കത്തിക്കയറി ടെെറ്റാൻ ഓഹരി, പിന്നിലെ കാരണം അറിയാം

Home
editorial
titan company limited the new hot stock
undefined

ടാറ്റാ ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമായ ടെെറ്റാൻ കമ്പനി ലിമിറ്റഡിനെ പറ്റിയുള്ള വാർത്തകളാണ് അടുത്ത ചില ദിവസങ്ങളായി കണ്ടുവരുന്നത്. ഈ കമ്പനിയാണ് പ്രമുഖ നിക്ഷേപകനായ രാകേഷ് ജിൻജുൻവാലയ്ക്ക് ഒരു ദിവസം കൊണ്ട് 900 കോടി രൂപ നേടി കൊടുത്തത്. ടെെറ്റാൻ ഓഹരിയുടെ പ്രത്യേകത എന്താണെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

വാർത്താ പ്രാധാന്യം എന്ത് കൊണ്ട്?

2021 ഓക്ടോബർ ഏഴിന് മാർക്കറ്റ് തുറന്ന് നിമിഷ നേരങ്ങൾക്ക് അകം തന്നെ ടെെറ്റാന്റെ ഓഹരി വില കുതിച്ചുയർന്നു. ഒരു ദിവസവം കൊണ്ട് 10 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരിയിൽ ഉണ്ടായത്. ഇതേ ദിവസം തന്നെ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് ടാറ്റയുടെ രണ്ട് ഓഹരികളിൽ നിന്നായി 1125 കോടി രൂപയാണ് ലഭിച്ചത്. ടെെറ്റാന് ഒപ്പം തന്നെ ടാറ്റാ മോട്ടോഴ്സും കുതിച്ചുകയറിയത് ജുൻജുൻവാലയ്ക്ക് നേട്ടം ഉണ്ടാക്കി നൽകി. 2022 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ മികച്ച വളർച്ചയും ആവശ്യകത വർദ്ധിച്ചതുമാണ് ടെെറ്റാൻ ഓഹരിയിൽ മുന്നേറ്റം ഉണ്ടാകാനുള്ള കാരണം. അതേസമയം തന്നെ കമ്പനി തങ്ങളുടെ രണ്ടാം പാദഫലങ്ങൾ ഇത് വരെ പ്രസ്ദ്ധീകരിച്ചിട്ടില്ല.

ഒരു വർഷത്തെ കാലയളവിൽ തങ്ങളുടെ ജ്വല്ലറി ബിസിനസ്സ് 78 ശതമാനം വർദ്ധിച്ചതായി ടെെറ്റാൻ പറയുന്നു. ജ്വല്ലറി ബിസിനസ്സ് ബ്രാൻഡായ കാരറ്റ്‌ലെയ്ൻ ഒരു വർഷത്തിൽ 95 ശതമാനം വളർച്ച കെെവരിച്ചു. ഇതേകാലയളവിൽ വാച്ചുകൾ & വെയറബിൾസ് ബിസിനസ്സിന്റെ വരുമാനം 73 ശതമാനവും ഐ വെയർ ബിസിനസിന്റെ വരുമാനം 74 ശതമാനവും മറ്റ് ബിസിനസുകളുടെ വരുമാനം 121 ശതമാനവും വർദ്ധിച്ചു. മറ്റ് ബിസിനസ്സുകളിൽ മുൻനിര സാരി കമ്പനിയായ തനീറയും സുഗന്ധദ്രവ്യ ആക്‌സസറീസ് ബ്രാൻഡായ സ്കിനും ഉൾപ്പെടുന്നു.

കയറ്റുമതി ചെയ്യുന്നതിൽ ഉണ്ടായ കാലതാമസം ടൈറ്റൻ എഞ്ചിനീയറിംഗ് ആൻഡ് ഓട്ടോമേഷൻ ലിമിറ്റഡിന്റെ ഈ പാദത്തെ പ്രകടനത്തെ അത് ഭാഗികമായി ബാധിച്ചേക്കും. സെമികണ്ടക്ടർ ക്ഷാമവും ലോജിസ്റ്റിക്സും യാത്രാ നിയന്ത്രണങ്ങളുമാണ് ഇതിന് കാരണമായത്.  ഇത് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ലഘൂകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ടെെറ്റാന്റെ ഭാവി എന്താകും?

