വീണ്ടും കൂപ്പുകുത്തി വിപണി, എച്ച്.ഡി.എഫ്.സി ഓഹരികൾ നിർണായക സപ്പോർട്ടിൽ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
trending expiry day hdfc bank and hdfc look scary post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 18230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്കാണ് നീക്കം കാഴ്ചവെച്ചത്. ദിവസത്തെ താഴ്ന്ന നിലയായ 17892 രേഖപ്പെടുത്തിയതിന് പിന്നാലെ അവസാന നിമിഷം സൂചിക വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 50 പോയിന്റുകൾ/0.28 ശതമാനം താഴെയായി 17992 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43073 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 2 ശതമാനമാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 350 പോയിന്റുകൾ/ 0.81 ശതമാനം താഴെയായി 42608 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

19042 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി താഴേക്ക് നീങ്ങി 18800 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 224 പോയിന്റുകൾ/ 1.18 ശതമാനം താഴെയായി 18782 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു.  Nifty Auto (+1.1%), Nifty Finserv (-1.1%), Nifty FMCG (+1.5%), Nifty Pharma (+1%) എന്നിവ 1 ശതമാനത്തിൽ ഏറെ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി അടച്ചു. 

നിർണായക നീക്കങ്ങൾ

Ashok Leyland (+1.8%), Bajaj Auto (+1.9%), Bharat Forge (+2.2%), Hero MotoCorp (+2.1%),  M&M (+1.3%) എന്നീ ഓട്ടോ ഓഹരികൾ നേട്ടത്തിൽ അടച്ചു.

Apollo Tyres (+5.6%), Balkrishna Ind (+2.5%), CEAT (+3.4%), JK Tyre (+6.6%),  MRF (+3.7%) എന്നീ ടയർ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Bajaj Finance (-7.1%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Bajaj Finserv (-5.1%), Poonawalla (-1.8%), Chola Fin (-4.9%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

Godrej CP (+3.1%),  Marico (+1.8%) ഓഹരി നേട്ടത്തിൽ അടച്ചു. Dabur (+2.3%), ITC (+1.9%), HUL (+1.8%), Britannia (+1.8%),  Nestle (+1.3%) എന്നീ എഫ്.എം.സി.ജി ഓഹരികളും നേട്ടത്തിലാണ് കാണപ്പെട്ടത്.

യുകെയിലെ ഡിസംബറിലെ ജെഎൽആർ വിൽപ്പന 3501 യൂണിറ്റ് ആയി രേഖപ്പെടുത്തിയതിന് പിന്നാലെ Tata Motor (+0.34%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ഇന്നലെ മുതലെ താഴേക്ക് വീഴുകയാണ്. വിപണി ഷോർട്ട് ടേം വീക്ക്നസിലാണ് ഉള്ളതെന്ന് കാണാം. കാരണം അനേകം സെക്ടറുകളിൽ ശക്തമായ ബൈയിംഗ് നടന്നതായി കാണാം.

17,750-800 എന്ന സപ്പോർട്ട് മറികടന്നാൽ സൂചികയിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. 

42,200-300 എന്നതാണ് ബാങ്ക് നിഫ്റ്റിയുടെ പുതിയ സപ്പോർട്ട് സോൺ. ഇത് നഷ്ടമായാൽ 41,500ലേക്ക് വിപണി എത്തിയേക്കാം.

ഫിൻ നിഫ്റ്റി കൂടുതൽ ദുർബലമായി കാണപ്പെടുന്നു. 18500 നഷ്ടമായാൽ 18200 പരിഗണിക്കാം.

HDFC (2600), HDFC Bank (1590) എന്നിവ പ്രധാന സപ്പോർട്ടുകൾ പരീക്ഷിക്കുന്നതിനാൽ തന്നെ ഇത് ആശങ്ക ഉയർത്തുന്നു. ഇത് നഷ്ടമായാൽ പെട്ടെന്ന് ഒരു സപ്പോർട്ട് അടുത്തെങ്ങും ഇല്ലെന്നതാണ് കാരണം.

ഇന്നത്തെ എക്സ്പെയറി നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു?  കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023