സ്വർണത്തിൽ നിക്ഷേപം നടത്താൻ അഞ്ച് വഴികൾ
സ്വർണത്തിൽ നിക്ഷേപം നടത്തുകയെന്നത് വളരെ പണ്ട് മുതൽക്കെ നടന്നു വരുന്ന കാര്യമാണ്. 1970 കാലഘട്ടത്തിന് മുമ്പ് തന്നെ പല രാജ്യങ്ങളും തങ്ങളുടെ പണത്തെ സ്വർണവുമായി അടിസ്ഥാനപ്പെടുത്തിയിരുന്നു. യുഎസിൽ ഓരോ 1.5 ഗ്രാം സ്വർണത്തിന് പുറത്ത് ഒരു ഡോളർ കെെമാറ്റം ചെയ്യാൻ സാധിക്കുന്നതാണ്. ഇപ്പോൾ സ്വർണം എന്നത് പണത്തിന് പകരമായി വ്യാപാരം നടത്താവുന്ന ഒരു കമ്മോഡിറ്റിയായി മാറികഴിഞ്ഞു. നിങ്ങൾ 2010ൽ ഒരു ലക്ഷം രൂപയുടെ സ്വർണം വാങ്ങി കെെവശം സൂക്ഷിച്ചിരുന്നേങ്കിൽ ഇന്ന് അതിന്റെ മൂല്യം 2.60 ലക്ഷം രൂപയായേനെ. കഴിഞ്ഞ ഒരു പതിനാറ്റാണ്ട് കൊണ്ട് സ്വർണ വില 160 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് എന്ത് കൊണ്ടും നല്ലതാണ്. എന്നാൽ സ്വർണം വാങ്ങുന്നതിന് പഴയ പോലെ കടകളിൽ പോയി കാത്ത് നിൽക്കേണ്ടതിന്റെ ആവശ്യമില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ സ്വർണത്തിൽ നിക്ഷേപം നടത്താം.
വിവിധ തരം സ്വർണ നിക്ഷേപങ്ങൾ
1) ഫിസിക്കൽ ഗോൾഡ്
നിങ്ങൾക്ക് അടുത്തുള്ള ഒരു സ്വർണകടയിലേക്ക് പോയി കൊണ്ട് അവിടെ നിന്നും സ്വർണാഭരണങ്ങളോ, നാണയങ്ങളോ, ബിസ്ക്കറ്റോ വാങ്ങാം. എന്നാൽ അതിന് നിങ്ങൾക്ക് ലഭിക്കുന്ന സ്വർണം നൽകുന്ന പണത്തേക്കാൾ കുറവായിരിക്കും. ആഭരണങ്ങൾക്ക് മേലുള്ള പണിക്കൂലി, സമയത്തിന് അമുസൃതമായി നഷ്ടമാകുന്ന മൂല്യം എന്നിവ ഇതിന് കാരണമാകുന്നു. ഇനി നിങ്ങൾക്ക് ഈ സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കണമെങ്കിൽ അതിനുള്ള സർവീസ് ചാർജ് നൽകേണ്ടിവരും. ഈ സ്വർണം കെെമോശം വരികയോ മോഷ്ടിക്കപെടുകയോ ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. നിങ്ങൾക്ക് നിശ്ചിത അളവിൽ ഏറ്റവും കുറഞ്ഞ സ്വർണം വാങ്ങാൻ സാധിക്കില്ല. ഇതിനായി വലിയ തുക ആവശ്യമായി വന്നേക്കാം.
