ആഗോള വിപണികളെ കൈപിടിച്ച് ഉയർത്തി യുഎസ്, മിന്നുംപ്രകടനം കാഴ്ചവെച്ച് ബാങ്കിംഗ് സൂചിക - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് വലിയ ഗ്യാപ്പ് അപ്പിൽ 17322 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. സൂചിക മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 17340-350 എന്നിവ ശക്തമായ പ്രതിബന്ധമായി നിലകൊണ്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 171 പോയിന്റുകൾ/1 ശതമാനം മുകളിലായി 17185 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39446 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
ഓപ്പണിംഗ് ലോ തകർക്കാൻ സൂചിക ശ്രമം നടത്തിയെങ്കിലും ബൈയിംഗ് അനുഭവപ്പെട്ടു. ശേഷം മുകളിലേക്ക് കയറിയ സൂചിക പിന്നീട് ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 681 പോയിന്റുകൾ/ 1.76 ശതമാനം മുകളിലായി 39305 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Bank (+1.7%), Nifty Finserv (+1.8%), Nifty IT (+1.6%) എന്നീ മേഖലാ സൂചികകൾ നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
രണ്ടാം പാദത്തിൽ അറ്റാദായം 11 ശതമാനം ഉയർന്ന് 6021 കോടി രൂപയായതിന് പിന്നാലെ Infosys (+3.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ONGC (-1.7%) കുത്തനെ താഴേക്ക് വീണ് നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
HDFC Bank (+3.2%), HDFC (+2.6%), ICICI Bank (+1.9%), Kotak Bank (+1.8%), SBI (+1.1%), Bajaj Finance (+1.6%) എന്നീ ഓഹരികൾ മുന്നേറ്റം നടത്തി നിഫ്റ്റിക്ക് 120 പോയിന്റുകളുടെ സംഭാവന നൽകി.
രണ്ടാം പാദത്തിൽ അറ്റാദായം 53 ശതമാനം ഉയർന്നതിന് പിന്നാലെ Federal Bank (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.
എക്സൈഡ് ലൈഫിന്റെ ലയനത്തിന് ഐആർഡിഎഐയുടെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെ HDFC Life(+0.45%) ഓഹരി നേട്ടത്തിൽ അടച്ചു.
AngelOne (+3.8%) ഓഹരിയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Mindtree (+1.6%) ഓഹരി ഇന്ന് ലാഭമെടുപ്പിന് വിധേയമായി.
വിപണി മുന്നിലേക്ക്
കഴിഞ്ഞ ദിവസം യുഎസ് തങ്ങളുടെ സിപിഐ കണക്കുകൾ പുറത്തുവിട്ടിരുന്നു. 8.2 ശതമാനം ആണ് ഇത് രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചിരുന്നത് 8.1 ശതമാനം മാത്രമാണ്.
വലിയ ഗ്യാപ്പ് ഡൌണിന് പിന്നാലെ സൂചിക തിരികെ കയറിയതായി കാണാം. ഇത് ആഗോള വിപണികൾ എല്ലാം തന്നെ തിരികെ കയറാൻ കാരണമായി. എന്നാൽ യുഎസ് വിപണി ഇന്ന് എങ്ങനെയാകും നീങ്ങുകയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
നിഫ്റ്റി ഇന്ന് ശക്തമായ ലാഭമെടുപ്പിന് വിധേയമായി. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 1 ശതമാനം താഴേക്ക് വീണു. ബാങ്ക് നിഫ്റ്റി വ്യക്തമായ ദിശ നൽകാതെ 250 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമായി നീങ്ങി.
ആഴ്ചയിൽ മാത്രം .3 ശതമാനത്തിന്റെ നേട്ടമാണ് ബാങ്ക് നിഫ്റ്റി നേടിയത്. എന്നാൽ നിഫ്റ്റി .7 ശതമാനം താഴേക്ക് വീണു.
നിഫ്റ്റി ഐടി ആഴ്ചയിൽ നേട്ടത്തിൽ അടച്ചു.
ഇന്ത്യയുടെ സെപ്റ്റംബറിലെ മൊത്തം വില സൂചിക 10.70 ശതമാനമായി രേഖപ്പെടുത്തി. നേരത്തെ ഇത് 12.41 ശതമാനം ആയിരുന്നു. ഇത് 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display