നിയന്ത്രണം ഏറ്റെടുത്ത് കരടികൾ, സൂചന നൽകി ത്രീ ബ്ലാക്ക് ക്രോസ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 18008 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 250 പോയിന്റുകൾ സൂചിക വീണു. 18800ന് അടുത്തായി സൂചിക നിരവധി തവണ സപ്പോർട്ട് രേഖപ്പെടുത്താൻ ശ്രമിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.74 ശതമാനം താഴെയായി 17859 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42649 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലത്തെ പതനത്തിന് പിന്നാലെ അസ്ഥിരമായി നിന്നു. 2 മണിയോടെ ദിവസത്തെ പുതിയ താഴ്ന്ന നില സൂചിക രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 419 പോയിന്റുകൾ/ 0.99 ശതമാനം താഴെയായി 42188 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
18808 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി താഴേക്ക് നീങ്ങി 18550 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തി. ശേഷം താഴേക്ക് വീണ സൂചിക 18500ൽ സപ്പോർട്ട് എടുത്തു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 178 പോയിന്റുകൾ/ 0.95 ശതമാനം താഴെയായി 18603 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Bank (-0.99%), Nifty Finserv (-0.95%), Nifty IT (-2%), Nifty Media (-1.4%), Nifty Metal (-0.95%) എന്നിവ നഷ്ടത്തിൽ അടച്ചു. Nifty FMCG (+0.03%) നേരിയ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി അടച്ചു.
നിർണായക നീക്കങ്ങൾ
Britannia (+1%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Reliance (+0.91%), BPCL (+0.69%), ONGC (+0.58%) എന്നീ ഓയിൽ അനുബന്ധ കമ്പനികൾ നേട്ടത്തിൽ അടച്ചു.
TCS (-3%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
TechM (-2.5%), Persistent (-1.9%), Infy (-1.8%), Mphasis (-1.7%) എന്നിവയും കുത്തനെ താഴേക്ക് വീണു.
ഓഹരി വിറ്റഴിക്കലിന് ശേഷം ബാങ്കിലെ സർക്കാർ ഹോൾഡിംഗ് പബ്ലിക് ആയി പുനഃക്രമീകരിക്കാൻ സെബി അനുവദിച്ചതിന് പിന്നാലെ
IDBI Bank (+7.7%) ഓഹരി നേട്ടത്തിൽ അടച്ചു.
മൂന്നാം പാദത്തിൽ 1425 കോടി രൂപയുടെ വിൽപ്പന ലഭിച്ചതിന് പിന്നാലെ
Sobha (+3.8%) ഓഹരി നേട്ടത്തിൽ അടച്ചു.
വരുമാനം കുറഞ്ഞതിന് പിന്നാലെ Dabur India (-3.4%) ഓഹരി നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
18000 എന്ന നിർണായക സപ്പോർട്ട് ഇതിനോട് അകം തന്നെ നിഫ്റ്റിക്ക് നഷ്ടമായി. എന്നിരുന്നാലും നിഫ്റ്റി 17750-800 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തിയിട്ടില്ല.
ഈ സപ്പോർട്ട് കൂടി സൂചിക നഷ്ടമാക്കിയാൽ വൈകാതെ തന്നെ 17500ലേക്ക് എത്തിയേക്കാം. ഇടിവ് തുടർന്നാലും 17150 എന്ന നില നഷ്ടമാകുമെന്ന് കരുതാൻ സാധിക്കില്ല.
41,500, 40,750, 39,600 എന്നിവ ബാങ്ക് നിഫ്റ്റിയുടെ സപ്പോർട്ടാണ്.
HDFC Bank, HDFC എന്നിവ അസ്ഥിരമായി നിൽക്കുകയാണ്. ഇത് വിപണിയെ കൂടുതൽ താഴേക്ക് കൊണ്ട് വന്നേക്കും. ഇത്തവണ ടെക്നിക്കൽ ലെവലുകളെ ഒന്നും തന്നെ ഒരുപക്ഷേ വിപണി മാനിച്ചേക്കില്ല.
നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ത്രീ ബ്ലാക്ക് ക്രോ പാറ്റേൺ രൂപപ്പെടുത്തി. ഇത് റാലിക്ക് ശേഷമുള്ള ശക്തമായ റിവേഴ്സലിന്റെ സൂചനയാണ്.
നേരത്തെ 18887 രേഖപ്പെടുത്തിയതിന് പിന്നാലെ നിഫ്റ്റി 17800ലേക്ക് വീണു. അവിടെ നിന്നും വീണ്ടും 18250 പരീക്ഷിച്ചു. അതിന് ശേഷമുള്ള പതനമാണ് ഇപ്പോൾ നടക്കുന്നത്.
ഇവ എല്ലാം തന്നെ വിപണി കൂടുതൽ താഴേക്ക് വീഴുമെന്ന സൂചനയാണ് നൽകുന്നത്. 2023 എന്നത് ഒരു കൂൾ ഡൌൺ വർഷമായി കണക്കാക്കാമെന്ന് കരുതാം. പണപ്പെരുപ്പവും വളർച്ചയും ഒരുപോലെ കുറഞ്ഞേക്കും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പലിശ നിരക്ക്, ജിഡിപി, പണപ്പെരുപ്പം എന്നിവ മികച്ചതാണെന്ന് കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർച്ചയായ 10 ദിവസമായി ഓഹരികൾ വിറ്റുകൊണ്ടിരിക്കുകയാണ്. എഫ്.ഐ.ഐഎസ് ഇന്ത്യൻ വിപണിയിൽ ലാഭമെടുപ്പ് നടത്തി കൊണ്ട് ചൈനയിൽ നിക്ഷേപിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഞങ്ങൾ സൂചിപ്പിച്ചിരുന്നു.
ഇന്ത്യയുടെയും യുഎസിന്റെയും പണപ്പെരുപ്പം അടുത്ത വ്യാഴാഴ്ച പുറത്തുവരും ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display