ദുർബലമായി ആഗോള വിപണികൾ, 18000 നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ?- പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Mahindra & Mahindra Financial Services: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 55 ശതമാനം ഇടിഞ്ഞ് 492 കോടി രൂപയായി.
Adani Transmission: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 194 കോടി രൂപയായി.
Dalmia Bharat: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 76.84 ശതമാനം ഇടിഞ്ഞ് 47 കോടി രൂപയായി.
MTAR Technologies: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3ദ ശതമാനം ഉയർന്ന് 24.7 കോടി രൂപയായി.
JK Paper: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം ഇരട്ടി വർദ്ധിച്ച് 326.93 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 18178 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് നീങ്ങി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 63 പോയിന്റുകൾക്ക് താഴെയായി 18083 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41474 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സാമനമായി താഴേക്ക് വീണു. എന്നിരുന്നാലും 41000 എന്ന സപ്പോർട്ട് സൂചിക നഷ്ടപ്പെടുത്തിയില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ താഴെയായി 41147 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.9 ശതമാനം ഉയർന്നു.
യുഎസ് വിപണി കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണി നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ ഫ്ലാറ്റായി കാണപ്പെടുന്നു.
SGX NIFTY 18,000-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,050, 18,000, 17,955 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,100, 18,175, 18,200, 18,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,000, 40,850, 40,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,350, 41,500, 41,700, 41,840 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18400ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.
41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 16.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 14000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഫെഡ് കഴിഞ്ഞ ദിവസം പലിശ നിരക്ക് ഉയർത്തിയിരുന്നു. പ്രതീക്ഷിച്ചത് പോലെ 75 ബേസസിസ് പോയിന്റാണ് പലിശ നിരക്ക് ഉയർത്തിയത്. പലിശ വർദ്ധന അനിവാര്യമാണെന്നും പണപ്പെരുപ്പം 2 ശതമാനം ആയി തിരികെ വരുന്നിടത്തോളം ഇത് തുടരുമെന്നും പവൽ വ്യക്തമാക്കി. അതേസമയം അടുത്ത തവണ നിരക്ക് വർദ്ധനവ് ചെറുതായിരിക്കുമെന്നും അദ്ദേഹം സൂചന നൽകി.
കഴിഞ്ഞ ദിവസം ശക്തമായ വിൽപ്പന നടന്നിട്ടും എഫ്.ഐഐ കണക്കുകൾ പോസിറ്റീവ് സൂചനയാണ് നൽകുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ ഓഹരികൾ വാങ്ങികൂട്ടുകയാണ് ചെയ്തത്. 18000 ബുള്ളുകൾക്ക് ശക്തമായ പിന്തുണ നൽകുന്നു.
10 മണിക്ക് ആർബിഐയുടെ പലിശ നിരക്ക് പ്രഖ്യാപാനം ഉണ്ടാകും. പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നത് ശ്രദ്ധിക്കുക.
രണ്ട് ഇവെന്റുകൾ ഉള്ളതിനാൽ തന്നെ ഇന്ന് പ്രീമിയം ഡീകെ വളരെ കുറവായിരുന്നു. ഫെഡ് ഇവെന്റ് കഴിഞ്ഞു. ആർബിഐ നയപ്രഖ്യാപനം കൂടി കഴിഞ്ഞാൽ ഐവി ഇടിഞ്ഞ് പ്രീമിയം കുത്തനെ വീണേക്കും.
ഡൌയുടെ ദിവസത്തെ കാൻഡിൽ ദുർബലമായി കാണപ്പെടുന്നു. ഇന്നലെ ശക്തമായ നീക്കം നടത്തിയിരുന്നു. എന്നാൽ പിന്നീട് തിരികെ വരാനുള്ള സൂചന കാണിക്കുന്നു. ആഗോള വിപണികൾ ദുർബലമാണ്. വിപണി തിരികെ കയറുമോ എന്ന് നോക്കാം.
18000 നിർണായക നിലയാണ്. ഇത് തകർന്നാൽ സൂചിക കുത്തനെ താഴേക്ക് വീണേക്കും. ബാങ്ക് നിഫ്റ്റിക്ക് 41000 ശക്തമായ സപ്പോർട്ടാണ്. ഇത് ഇന്ന് നഷ്ടമായേക്കാം. കുറഞ്ഞ നിരക്കിൽ ബൈയിംഗ് ഉണ്ടാകുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.
നിഫ്റ്റിയിൽ മുകളിലേക്ക് 18050 താഴേക്ക് 17950 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display