നിലയുറപ്പിക്കാൻ ആകാതെ ബുള്ളുകൾ, നഷ്ടത്തിൽ അടച്ച് വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
volatile expiry september month starts in the red post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് 17485 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ 273 പോയിന്റുകൾക്ക് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 70 മിനിറ്റിൽ 210 പോയിന്റുകളുടെ മുന്നേറ്റം നടത്തി. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 225 പോയിന്റുകൾ സൂചിക താഴേക്ക് വീണു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 216 പോയിന്റുകൾ/1.22 ശതമാനം താഴെയായി 17542 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


38806 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴ്ന്ന നിലയിൽ നിന്നും 860 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ ഫാൾസ് ബ്രേക്ക് ഔട്ട് നടത്തിയതിന് പിന്നാലെ സൂചിക 39000ലേക്ക് കൂപ്പുകുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 235 പോയിന്റുകൾ/ 0.60 ശതമാനം താഴെയായി 39301 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

Nifty Bank (-0.60%), Nifty Finserv (-0.98%), Nifty IT (-1.9%), Nifty Metal (-0.94%), Nifty Pharma (-1.1%), Nift PSU  Bank( +0.71%), Nifty Realty (+1%) എന്നിവ ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു.

സിംഗപ്പൂർ ഒഴികെയുള്ള പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഒരു ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ITC (-0.90%), HUL (-2%), Nestle (-0.97%) എന്നീ ഹെവിവെയിറ്റ് ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. Tata Consumer (+3.5%) ഓഹരിയിൽ ബ്രേക്ക് ഔട്ടിനുള്ള സാധ്യത കാണാം. ദിവസത്തെ ചാർട്ടിൽ ഡബ്ല്യു ക്യാൻഡിൽ രൂപപ്പെട്ടതായി കാണാം.

ഉയർന്ന സെല്ലിംഗ് വോള്യത്തോടെ Hindalco (-3.8%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.  415-440 രൂപ റേഞ്ചിൽ ഓഹരി അസ്ഥിരമായി നിൽക്കുന്നത് കാണാം.

ഓഗസ്റ്റിൽ മികച്ച വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ  M&M (+0.26%), Ashok Leyland (+5.6%), TVS Motors (+3%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു. അതേസമയം But Maruti (-0.64%), Tata Motors (-0.89%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഇരുചക്ര വാഹന വിൽപ്പന ഉയർന്നതിന് പിന്നാലെ Hero MotoCorp (+1.3%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

യുഎഇയിൽ നിന്നും 1400 സ്കൂൾ ബസുകൾക്കുകള്ള ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Ashok Leyland (+5.6%) ഓഹരി നാല് വർഷത്തെ ഉയർന്ന നില രേഖപ്പെടുത്തി.

സർക്കാർ വിഡ്ഫാൾ നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെ Reliance (-2.9%) ഓഹരി കുത്തനെ താഴേക്ക് വീണു. ONGC (-2.8%), Chennai Petro (-4%)
എന്നീ ഓഹരികളും താഴേക്ക് വീണു.

5ജി ലോഞ്ചിന് മുന്നോടിയായി അടുത്ത ജനറേഷൻ ക്ലൌഡ് സേവനങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെ Bharti Airtel (+1.1%) ഓഹരി നേട്ടത്തിൽ അടച്ചു.

ഇന്ത്യയിൽ ഹൈ എനർജി സ്കാനിംഗ് സംവിധാനങ്ങൾ നിർമ്മിക്കാൻ യുകെ കമ്പനിയുമായി കരാർ ഒപ്പിട്ടതിന് പിന്നാലെ BEL (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.

സോണിയുമായുള്ള ഇടപാട് സിസിഐ അന്വേഷിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ZEEL (-4.7%) ഓഹരി കുത്തനെ താഴേക്ക് വീണു.

292 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ NCC (+3%) ഓഹരി നേട്ടത്തിൽ അടച്ചു.

സ്കൂളുകളിൽ കംപ്യൂട്ടറുകൾ ഇൻസ്റ്റാൽ ചെയ്യാനായി 58 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Compucom Software (+9.4%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ജിഡിപി ഡാറ്റാ ഇന്നലെ പ്രതീക്ഷിച്ചത് പോലെ 13.5 ശതമാനമായി രേഖപ്പെടുത്തി. എങ്കിലും കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെയായിരുന്നു.

നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ തുറന്നതിന് പിന്നാലെ ആദ്യ പകുതിയിൽ തിരികെ കയറി. എന്നാൽ പിന്നീട് ഉണ്ടായ ലാഭമെടുപ്പിനെ തുടർന്ന് സൂചിക താഴേക്ക് വീണു.

ദിവസത്തെ കാൻഡിൽ ഇന്ന് ലാഭത്തിലാണ് കാണപ്പെടുന്നത്. എന്നിരുന്നാലും മുകളിൽ ഒരു വലിയ വിക്ക് രൂപപ്പെട്ടതായി കാണാം. 17450ന് മുകളിൽ വ്യാപാരം നടത്തുന്നതിനാൽ വിപണി ശക്തമാണെന്ന് തന്നെ പറയാം. വിപണിയിൽ എങ്കിലും ചാഞ്ചാട്ടം രൂക്ഷമാണെന്നുള്ളത് കാണാം. അതിനാൽ തന്നെ മുകളിലേക്ക്  17,600, 17,725, 17,780 എന്ന ലെവലുകളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. 17,450, 340, 17,200 എന്നീ സപ്പോർട്ടിലേക്കും ശ്രദ്ധിക്കാവുന്നതാണ്.

ഇന്ത്യയുടെ ആഗസ്റ്റിലെ കളക്ഷൻ 1.34 ലക്ഷം കോടി രൂപയായി. ജൂലെെയിൽ ഇത് 1.48 ലക്ഷം കോടി രൂപയായിരുന്നു.

ആഗസ്റ്റിലെ പ്രതിവർഷ ജിഎസ്ടി വരുമാനം 28 ശതമാനം ഉയർന്നതായി കാണാം.

2022ലെ ഇന്ത്യയുടെ ജിഡിപി വളർച്ച 7.7 ശതമാനത്തിൽ നിന്നും 8.8 ശതമാനം ആകുമെന്ന് മൂഡിസ് പ്രവചിച്ചു.

ഇന്ത്യയുടെ എസ്ആൻഡ്പി ഗ്ലോബൽ ഇന്ത്യ മാനുഫാക്ചറിംഗ് എന്നത് 56.2 ശതമാനമായി രേഖപ്പെടുത്തി. നേരത്തെ ഇത് 56.4
ആയിരുന്നു.

യുകെയുടെ ആഗസ്റ്റിലെ നിർമാണ പിഎംഐ എന്നത് 47.3 ആണ്. നേരത്തെ ഇത് 46 ആയിരുന്നു. യൂറോസോണിന്റെ ആഗസ്റ്റിലെ നിർമാണ പിഎംഐ 49.6 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 49.7 ആയിരുന്നു. 

ഈ കണക്കുകൾ കാണുമ്പോൾ വിപണിയെ അവ എങ്ങനെ ബാധിക്കുമെന്നാണ് നിങ്ങൾക്ക് തോന്നുന്നത്?  കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023