ട്രെൻഡ് മാറുമോ? 17500ലേക്ക് ഉറ്റുനോക്കി നിക്ഷേപകർ - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Indigo: കമ്പനി 100-ാമത്തെ ലക്ഷ്യസ്ഥാനം അതിന്റെ ഫ്ലൈറ്റ് ശൃംഖലയിലേക്ക് കൂട്ടിച്ചേർക്കുകയും മുംബൈയ്ക്കും യുഎഇയിലെ റാസൽ ഖൈമയ്ക്കും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കുകയും ചെയ്തായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Bharti Airtel: വാട്ട്‌സ്ആപ്പുമായി സഹകരിച്ച് 'എയർടെൽ ഐക്യു ഹാക്കത്തോൺ' ആരംഭിച്ചിട്ടുണ്ട്, കമ്പനി പുറത്തിറക്കിയ പുതിയ യുഗ ബിസിനസ്സ് സൊല്യൂഷനുകൾ നിർമ്മിക്കാൻ സ്റ്റാർട്ടപ്പുകളെ ക്ഷണിച്ചു.
Trident: മധ്യപ്രദേശിലെ ബുധ്‌നിയിൽ 8.87 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി പൂർത്തിയാക്കി കമ്പനി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17626 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഗ്യാപ്പ് അപ്പ് ഫിൽ ചെയ്ത് കൊണ്ട് താഴേക്ക് വീണു. 17550ൽ സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾക്ക് താഴെയായി 17630 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40943 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41136ന് അടുത്തായി പ്രതിബന്ധം രേഖപ്പെടുത്തി. ശേഷം താഴേക്ക് വീണ സൂചിക അവിടെ നിന്നും തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1.39 ശതമാനം താഴെയായി 40631 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി നേരിയ നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17540-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,620, 17,530, 17,400 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,720, 17,800, 17,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,500, 40,300, 40,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,140, 41,320, 41,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 18.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 260 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഫെഡ് പലിശ നിരക്ക് 75 ബേസിസ് പോയിന്റുകളായി ഉയർത്തിയതിന് പിന്നാലെ ആഗോള വിപണികൾ നെഗറ്റീവ് ആയി കാണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിപണിയും താഴേക്ക് വീണു. 5 മിനിറ്റത്തെ കാൻഡിലിലേക്ക് നോക്കിയാൽ സൂചികയിലെ ചാഞ്ചാട്ടം എത്രതോളമാണെന്ന് നിങ്ങൾക്ക് മനസിലാകും.
കഴിഞ്ഞ ദിവസം പ്രീമിയം വളരെ കൂടുതൽ ആയിരുന്നു എന്ന് കാണാം. അതിനാൽ തന്നെ മികച്ച ഡീകെ ലഭിച്ചു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 50 ബേസിസ് പോയിന്റായി ഉയർത്തിയതോടെ വിപണി വീണ്ടെടുക്കലിന് സാക്ഷ്യംവഹിച്ചു. എന്നാൽ പിന്നീട് വിൽപ്പന ശക്തമായി. യൂറോപ്യൻ വിപണികൾ ഇന്ന് എങ്ങനെ തുറക്കുമെന്ന് നോക്കാം.
17,500 ഇന്ന് ശക്തമായ സപ്പോർട്ട് ആയി കാണപ്പെട്ടേക്കും.
ഇത് ഒരു സൈകോളജിക്കൽ ലെവൽ കൂടി ആണ്. അത് പോലെ തന്നെ മുന്നത്തേക്കാൾ ഉയർന്ന പുട്ട് ഒഐയും ഇവിടെ ഉള്ളതായി കാണാം. വിപണി ഇവിടെ നിന്നും തിരികെ കയറുമോ എന്ന് നോക്കാം. എന്നാൽ ആഗോള വിപണികൾ ദുർബലമാകുമ്പോൾ ഇത് കഠിനമായേക്കും.
യുഎസിലെ നിർമാണ പിഎംഐ ഇന്ന് പുറത്തുവരും.
നിഫ്റ്റിയിൽ മുകളിലേക്ക് 17630 ശ്രദ്ധിക്കുക. താഴേക്ക് 17500 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display