വരാനിരിക്കുന്നത് നിർണായക എക്സ്പെയറി? എയർടെൽ ഓഹരിയിൽ ശ്രദ്ധിക്കുക - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് 17520 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 17480ൽ നിന്നും സപ്പോർട്ട് എടുത്ത് കൊണ്ട് വശങ്ങളിലേക്ക് നീങ്ങി. രണ്ട് മണിക്കൂറോളം സൂചിക17550-585 എന്ന റേഞ്ചിനുള്ളിൽ തന്നെ കാണപ്പെട്ടു. ഉച്ചയോടെ ദിവസത്തെ ഉയർന്ന നിലയായ 17650 രേഖപ്പെടുത്തിയ സൂചിക പിന്നീട് അസ്ഥിരമായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 31 പോയിന്റുകൾ/0.18 ശതമാനം താഴെയായി 17624 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39337 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം താഴേക്ക് വന്ന് 39250 രേഖപ്പെട്ടുത്തി. ഇവിടെ നിന്നും മുകളിലേക്ക് കയറിയ സൂചിക 39572 എന്ന ദിവസത്തെ ഉയർന്ന നില കൈവരിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 210 പോയിന്റുകൾ/ 0.53 ശതമാനം താഴെയായി 39455 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty Auto (-1.1%), Nifty Media (+1.4%) എന്നിവ 1 ശതമാനത്തിന്റെ നീക്കം കാഴ്ചവെച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
സിമന്റ് ഓഹരികളിൽ ശക്തമായ ബൈയിംഗ് നടക്കുന്നതായി കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ചിരുന്നു. Shree Cements (+7%), Ultra Cements (+4.2%) and Grasim (+1.5%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.
Ambuja Cements (+2.8%), ACC (+3.2%), India Cements (+1.8%), Ramco Cements (+1.7%), JK Cement (+4.1%), JK Lakshmi (+6.6%) എന്നിവ നേട്ടത്തിൽ അടച്ചു.
സിമന്റ് കമ്പനികളിൽ വരും മാസങ്ങളിൽ ശക്കമായ ആവശ്യകത ഉയർന്നേക്കും.
Tata Motors (-2.6%), Bajaj Auto (-2.1%), M%M (-1.2%), Maruti (-1.1%) TCS (+0.7%), INFY (+0.18%) എന്നീ ഓട്ടോ ഓഹരികൾ നഷ്ടത്തിൽ അടച്ചു.
ഉത്പാദനം വർദ്ധിച്ചതിന് പിന്നാലെ Coal India (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.
റെയിൽവേ ലാൻഡ് ലീസ് ഫീസ് 6 ശതമാനത്തിൽ നിന്ന് 1.5% ആയി കുറയ്ക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകിയതിന് പിന്നാലെ
ConCor (+8.5%). ലീസ് കാലാവധി 35 വർഷമായി ഉയർത്തി.
വിപണി മുന്നിലേക്ക്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണി വശങ്ങളിലേക്ക് മാത്രമാണ് നീങ്ങി കൊണ്ടിരിക്കുന്നത്. അടുത്ത വലിയ നീക്കത്തിന് മുമ്പായി കാളകൾ തയ്യാറെടുക്കുകയാണെന്ന് തോന്നുന്നു.
നിഫ്റ്റി 17480-700 എന്ന റേഞ്ചിനുള്ളിലായി കഴിഞ്ഞ മൂന്ന് ആഴ്ചയായി വ്യാപാരം നടത്തുകയാണ്. ഇന്ന് കൂടി നിഫ്റ്റി 17480ന് അടുത്തായി സപ്പോർട്ട് എടുത്തതായി കാണാം. 17830 മറികടന്നാൽ മാത്രമെ സൂചികയിൽ മുകളിലേക്ക് വ്യക്തമായ ഒരു നീക്കം ഉണ്ടാവുകയുള്ളു. അതേസമയം താഴേക്ക് 17,480, 17,280, 17,220, 17,150 എന്ന സപ്പോർട്ടുകൾ ശ്രദ്ധിക്കാവുന്നതാണ്.
നിഫ്റ്റിയിലെ പ്രതിബന്ധ ട്രെൻഡ് ലൈൻ നിങ്ങൾക്ക് എല്ലാവർക്കും ഓർമ്മ ഉണ്ടെന്ന് കരുതുന്നു. സാധാരണ ഇവിടെ എത്തുമ്പോൾ സൂചിക കുത്തനെ താഴേക്ക് വീഴുകയാണ് പതിവ്. എന്നാൽ ഇപ്പോൾ അത് സംഭവിച്ചതായി കാണുന്നില്ല. 18,100ന് മുകളിലായി നിഫ്റ്റിക്ക് ഈ ആഴ്ച വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചാൽ സൂചികയിൽ ശക്തമായ ഒരു റാലി ഉണ്ടായേക്കാം.
ബാങ്ക് നിഫ്റ്റി അസ്ഥിരമായി വശങ്ങളിലേക്ക് മാത്രമാണ് ഇന്ന് നീങ്ങിയത്. 38000 സൂചികയ്ക്ക് നിർണായകമാണെന്ന് കാണാം.
നിഫ്റ്റി ഇന്ന് 17500 മറികടന്നതിന് ഒപ്പം ഹെവിവെയിറ്റ് ഓഹരികളിൽ ഉയർന്ന വോള്യത്തിൽ ശക്തമായ നീക്കം നടന്നതായി കാണാം.
നാളെ ഗ്യാപ്പ് അപ്പിൽ തുറക്കാതെ ഇരുന്നാൽ വിപണിയിൽ ശക്തമായ നീക്കം പ്രതീക്ഷിക്കാവുന്നതാണ്.
8000 കോടി രൂപയുടെ ബ്ലോക്ക് ഡീൽ നടന്നതിന് പിന്നാലെ ഭാരതി എയർടെൽ ഓഹരിയിൽ എക്കാലത്തെയും ഉയർന്ന വോള്യം കാണപ്പെട്ടു.
നിക്ഷേപ സ്ഥാപനങ്ങൾ ഓഹരിയിൽ വ്യാപാരം നടത്തി എന്നത് വ്യക്തമാണ്. ഇന്ന് വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഓഹരി 680 എന്ന നിലയിലേക്ക് വീണിരുന്നു. കഴിഞ്ഞ ദിവസം 760ലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചിരുന്നത്. മുൻ മാസങ്ങളിലേക്ക് നോക്കിയാൽ രാവിലെ 9.15 നുള്ള കാൻഡിലിൽ ഇത് സംഭവിച്ചിട്ടുള്ളതായി കാണാം.
യൂറോസോണിന്റെ രണ്ടാം പാത ജിഡിപി 0.8 ശതമാനമായി രേഖപ്പെടുത്തി. നേരത്തെ ഇത് 0.6 ശതമാനം ആയിരുന്നു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display