Uniparts India Ltd IPO: അറിയേണ്ടതെല്ലാം
ന്യൂ ഡൽഹി ആസ്ഥാനമായ യുണി പാർട്ട്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. 2014 മുതൽ തന്നെ ഐപിഒ നടത്താൻ കമ്പനി ശ്രമിക്കുകയാണ്. ഈ ഐപിഒ വിശേഷങ്ങളാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.
Uniparts India Ltd
ആഗോള തലത്തിൽ എഞ്ചിനീയറിംഗ് സിസ്റ്റം ആൻഡ് സോല്യൂഷൻസ് വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് യുണിപാർട്ട്സ് ഇന്ത്യ. കൃഷി, നിർമ്മാണം, വനം & ഖനനം (CFM), ഓഫ്-ഹൈവേ സംവിധാനങ്ങളുടെയും ഘടകങ്ങളുടെയും മുൻനിര വിതരണക്കാരിൽ ഒന്നാണിത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യകതകളെ അടിസ്ഥാനമാക്കി കമ്പനി ഇഷ്ടാനുസൃതമുള്ള ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു.
കമ്പനിയുടെ പോർട്ട്ഫോളിയോ ഉത്പന്നങ്ങൾ
- 3-point linkage systems (3PL) - ട്രാക്ടറുകളിൽ പ്ലാവുകളും മറ്റ് ഉപകരണങ്ങളും ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് സംവിധാനമാണിത്.
- Precision machined parts (PMP) - വിവിധ ഉപകരണങ്ങളുടെ സംയുക്ത സന്ധികളിൽ ഉപയോഗിക്കുന്ന പിന്നുകൾ, ബുഷ്, സമാനമായ ഘടകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- പവർ ടേക്ക് ഓഫ് (PTO), ഫാബ്രിക്കേഷനുകൾ, ഹൈഡ്രോളിക് സിലിണ്ടറുകൾ എന്നിവയുടെ അനുബന്ധ ഉത്പന്നങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
UIL-ന്റെ ഒട്ടുമിക്ക ഉൽപ്പന്നങ്ങളും ഉപകരണങ്ങളുടെ ഘടനാപരവും ലോഡ്-ചുമക്കുന്ന ഭാഗങ്ങളുമാണ്, അവ കർശനമായ സ്പെസിഫിക്കേഷനുകൾക്കും പ്രോസസ്സ് നിയന്ത്രണങ്ങൾക്കും വിധേയമാണ്. ഗ്ലോബൽ 3PL വിപണിയിൽ 16.68 ശതമാനത്തിന്റെ വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. സിഎഫ്എം മേഖലയിലെ ആഗോള പിഎംപി വിപണിയിൽ കമ്പനിക്ക് 5.92 ശതമാനം വിപണി വിഹിതവുമുണ്ട്. പ്രധാന ആഗോള ഉപഭോക്താക്കളുമായി കമ്പനിക്ക് ദീർഘകാല ബന്ധമുണ്ട്.
25 രാജ്യങ്ങളിലായി 125-ലധികം ഉപഭോക്താക്കളുടെ ഉപഭോക്തൃ അടിത്തറ കമ്പനിക്കുണ്ട്. വടക്കേ അമേരിക്ക, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സംഘടിത ആഫ്റ്റർ മാർക്കറ്റ് റീട്ടെയിലർമാർക്കും വിതരണക്കാർക്കും കമ്പനി 3PL ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാൻ സഹായിക്കുന്നു. ആന്ധ്ര, നോയിഡാ, പഞ്ചാബ് എന്നിവിടങ്ങളിലായി കമ്പനിക്ക് 5 നിർമാണ കേന്ദ്രങ്ങളാണുള്ളത്.
ഐപിഒ എങ്ങനെ?
നവംബർ 30ന് ആരംഭിച്ച ഐപിഒ ഡിസംബർ 2ന് അസാനിക്കും. ഓഹരി ഒന്നിന് 548- 577 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 835.61 കോടി രൂപ വിലമതിക്കുന്ന 1.44 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 25 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,425 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 325 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.
ഒരു എക്സിറ്റ് സ്ട്രാറ്റർജി ആയിട്ടാണ് പ്രോമോട്ടേഴ്സ് ഐപിഒ നടത്തുന്നത്. അതിനൊപ്പം തന്നെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഉള്ള നേട്ടം സ്വന്തമാക്കാനും കമ്പനി ആഗ്രഹിക്കുന്നു.
ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 75.54 ശതമാനത്തിൽ നിന്നും 65.79 ശതമാനമായി കുറയും.
സാമ്പത്തിക സ്ഥിതി
കഴിഞ്ഞ മൂന്ന് വർഷമായി കമ്പനി മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇക്കാലയളവിൽ കമ്പനി 16.31 ശതമാനത്തിന്റെ സിഎജിആർ നേട്ടം കാഴ്ചവെച്ചു. അന്താരാഷ്ട്ര കയറ്റുമതിയിലൂടെ കമ്പനിക്ക് 85 ശതമാനം വരുമാനവും ലഭിക്കുന്നു. ഇതിൽ 15 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്.
കഴിഞ്ഞ ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 50.5 കോടി രൂപയായി രേഖപ്പെടുത്തി. വരുമാനം 346.84 കോടി രൂപയാണ്. അതേസമയം കടം 114.65 കോടി രൂപയായി കുറഞ്ഞു. മാർച്ചിൽ കടം 127.3 കോടി രൂപയായിരുന്നു.
അപകട സാധ്യതകൾ
- പരിമിതമായ എണ്ണം ഉപഭോക്താക്കളിൽ നിന്നാണ് യൂണിപാർട്ട്സ് ഇന്ത്യ അതിന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗവും ലഭിക്കുന്നത്. ഇവർക്ക് ഇടയിലെ ആവശ്യകത കുറഞ്ഞാൽ അത് കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കും.
- ആവശ്യകതയ്ക്ക് അനുസരിച്ച് ഉത്പന്നങ്ങൾ നൽകാൻ സാധിച്ചില്ലെങ്കിൽ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും.
- സ്റ്റീൽ, പവർ, ഇന്ധനം എന്നിവയുൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും വിലയും UIL-ന്റെ സാമ്പത്തിക സ്ഥിതിയെ വളരെയധികം സ്വാധീനിക്കുന്നു.
- കമ്പനിയുടെ സാമ്പത്തിക സ്ഥിതി വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേമാണ്.
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
നവംബർ 22നാണ് കമ്പനി ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ചിരുന്നത്. മൊത്തം ഓഫറിന്റെ 50 ശതമാനം ക്യുഐബിസിനായും, 15 ശതമാനം നോൺ ഇൻസ്റ്റിറ്റ്യൂഷൻസിനും 35 ശതമാനം റിട്ടെയിലേഴ്സിനുമാണ് അനുവദിച്ചിട്ടുള്ളത്.
നിഗമനം
ത്രീ-പോയിന്റ് ലിങ്കേജ് (3PL) സിസ്റ്റങ്ങളുടെ ആഗോള വിപണി 2021-ൽ 360-370 മില്യൺ ഡോളറായിരുന്നു, 2021-നും 2026-നും ഇടയിൽ ഇത് 6-8 ശതമാനം വരെ വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ 2021ൽ പിഎംപി വിപണി 648 മില്യൺ രൂപയായിരുന്നു. ചൈന, യൂറോപ്പ്, ജപ്പാൻ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ആവശ്യക്കാർ ഉള്ളത്. പുതിയ സ്ഥലങ്ങളിലേക്കും ഉൽപ്പന്ന ലംബങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് അതിന്റെ നിർമ്മാണ, സംഭരണ അടിസ്ഥാന സൗകര്യങ്ങളും ആഗോള കാൽപ്പാടുകളും പ്രയോജനപ്പെടുത്താൻ UIL ലക്ഷ്യമിടുന്നു. പുതിയ ഉപഭോക്താക്കളെ നേടാനും കമ്പനി ശ്രമിക്കുന്നു.
Balkrishna Industries, Bharat Forge, Ramkrishna Forging എന്നിവരിൽ നിന്നും കമ്പനി ശക്തമായ വെല്ലുവിളികൾ നേരിട്ട് വരുന്നു.
ഗ്രേ മാർക്കറ്റിൽ 71 രൂപയ്ക്കാണ് കമ്പനിയുടെ ഓഹരി വ്യാപാരം നടത്തുന്നത്. ഐപിഒക്ക് അപേക്ഷിക്കുന്നതിന് മുമ്പായി നിക്ഷേപ സ്ഥാപനങ്ങൾക്കുള്ള ഭാഗം ഓവർ സബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കു. കമ്പനിയെ പറ്റി മനസിലാക്കിയതിന് ശേഷം മാത്രം നിക്ഷേപം നടത്തുക.
ഈ ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display