വീണ്ടെടുക്കാൻ ഒരുങ്ങി യുഎസ് വിപണി, നിഫ്റ്റി ഗ്യാപ്പ് അപ്പിൽ തുറന്നേക്കും - പ്രീമാർക്കറ്റ് റിപ്പോർട്ട്

പ്രധാനതലക്കെട്ടുകൾ

Adani Enterprises: സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ 10 ലക്ഷം രൂപ മുഖവിലയുള്ള 1,000 നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിച്ച് കൊണ്ട് കമ്പനി 100 കോടി രൂപ സമാഹരിച്ചു.

Natco Pharma: ക്ലോറൻട്രാനിലിപ്രോൾ (സിടിപിആർ) എന്ന കീടനാശിനിയും അതിന്റെ ഫോർമുലേഷനുകളും വിക്ഷേപിക്കാൻ അനുവദിക്കുന്ന കോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.

Ceat: കമ്പനിയുടെ ഡയറക്ടർ ബോർഡ് 150 കോടി രൂപയായി സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17549 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണതിന് പിന്നാലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17660ന് അടുത്തായി പ്രതിബന്ധം അനുഭവപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസത്തേക്കാൾ 91 പോയിന്റുകൾക്ക് മുകളിലായി 17622 എന്ന  നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40697 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. പിന്നീട് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലുംഅതിന് കഴിയാതെ താഴേക്ക് നീങ്ങിയ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 0.31 ശതമാനം മുകളിലായി 40904 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.4 ശതാനം  നേട്ടത്തിൽ അടച്ചു.

യുഎസ് , യൂറോപ്യൻ വിപണികൾ എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ
ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ  നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17770-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,600, 17,500, 17,310, 17,185 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം.  17,600, 17,500, 17,310, 17,185 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,780, 40,500, 40,280, 40,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,050, 41,150, 41,390, 41,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 19.9 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി യുഎസ് വിപണി താഴേക്ക് വീഴുകയാണ്.
എന്നാൽ വളരെ ശക്തമായ ഒരു ഗ്രീൻ കാൻഡിലാണ് ഇന്ന് രൂപപ്പെട്ടിട്ടുള്ളത്. ഇത് ഒരു വീണ്ടെടുക്കൽ സൂചന ആകാൻ സാധ്യതയുണ്ട്.

ആഗോള വിപണികൾ നെഗറ്റീവ് ആയിരുന്നപ്പോൾ തന്നെ ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റം നടത്തിയിരുന്നതായി കാണാം. ബാങ്ക് നിഫ്റ്റിയാണ് പൊതുവിപണിക്ക് ശക്തി നൽകിയത്. കഴിഞ്ഞ ദിവസത്തെ ആഗോള വിപണികളുടെ പ്രകടനത്തിന് ശേഷം ഇന്ന് ഗ്യാപ്പ് അപ്പിൽ തുറക്കുന്ന വിപണി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ട് അറിയേണ്ടതുണ്ട്.

ചാർട്ട് പാറ്റേൺസ് നോക്കി തിരുമാനം എടുക്കുമെങ്കിലും ബുധനാഴ്ച വരാനിരിക്കുന്ന ഫെഡ് പലിശ നിരക്ക് തിരുമാനത്തെ പറ്റി ഓർക്കുക. ഇത് വിപണിയെ ഏത് ദിശയിലേക്ക് വേണമെങ്കിലും കൊണ്ട് പോകാം.

ജപ്പാന്റെ പണപ്പെരുപ്പം 2.8 ശതമാനം ആയി രേഖപ്പെടുത്തി. 2.7 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്. ഭക്ഷണ സാധനങ്ങൾക്ക് മേലുള്ള പണപ്പെരുപ്പം എട്ട് വർഷത്തെ ഉയർന്ന നിലയിലാണുള്ളത്.

നിഫ്റ്റിക്ക് 17820ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിക്കുമോ എന്ന് നോക്കാം.

നിഫ്റ്റിയിൽ മുകളിലേക്ക് 17825 ശ്രദ്ധിക്കുക. താഴേക്ക് 17665 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

HoneyKomb by Bhive, 3/B, 19th Main Road, HSR Sector 3
Bengaluru, Bengaluru Urban
Karnataka, 560102

linkedIn
twitter
instagram
youtube