നിലയായി 17220 രേഖപ്പെടുത്തിയ സൂചിക 120 പോയിന്റുകളുടെ വീണ്ടെടുക്കൽ നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 17 പോയിന്റുകൾ/0.10 ശതമാനം താഴെയായി 17314 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39093 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണ് 39000 നഷ്ടപ്പെടുത്തി. എന്നാൽ 38800 ശക്തമായ സപ്പോർട്ട് ആയി കാണപ്പെട്ടു. ശേഷം ഇവിടെ നിന്നും സൂചിക വീണ്ടെടുക്കൽ നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 104 പോയിന്റുകൾ/ 0.27 ശതമാനം താഴെയായി 39178 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഏറെയും മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. Only Nifty Media (+0.38%), Nifty Realty (+0.32%) എന്നിവ ലാഭത്തിൽ അടച്ചു. Nifty IT (-0.70%), Nifty FMCG(-64%) എന്നിവ കുത്തനെ താഴേക്ക് വീണു.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
രണ്ടാം പാദത്തിൽ വിൽപ്പന 18 ശതമാനം ഉയർന്നതിന് പിന്നാലെ Titan (+5.3%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Tata Consumer (-1.6%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
മൂന്ന് ദിവസമായി 10 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചതിന് പിന്നാലെ Coal india (-1.6%) ഓഹരി നേട്ടത്തിൽ അടച്ചു.
അദാനി ഗ്രൂപ്പ് സിമന്റ് ബിസിനസിൽ 7000 കോടി രൂപ നിക്ഷേപിക്കുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ Ambuja Cements (+2.9%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.
Varroc Enginerring (-6.8%) ഓഹരി നഷ്ടത്തിൽ അടച്ചു.
യൂറോപ്യൻ ഏജൻസി കമ്പനിയുടെ ബാംഗ്ലൂർ യൂണിറ്റിന് പോരായ്മകളുടെ ഒരു ലിസ്റ്റ് നൽകിയതിന് പിന്നാലെ Biocon (-2.8%) ഓഹരി നഷ്ടത്തിൽ അടച്ചു.
Zomato (+6.1%), Paytm (+2.7%) എന്നീ ഓഹരികളിൽ ശക്തമായ ബൈയിംഗ് കാണപ്പെട്ടു.
വിപണി മുന്നിലേക്ക്
ചാഞ്ചാട്ടം തുടർന്ന് വിപണി.
ഉച്ചയ്ക്ക് ശേഷമുള്ള വീണ്ടെടുക്കലിനെ തുടർന്ന് നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ ഇന്ന് മികച്ച രീതിയിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 17220ന് അടുത്തായി സപ്പോർട്ട് എടുത്തത് ഈ നിലയുടെ പ്രധാന്യം വർദ്ധിപ്പിക്കുന്നു. സൂചികയിൽ 17,180, 17,110, 17000 എന്നിവിടായി ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാം. എന്നാൽ ബുള്ളിഷ് നീക്കം 17440 മറികടന്നാൽ മാത്രമെ പ്രതീക്ഷിക്കാൻ സാധിക്കുകയുള്ളു.
ബാങ്ക് നിഫ്റ്റി വീണ്ടും 39000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. 38,800- 38,500 എന്ന റേഞ്ചിനുള്ളിൽ സൂചികയിൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
17580 എന്ന റേഞ്ചിനുള്ളിൽ ഫിൻനിഫ്റ്റിയിൽ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. വരും ആഴ്ചകളിൽ ഈ നില ശ്രദ്ധിക്കാവുന്നതാണ്.
ടിസിഎസിന്റെ ഫലങ്ങൾ വെള്ളിയാഴ്ച പുറത്തുവരും. ഓഹരിയിൽ ഇക്കാരണത്താൽ തന്നെ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. ഫലങ്ങൾ പ്രതീക്ഷിച്ചത് പോലെ വന്നില്ലെങ്കിൽ അത് നിഫ്റ്റി ഐടി സൂചികയെ പോലും പ്രതികൂലമായി ബാധിച്ചേക്കാം.
യുഎസിലെ തൊഴിൽ കണക്കുകൾ ഇന്ന് പുറത്ത് വരും. ഇത് യുഎസ് വിപണിയെ ഇന്ന് എങ്ങനെ ബാധിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display