ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ കത്തിക്കയറി യുഎസ് വിപണി, ഫ്ലാറ്റായി തുറക്കാൻ നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Tata Motors: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 4951 കോടി രൂപയായി രേഖപ്പെടുത്തി.
Biocon: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 71 ശതമാനം ഉയർന്ന് 144 കോടി രൂപയായി.
Coromandel International: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 48 ശതമാനം ഉയർന്ന് 499 കോടി രൂപയായി..
Schaeffler India: ജൂൺ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 76 ശതമാനം ഉയർന്ന് 225 കോടി രൂപയായി. പോയവർഷം അറ്റാദായം 128.13 കോടി രൂപയായിരുന്നു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 16480 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണു. കൃത്യമായി അപ്പ് ട്രെൻഡിലാണ് സൂചിക ഇന്നലെ കാണപ്പെട്ടത്. തുടർന്ന് 158 പോയിന്റുകൾക്ക് മുകളിലായി 16642 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36392 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. 36500 മറികടന്നതോടെ ഇത് ഷോർട്ട് കവറിംഗിന് കാരണമായി. തുടർന്ന് 36784 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.7 ശതമാനം ഉയർന്നു.
യൂഎസ് വിപണി ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,642- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
16,570-550, 16,470, 16,350 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,670, 16,730, 16,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,500, 36,300, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,800, 37,000, 37,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17000ലാണ് ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 16500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും ഉള്ളതായി കാണാം.
ബാങ്ക് നിഫ്റ്റിയിൽ 37000 എന്നിവിടെയാണ് ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും ഉള്ളതായി കാണാം.
ഇന്ത്യ വിക്സ് 18.17 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 440 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 710 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഫെഡ് പലിശ നിരക്ക് പ്രതീക്ഷിച്ചത് പോലെ തന്നെ 75 ബേസിസ് പോയിന്റായി ഉയർത്തി. ഇതേതുടർന്ന് യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തി. സമ്പദ് വ്യവസ്ഥ പതിയെ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കില്ലെന്ന് പവൽ പറഞ്ഞു.
16500ൽ കൂടുതൽ പുട്ട് അഡിഷൻ ഉള്ളതായി കാണാം. എന്നാൽ 17000ൽ ഉള്ള കോളിനേക്കാൾ കുറവാണിത്. അത് കൊണ്ട് തന്നെ വിപണി ബുള്ളിഷാണെന്ന് കരുതാം. ഫ്ലാറ്റായി തുറക്കുന്ന വിപണിക്ക് ഇത് പിന്തുണ നൽകിയേക്കും.
മാസത്തെ എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. പെട്ടെന്നുള്ള കെണികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. രാവിലെ തന്നെ ഐവി ഇടിഞ്ഞതായി കാണാം. ഇതേതുടർന്ന് ഓപ്ഷൻ പ്രീമിയം വീണതായി കാണാം.
നിഫ്റ്റിയിൽ താഴേക്ക് 16550, മുകളിലേക്ക് 16730 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display