യുഎസ് സിപിഐ കണക്കുകൾക്ക് പിന്നാലെ വൻ മുന്നേറ്റം നടത്തി യുഎസ് വിപണി, ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
PB Fintech: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 204 കോടി രൂപയായി രേഖപ്പെടുത്തി.
SAIL: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 79 ശതമാനം ഇടിഞ്ഞ് 804 കോടി രൂപയായി.
Suzlon: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം ഇരട്ടി വർദ്ധിച്ച് 2432.55 കോടി രൂപയായി.
Glenmark Pharmaceuticals: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 31 ശതമാനം ഇടിഞ്ഞ് 211 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 17570 എന്ന നിലയിൽ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. 17450ന് അടുത്തായി രേഖപ്പെടുത്തിയ താഴ്ന്ന നിലയിൽ നിന്നും സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി. തുടർന്ന് 17534 എന്ന നിലയിൽ നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
38308 എന്ന നിലയിൽ വശങ്ങളിലേക്ക് നീക്കം നടത്തി തുടങ്ങിയ ബാങ്ക് നിഫ്റ്റി പെട്ടെന്ന് താഴേക്ക് വീണു. എന്നാൽ ഇത് ഷോർട്ട് സെല്ലേഴ്സിനുള്ള ഒരു കെണി ആയിരുന്നു. തുടർന്ന് 38288 എന്ന നിലയിൽ നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി നേരിയ നഷ്ടത്തിൽ അടച്ചു.
പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ യൂഎസ് വിപണി ലാഭത്തിൽ അടച്ചു.യൂറോപ്പ്യൻ വിപണികളും ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,740- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,600, 17,490, 17,365 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,790, 17900, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,200, 38,000, 37,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,400, 38,500, 38,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000, 17800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്.17500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 19.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
യുഎസിലെ പണപ്പെരുപ്പ കണക്കുകൾ 8.5 ശതമാനമായി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചിരുന്ന 8.7 ശതമാനത്തേക്കാൾ മികച്ചതാണ്. പോയ മാസം 9.1 ശതമാനം 40 വർഷത്തെ ഉയർന്ന നിലയിലായിരുന്നു പണപ്പെരുപ്പം നിലനിന്നിരുന്നത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിപണി മുകളിലേക്ക് കയറി.
അവസാന നിമിഷം നിങ്ങളിൽ പരലും ഓവർ നൈറ്റ് ലോൺ പോസിഷനുകൾ എടുത്ത് കാണുമെന്ന് കരുതുന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞത് മുഴുവൻ വിപണികൾക്കും പോസിറ്റീവ് പിന്തുണ നൽകുന്നു.
ഒഐ കണക്കുകളും വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു. എടിഎം പുട്ട് ബിൾഡ് അപ്പ് ശക്തമാണെന്ന് കാണാം. ഗ്യാപ്പ് അപ്പ് നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചില്ലെങ്കിൽ പുട്ട് സെല്ലേഴ്സിന് അതിന് അനുസരിച്ച് എക്സിറ്റ് ചെയ്യാവുന്നതാണ്.
നിഫ്റ്റിയിൽ താഴേക്ക് 17380 മുകളിലേക്ക് 17,600 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display