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. പല ഓഹരികളും ബച്ച്മാർക്ക് സൂചികയെ മറികടന്ന് മുന്നേറിയപ്പോഴും ടെെറ്റാൻ ഓഹരിക്ക് മാത്രം നേട്ടം കെെവരിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ പാദഫലങ്ങൾ പുറത്തുവന്നതോടെ ഏവരും ഓഹരിയെ ശ്രദ്ധിക്കാൻ തുടങ്ങി. കൊവിഡിൽ നിന്ന് കരകയറിയ ജനത ഉത്സവ കാലമായതോടെ ആഭരണങ്ങളോടും അലങ്കാര ആഢംബര അവസ്തുക്കളോടുമുള്ള ആഗ്രഹവും ആവശ്യകതയും തുറന്ന് കാട്ടി. രണ്ടാം പാദം ആഭരണ വിൽപ്പനയ്ക്ക് മികച്ചതല്ലെങ്കിലും മുൻ പാദത്തിലും കഴിഞ്ഞ സീസണിലും കടകൾ തുറക്കാതിരുന്നതിനാൽ ഇപ്പോൾ ആവശ്യകത വർദ്ധിച്ചു. രാജ്യത്തുടനീളമുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കം ചെയ്തതിനാൽ വിമാന യാത്രകളുടെയും ഹോട്ടൽ ബുക്കിംഗിന്റെയും ആവശ്യകതയും വർദ്ധിച്ചതായി കാണാം. 

ഒരു വർഷത്തിനുള്ളിൽ ടെെറ്റാന്റെ ഓഹരി വില 88 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. കഴിഞ്ഞ 6 മാസമായി 50 ശതമാനവും ഓഹരി വില ഉയർന്നു. അവസാന പാദത്തിൽ 36 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി വിലയിൽ ഉണ്ടായത്. 10 ശതമാനത്തിന്റെ മുന്നേറ്റം നടത്തിയതിന് പിന്നാലെ ടെെറ്റാന്റെ മാർക്കറ്റ് ക്യാപ്പ് 2 ലക്ഷം കോടി രുപ മറികടന്നു. ടിസിഎസിന് ശേഷം ഈ നേട്ടം കെെവരിക്കുന്ന ടാറ്റാ ഗ്രൂപ്പ് കമ്പനിയാണ് ടെെറ്റാൻ.

കമ്പനിയുടെ 5 വർഷത്തെ ചാർട്ട് പരിശോധിച്ചാൽ കമ്പനി തുടർച്ചയായി നിക്ഷേപകർക്ക് നേട്ടം ഉണ്ടാക്കി നൽകിയിട്ടുള്ളതായി കാണാം. ഓഹരി വിലയിൽ അടുത്തിടെ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ടെെറ്റാനിൽ നിക്ഷേപിക്കുന്നതിന് മുമ്പായി ചില കാര്യങ്ങൾ നിങ്ങൾ മനസിലാക്കിയിരിക്കുക. കമ്പനിയുടെ രണ്ടാം പാദഫലങ്ങൾ ഇതുവരെ വന്നിട്ടില്ല. ഒരുപക്ഷേ പ്രതീക്ഷകൾക്ക് വരുദ്ധമായി ഫലങ്ങൾ മോശമായി വന്നാൽ ഓഹരിയിൽ ശക്തമായ തിരുത്തൽ അനുഭവപ്പെട്ടേക്കും. രണ്ടാം പാദത്തിൽ മികച്ച ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും ത്രൈമാസ ഫലത്തിന്റെ ഏതെങ്കിലും ‘അസുഖകരമായ’ വശം ഓഹരി വിലയെ ബാധിച്ചേക്കാം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനി വളരെ ശക്തമായ സാമ്പത്തിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഓഹരിയിൽ കുറഞ്ഞ ചാഞ്ചാട്ടവും സ്ഥിരമായ വരുമാനവും കാണപ്പെടുന്നതിനാൽ വ്യാപാരികളെക്കാൾ നിക്ഷേപകർക്ക് ടെെറ്റാൻ ഓഹരി അനുയോജ്യമാണെന്ന് കാണാം.

ടെെറ്റാൻ കമ്പനി ലിമിറ്റഡിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023