2) ഡിജിറ്റൽ ഗോൾഡ്
ഒരു രൂപയ്ക്ക് പോലും സ്വർണത്തിൽ നിക്ഷേപം നടത്താൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ അത് വിശ്വാസിക്കുമോ? ഡിജിറ്റൽ വാലറ്റുകൾ, ബ്രോക്കറേജ് സ്ഥാപനങ്ങൾ, വലിയ ജ്വവലറി സ്ഥാപനങ്ങൾ എന്നിവ ഡിജിറ്റൽ ഗോൾഡ് സേവനം നൽകി വരുന്നു. PayTM, PhonePe, Motilal Oswal, Groww, Kalyan Jewellers, Tanishq By Tata എന്നിവ ഇതിൽ ഉൾപ്പെടും. ഇതിലൂടെ നിങ്ങൾ വാങ്ങിയ ഡിജിറ്റൽ സ്വർണം ഫിസിക്കൽ ഗോൾഡ് ആയി മാറ്റാവുന്നതാണ്. ഡിജിറ്റൽ സ്വർണം വാങ്ങുന്നവർ അതിന്റെ ‘സ്പ്രെഡ് ശതമാനം’ ശ്രദ്ധിക്കേണ്ടതാണ്. വ്യാപാരിയെ ആശ്രയിച്ച് ഇതിൽ 2-6 ശതമാനം വരെ വ്യത്യാസം സംഭവിച്ചേക്കാം. പ്രത്യേക കാലയളവിൽ ഡിജിറ്റൽ ഗോൾഡ് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന വിലയുടെ വ്യത്യാസത്തെ ആശ്രയിച്ചാണ് അതിന്റെ സ്പ്രെഡ് ശതമാനം നിശ്ചയിക്കുക. ഡിജിറ്റൽ സ്വർണത്തിനായുള്ള വാങ്ങൽ വില എല്ലായ്പ്പോഴും ഒരു നിശ്ചിത സമയത്ത് അതിന്റെ വിൽപ്പന കാലയളവിനേക്കാൾ കൂടുതലാണ്. സ്‌പ്രെഡ് തുക സംഭരണം, ഇൻഷുറൻസ്, ട്രസ്റ്റി ഫീസ് മുതലായവയ്ക്കായി ഉപയോഗിക്കുന്നു.
ഡിജിറ്റൽ സ്വർണം വാങ്ങുമ്പോഴും നിങ്ങളിൽ നിന്നും 3 ശതമാനം ജി.എസ്.ടി ഈടാക്കപെടും.
3) ഗോൾഡ് ETFs
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് അഥവ ഗോൾഡ് ഇ.ടി.എഫ്.എസ് എന്നത് ഓഹരി വിപണിയിൽ വിൽക്കാനോ വാങ്ങാനോ സാധിക്കുന്നതാണ്. ഇതിനായി നിങ്ങൾക്ക് ഒരു ഡീമാന്റ് അക്കൗണ്ട് മാത്രം മതിയാകും. ഡിജിറ്റൽ ഗോൾഡിലെ പോലെ ഇതിന് സ്പ്രെഡ് പ്രെെസ് ഇല്ല. യൂണിറ്റ് ഗോൾഡ് ഇ.ടി.എഫ് യഥാർത്ഥ സ്വർണത്തെ പിന്തുണയ്ക്കുന്നു. ഇവ മാർക്കറ്റ് സമയത്ത് അതിന്റെ അപ്പോഴത്തെ വില എന്താണോ അതിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാം. ഫിസിക്കൽ ഗോൾഡ്, ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോഴും നിങ്ങൾക്ക് മേൽ ചുമത്തപെടുന്ന ജിഎസ്ടി ചാർജുകൾ ഇ.ടി.എഫിൽ ഉണ്ടാകില്ല.നികുതിയും കൈവശം വയ്ക്കുന്നതിനുള്ള ചെലവും കണക്കിലെടുക്കുമ്പോൾ ഗോൾഡ് ഇടിഎഫുകൾ ഡിജിറ്റൽ അല്ലെങ്കിൽ ഫിസിക്കൽ ഗോൾഡുകളേക്കാൾ വളരെ മികച്ചതാണ്.
4) ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ ഗോൾഡ് ഇടിഎഫുകളിലോ സ്വർണവുമായി ബന്ധപ്പെട്ട ഇക്വിറ്റി ഷെയറുകളിലോ നിക്ഷേപിക്കുന്നു. ഗോൾഡ് മ്യൂച്വൽ ഫണ്ടിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വലുപ്പം ഒരു ഗോൾഡ് ഇടിഎഫിനേക്കാൾ കുറവാണ്. ലോക്കിൻ കാലയളവിനു മുമ്പായി നിങ്ങൾ ഒരു സ്വർണ്ണ മ്യൂച്വൽ ഫണ്ടിൽ നിന്ന് എക്സിറ്റാവുകയാണെങ്കിൽ നിങ്ങളിൽ നിന്ന് ഒരു എക്സിറ്റ് ലോഡ് ഈടാക്കുന്നതാണ്. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എസ്‌ഐപി അടിസ്ഥാനമാക്കിയുള്ളതാകാം. ഇതിലൂടെ ഒരു നിശ്ചിത കാലയളവിൽ മാസാമാസം നിങ്ങൾക്ക് ഒരു ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും.
5) സോവറിൻ ഗോൾഡ് ബോണ്ടുകൾ
കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് നൽകുന്ന ബോണ്ടുകളാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. ഈ ബോണ്ടുകൾ ഓഹരി വിപണിയിലൂടെ വാങ്ങാനും വിൽക്കാനും സാധിക്കും. ഒരു സോവറിൻ ഗോൾഡ് ബോണ്ട് എന്നത് ഒരു ഗ്രാം സ്വർണത്തിന് സമാനമാണ്. ഇത് വർഷത്തിൽ 2.50 മുതൽ 2.75 ശതമാനം വരെ ഇടക്കാല ലാഭവിഹിതം നൽകുന്നു. വർഷത്തിൽ രണ്ട് തവണയാണ് ഇത് വിതരണം ചെയ്യുന്നത്. കാലാവധി പൂർത്തിയാകുന്നതുവരെ എസ്.ജി.ബി കെെവശം വച്ചിട്ടുണ്ടെങ്കിൽ ഇവ നികുതി രഹിതമാണ്. സ്വർണത്തിലുള്ള ദീർഘകാല നിക്ഷേപത്തെ പറ്റി പറയുകയാണെങ്കിൽ നികുതിയിളവുകൾ ലഭിക്കുന്നതിനാൽ തന്നെ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം.
പണ്ട് കാലം മുതൽക്കെ സ്വർണം എന്നത് സാധാരണക്കാരന്റെ സുരക്ഷിത നിക്ഷേപങ്ങളിൽ ഒന്നാണ്. ഇതിലൂടെ അവർ സ്വർണത്തിൽ നിക്ഷേപം നടത്തുകയും പ്രതിസന്ധി ഘട്ടങ്ങളിൽ അവ വിറ്റുകൊണ്ട് കാര്യങ്ങൾ നടത്തികയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിക്കാം. സ്വർണത്തിൽ നിക്ഷേപിക്കുന്നതിലൂടെ ലാഭമുണ്ടാക്കുകയെന്നത് സമയബന്ധിതമായ കാര്യമാണ്. സ്വർണത്തിന് മേലുള്ള എല്ലാത്തരം നിക്ഷേപവും വിപണിയെ ആശ്രയിച്ചിരിക്കും. ലിക്യുഡിറ്റി, കെെമാറ്റ നികുത്തി തുടങ്ങിയവ ഇവയിൽ വ്യത്യസ്തവരുത്തിയേക്കാം. സ്വർണത്തിലുള്ള നിക്ഷേപവും ഹ്രസ്വവും ദീൃഘവുമായ കാലത്തെ അടിസ്ഥാനമാക്കി വൈവിധ്യവത്കരിക്കണം. ഏത് ആസ്തിയിലാണെങ്കിലും വളരെ നല്ലത് പോലെ മനസിലാക്കി മാത്രം നിക്ഷേപം നടത്തുക.
Post your comment
No comments to display