ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിൽ അടച്ച് വിപണി, പലിശ നിരക്ക് വർദ്ധനവും ഫെഡ് പ്രഖ്യാപനങ്ങളും നിർണായകം - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 17165 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 5 മിനിറ്റിൽ തന്നെ ശക്തമായ വിൽപ്പന സമ്മർദ്ദം കാഴ്ചവെച്ചു. 17000 മറികടന്ന സൂചിക താഴേക്ക് വീണു. എന്നാൽ പ്രൈസ് ആക്ഷൻ പ്രകാരം 16970-9985 എന്ന നിലയിൽ സൂചിക സപ്പോർട്ട് എടുത്തു. ഇവിടെ നിന്നും വീ ആകൃതിയിൽ വീണ്ടെടുക്കൽ നടത്തിയ സൂചികയ്ക്ക് ഓപ്പൺ റേഞ്ച് മറികടക്കാൻ സാധിച്ചില്ല.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 311 പോയിന്റുകൾ/1.80 ശതമാനം താഴെയായി 17016 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39021 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി തുടക്കത്തിൽ തന്നെ 39000ൽ സപ്പോർട്ട് രേഖപ്പെടുത്തിയെങ്കിലും അത് നിലനിർത്താൻ സാധിച്ചില്ല. 38500ലേക്ക് വീണ സൂചിക അവിടെ നിന്നും
തിരിക കയറാൻ ശ്രമം നടത്തി. എന്നാൽ 39000 ശക്തമായ സമ്മർദ്ദ രേഖയായി നിലകൊണ്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 930 പോയിന്റുകൾ/ 2.35 ശതമാനം താഴെയായി 39616 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

മുൻ ദിവസത്തെ പോലെ Nifty Auto (-3.8%), Nifty Media (-3%), Nifty Metal (-4.1%), Nifty PSU Bank (-3.6%), Nifty Realty (-4.2%) എന്നീ മേഖലാ സൂചികകൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും  നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക നീക്കങ്ങൾ

Asian Paints (+1.2%) ഓഹരിയിൽ ഉയർന്ന വോള്യത്തിൽ ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ഇടിവ്
ഓഹരിക്ക് നേട്ടമുണ്ടാക്കി നൽകി.

നിഫ്റ്റി ഓട്ടോയിൽ ശക്തമായ വിൽപ്പന അരങ്ങേറി. Tata Motors (-6%), Maruti (-5.4%), Eicher Motors (-4.6%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Hindalco (-5.7%) ഓഹരി നഷ്ടത്തിൽ അടച്ചു.

Tata Steel (-4.2%), JSW Steel (-3.4%), Jindal Steel (-6.6%), SAIL (-4.4%) എന്നീ സ്റ്റീൽ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

1360 എന്ന സപ്പോർട്ടിൽ പിന്തുണ തേടിയതിന് പിന്നാലെ Infosys (+1%) ഓഹരി നേട്ടത്തിൽ അടച്ചു. രൂപയുടെ മൂല്യം യുഎസ് ഡോളറിന് എതിരെ ഇടിയുന്നത് ഐടി ഓഹരികൾക്ക് കൂടുതൽ ശക്തി നൽകുന്നു.

എൻസിൽഎൽടി നോട്ടിസ് നൽകിയതിന് പിന്നാലെ SpiceJet (-5.6%) ഓഹരി നഷ്ടത്തിൽ അടച്ചു.

34.5 ശതമാനം പ്രീമിയത്തിൽ 444 രൂപ നിരക്കിൽ Harsha Engineeres ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചു. 486 എന്ന നിലയിൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചു.

കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ രാജി വാർത്ത പുറത്തു വന്നതിന് പിന്നാലെ Sterlite Technologies (-7.4%) ഓഹരി കുത്തനെ താഴേക്ക് വീണു.

വിപണി മുന്നിലേക്ക്

വീണ്ടും ഒരു ട്രിക്കി ദിവസത്തിനാണ് വിപണി ഇന്ന് സാക്ഷ്യംവഹിച്ചത്.

17000 നിഫ്റ്റിക്ക് ഇപ്പോഴും ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളുന്നു. എന്നിരുന്നാലും ഇത് വരും ദിവസങ്ങളിൽ ശക്തമായി നിൽക്കുമെന്ന് കരുതാൻ സാധിക്കില്ല. 16960 എന്ന സപ്പോർട്ട് നഷ്ടമായാൽ  16780- 16620 എന്നിവ സപ്പോർട്ട് ആയി പരിഗണിക്കാം. നിഫ്റ്റി മാത്രമല്ല, ആഗോള വിപണികൾ എല്ലാം തന്നെ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെടുന്നു.

37,900,38,100, 38,400, 38,500 എന്നിവിടായി ബാങ്ക് നിഫ്റ്റിക്ക് വിവിധ സപ്പോർട്ടുകൾ ഉള്ളതായി കാണാം. 38650ന് മുകളിൽ ദിവസത്തിൽ സൂചിക വ്യാപാരം അവസാനിപ്പിക്കേണ്ടതുണ്ട്.

ഫിൻനിഫ്റ്റിയിലും രൂക്ഷണായ ചാഞ്ചാട്ടം ഇന്ന് അനുഭവപ്പെട്ടു. 17380 സൂചികയ്ക്ക് സപ്പോർട്ട് ആയി പരിഗണിക്കാം.

1419 എന്ന നിലയിൽ എച്ച്.ഡി.എഫ്.സി ബാങ്ക് സപ്പോർട്ട് രേഖപ്പെടുത്തി. ഇത് വളരെ സുപ്രധാന നിലയാണ്. ആഴ്ചയിൽ 1400 എന്ന സപ്പോർട്ടിൽ പിന്തുണ തേടി സൂചിക വ്യാപാരം നടത്തുമെന്ന് പ്രതീക്ഷിക്കാം.

റിലയൻസ് ഓഹരി 2365 എന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി നിൽക്കുന്നതായി കാണാം.

ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങൾ ഈ ആഴ്ച ഉള്ളതായി കാണാം. ഇക്കാരണത്താൽ തന്നെ വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. പ്രധാന കറൻസികൾ എല്ലാം തന്നെ ഡോളറിനെതിരികെ കൂപ്പുകുത്തുകയാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

HoneyKomb by Bhive, 3/B, 19th Main Road, HSR Sector 3
Bengaluru, Bengaluru Urban
Karnataka, 560102

linkedIn
twitter
instagram
youtube