നേട്ടത്തിൽ അടച്ച് യുഎസ് വിപണി, പിന്തിരിഞ്ഞ് യൂറോപ്പ്; ലാഭത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
us supportive whereas europe drags nifty to open higher share market today
undefined

പ്രധാനതലക്കെട്ടുകൾ


Tata Power: കശ്മീർ മുതൽ കന്യാകുമാരി വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും ബന്ധിപ്പിച്ച് കൊണ്ട് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് ടാറ്റ പവർ തുടക്കമിട്ടു.

Hero MotoCorp: ചരക്ക് വില ഉൾപ്പെടെ ഉയരുന്ന സാഹചര്യത്തിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം ഭാഗികമായി നികത്താൻ ജൂലൈ 1 മുതൽ മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില 3,000 രൂപ വരെ വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

Vodafone Idea: ജൂലൈ 15 ന് നടക്കുന്ന പൊതുയോഗത്തിൽ പ്രമോട്ടർ ഗ്രൂപ്പായ വോഡഫോണിൽ നിന്ന് 436 കോടി രൂപ സമാഹരിക്കാൻ ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് കമ്പനി വ്യാഴാഴ്ച റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 15461 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. 15630ൽ നിന്നും 15370ലേക്ക് വീണ സൂചിക വളരെ അധികം ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കാണപ്പെട്ടു.
തുടർന്ന് 143 പോയിന്റുകൾക്ക് മുകളിലായി 15557 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് അപ്പിൽ 32946 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി 33445 രേഖപ്പെടുത്തി. ഇവിടെ നിന്നും 32700 വരെ വീണ സൂചിക പിന്നീട് തിരികെ കയറി. തുടർന്ന് 290 പോയിന്റുകൾ/ 0.88 ശതമാനം മുകളിലായി 33135 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2 ശതമാനം ഉയർന്നു.

യൂഎസ് വിപണി മുകളിലേക്കാണ് വ്യാപാരം നടത്തിയത്. യൂറോപ്പ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,660- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15390, 15,315, 15,265, 15,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,460, 15,575, 15,630 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  32,500, 32,170, 32,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,000, 33,120, 33,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 20.9 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

കഴിഞ്ഞ ദിവസം രൂക്ഷമായ ചാഞ്ചാട്ടത്തെ തുടർന്ന് വ്യാപാരം കഠിനമായിരുന്നു. വിപണി റിവേഴ്സൽ കാണിച്ചതോടെ സെല്ലേഴ്സ് വിപണിയുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടാകാം. സ്ക്യാൽപ്പ് ചെയ്യുന്നവർക്ക് നല്ല പണമുണ്ടാക്കാൻ സാധിച്ചുവെന്ന് വിശ്വസിക്കുന്നു.

ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ എസ് എൽ വെക്കുകയും അധികം വ്യാപാരം നടത്താതിരിക്കുന്നതുമാണ് നല്ലത്.

ഒഐ കണക്കുകൾ ഈ ദിവസങ്ങളിൽ ഉപകാരപ്രദമല്ല എന്നത് ഓപ്ഷൻ സെല്ലേഴ്സിനെ സംബന്ധിച്ചിടത്തോളം ആശങ്ക ഉളവാക്കുന്ന കാര്യമാണ്. എങ്കിലും 15500ൽ ശക്തമായ പുട്ട് ബിൽഡ് അപ്പ് ഉള്ളതായി കാണാം. എന്നാൽ ഈ നില നേരത്തെ മറികടന്നിരുന്നു.

ജർമനിയിൽ ഗ്യാസ് പ്രതിന്ധി ഉള്ളതായി വൈസ് ചാൻസിലർ പറഞ്ഞു. ഡിഎഎക്സ് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.

യുഎസ് വിപണി പിന്തുണ നൽകുമ്പോൾ യൂറോപ്യൻ വിപണികൾ മോശമായി കാണപ്പെടുന്നു. ഈ ആഴ്ചയിൽ വ്യാപാരം അവസാനിപ്പിക്കുന്നത് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം വളരെ
നിർണായകമാണ്. കാരണം ഇപ്പോഴത്തെ ഗ്യാപ്പ് അപ്പ് മറ്റൊരു സെൽ ഓഫിനുള്ള  സാധ്യത കാട്ടിതരുന്നു.

നിഫ്റ്റിയിൽ താഴേക്ക് 15500 ശ്രദ്ധിക്കുക. മുകളിലേക്ക് 15630 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023