ചാഞ്ചാട്ടത്തിന് വിധേയമായി വിപണി; താഴേക്ക് വലിച്ച്, ഐടി ബാങ്കിംഗ് ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
volatile monthly expiry it bank drags nifty lower post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 17679 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മികച്ച സൂചനകളാണ് നൽകിയത്. എന്നിരുന്നാലും 17700ന് അടുത്തുള്ള ലോങ് ടേം പ്രതിബന്ധ രേഖ സൂചികയെ താഴേക്ക് വലിച്ചു. അവസാനത്തെ 90 മിനിറ്റ് സൂചിക 230 പോയിന്റുകളോളം താഴേക്ക് വീണു. തുടർന്ന് 17500ന് അടുത്തായി സൂചിക സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 82 പോയിന്റുകൾ/0.47 ശതമാനം താഴെയായി 17522 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39190 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. 39471 എന്ന ഉയർന്ന നില രേഖപ്പെടുത്തി സൂചിക അവിടെ നിന്നും 650 പോയിന്റുകൾ പിന്നീട് താഴേക്ക് വീണു. സൂചിക 39000 എന്ന നില മറികടന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 87 പോയിന്റുകൾ/ 0.22 ശതമാനം താഴെയായി 38950 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty PSU Bank (+2.7%), Nifty Realty (+1.4%) എന്നീ മേഖലാ സൂചികകൾ ഇന്ന് നേട്ടത്തിൽ അടച്ചു. Nifty Bank (-0.22%), Nifty IT (-0.87%) എന്നിവ വിപണിയെ താഴേക്ക് വലിച്ചു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Adani Ports (-2.4%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Adani Ent (-2.1%) ഓഹരിയും നഷ്ടത്തിൽ അടച്ചു.

Shree Cem (+1.7%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Reliance (-0.29%), HDFC Bank (-0.54%), Infy 9-1.2%), and HDFC (-0.77%) എന്നീ ഹെവിവെയിറ്റ് ഓഹരികൾ ഇന്ന് താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു.

NTPC (-1.1%), PowerGrid (-1.3%) എന്നീ ഊർജ ഓഹരികൾ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് വീണു.

മുംബൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലായി 1500 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചതിന് പിന്നാലെ Kolte Patil Developers (+20%-UC) ഓഹരി ലാഭത്തിൽ അടച്ചു.

അദാനി ഓഹരി വാങ്ങിയതിന് പിന്നാലെ പിന്നാലെ രണ്ടാം ദിവസവും
NDTV (+5%-UC) ഓഹരി നേട്ടത്തിൽ അടച്ചു.

ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ 300 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള തീരുമാനത്തിന് പിന്നാലെ Uno Minda (+2.3%) ഓഹരി നേട്ടത്തിൽ അടച്ചു.

പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ 570 ശതമാനം കുതിപ്പ് രേഖപ്പെടുത്തുമെന്ന് സർക്കാർ പ്രസ്താവന ഇറക്കിയതിന് പിന്നാലെ BHEL (+7.8%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

തുടർച്ചയായി രണ്ട് ദിവസം ലാഭത്തിൽ അടച്ചതിന് പിന്നാലെ സൂചിക ഇന്ന് നഷ്ടത്തിൽ അടച്ചു. ബാങ്ക് നിഫ്റ്റിക്കും നേട്ടം കൈവരിക്കാൻ സാധിച്ചില്ല. ഇക്കാരണത്താൽ തന്നെ മാസത്തിന്റെ അവസാനം ബുള്ളിഷ് മറുബൂസു കൈവരിക്കാൻ ബുള്ളുകൾ ഏറെ കഷ്ടപ്പെട്ടേക്കും. ഇത് മറ്റൊരു വീഴ്ചക്കുള്ള തുടക്കമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

വരും ദിവസങ്ങളിൽ 17300 എന്ന സപ്പോർട്ടിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. ജാക്സൺ ഹോൾ സിമ്പോസിയം തുടങ്ങുന്നതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും. പലിശ നിരക്ക് വർദ്ധനവും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് എല്ലാം തന്നെ ജെറോം പവൽ ഉത്തരം നൽകും.

റിലയൻസ് ഓഹരിയിലേക്ക് ശ്രദ്ധിക്കുക. സൂചിക ഫ്ലാറ്റായി നിന്നിട്ടും ചാഞ്ചാട്ടം കാണപ്പെട്ടു. 2665 ശക്തമായ പ്രതിബന്ധമായി പരിഗണിക്കാം.

ഐടി സൂചിക 28500ന് അടുത്തായി കാണപ്പെടുന്നു. ഇത് തകർന്നാൽ സൂചിക കൂടുതൽ ഇടിവിന് വിധേയമായേക്കാം. ആഗോള വിപണികളുടെ പിന്തുണ ലഭിച്ചാൽ വരും ദിവസങ്ങളിൽ വിപണിക്ക് നേട്ടം കൈവരിക്കാൻ സാധിച്ചേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023