എന്താണ് InvITs ? അറിയേണ്ടതെല്ലാം
മ്യൂച്ചൽ ഫണ്ടുകൾക്ക് സമാനമായി സാധാരണ നിക്ഷേപകർക്കും നിക്ഷേപ സ്ഥാപനങ്ങൾക്കും നേരിട്ട് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലേക്ക് നിക്ഷേപം നടത്താൻ സഹായിക്കുന്ന പദ്ധതിയാണ് ഇൻഫ്രാസ്ടക്ചർ ഇൻവെസ്റ്റമെന്റ് ട്രസ്റ്റ് (InvIT). റോഡ് പ്രോജക്ടുകൾ, പവർ ട്രാൻസ്മിഷൻ ലെെൻസ്, ഗ്യാസ് പെെപ്പ്ലെെനുകൾ എന്നിവയിലേക്കാണ് ഇൻഫ്രാസ്ടക്ചർ ഇൻവെസ്റ്റമെന്റെിലൂടെ പണം നിക്ഷേപിക്കുന്നത്.
ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾക്ക് അവരുടെ പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിനായി കൃത്യമായ പണത്തിന്റെ ഒഴുക്ക് (ക്യാഷ് ഫ്ളോ) ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണയായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമാണ് വലിയ തുകകൾ പദ്ധതി പൂർത്തീകരണത്തിനായി ഇവർ കടമായി വാങ്ങിയിരുന്നത്. ഇൻഫ്രാസ്ടക്ചർ ഇൻവെസ്റ്റമെന്റിലൂടെ ലഭിക്കുന്ന പണം വായ്പ്പകളും പലിശയും അടയ്ക്കുന്നതിനും മറ്റു ചെലവുകൾക്കുമായി ഉപയോഗിക്കും. രാജ്യത്തെ ഇൻഫ്രാസ്ടക്ചർ മേഖലയെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപകർക്ക് പ്രചോദനം നൽകുയുമാണ് ഇൻവെസ്റ്റമെന്റ് ട്രസ്റ്റിന്റെ ലക്ഷ്യം.
ഇൻഫ്രാസ്ടക്ചർ ഇൻവെസ്റ്റമെന്റ് ട്രസ്റ്റ് സെബിയുടെ കീഴിൽ രജ്സ്റ്റർ ചെയ്യേണ്ടതുണ്ട്. ട്രസ്റ്റിന്റെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച വിശദാംശങ്ങൾ 2014ലെ സെബി റെഗുലേഷൻസിൽ പരാമർശിക്കുന്നുണ്ട്. രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ
ട്രസ്റ്റിന് പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ മറ്റു നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നോ പണം സംഭരിക്കാം. ഇതിലൂടെ നിക്ഷേപകർക്ക് വാർഷിക ഇടക്കാല ലാഭവും അതിന്റെ പലിശയും ലഭിക്കും. ട്രസ്റ്റിന്റെ ഇക്യൂറ്റി ഓഹരികൾ വിണിയിൽ വ്യാപാരത്തിനായി ലഭ്യമായിരിക്കും.
InvIT-യുടെ പ്രഥമ ഓഹരി വിൽപ്പ (IPO) നയിൽ പങ്കെടുക്കുവാൻ ഒരു നിക്ഷേപകന് വേണ്ട ഏറ്റവും തുക എന്നത് 10 ലക്ഷമാണ്. വിലയ നിക്ഷേപ സ്ഥാപനങ്ങൾക്കും കൂടുതൽ ആസ്തിയുള്ള വ്യക്തിഗത നിക്ഷേപകർക്കും ഇത് ഒരു സുവർണ്ണ അവസരമാണ്. എന്നാൽ സാധാരണ നിക്ഷേപകർക്ക് ഈ IPO-യുടെ ഭാഗമാകാൻ പ്രയാസമായിരിക്കും.
Types of InvITs
- ആദ്യ തരം InvIT പൂർത്തിയാക്കിയ വരുമാനം ലഭിക്കുന്ന പ്രോജക്ടുകളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്നു. പ്രഥമ ഓഹരി വിൽപ്പന (IPO) വഴി നിക്ഷേപം നടത്താൻ നിക്ഷേപകർക്ക് ഇതിലൂടെ സാധിക്കും.
- രണ്ടാം തരം InvIT പൂർത്തിയാക്കിയതും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്നു.
Structure of InvITs in India
- Trustee – ഇത് InvIT പ്രവർത്തനങ്ങൾ പരിശോധിക്കുകയും സെബിയെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഇവർ സ്ഥിര വരുമാനമുള്ള ഇൻഫ്രാസ്ട്രക്ചർ ആസ്തികളിലേക്ക് കുറഞ്ഞത് 80 ശതമാനം നിക്ഷേപമെങ്കിലും നടത്തിയിരിക്കണം.
- Sponsor(s) – നൂറ് കോടിയിലേറെ ആസ്തിയുള്ള നിക്ഷേപ സ്ഥാപനങ്ങളെയും പ്രെമോട്ടർമ്മാരെയും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണിത്. ഇതിൽ കുറഞ്ഞത് 3 വർഷം കാലവധിയിൽ നിക്ഷേപം നടത്തിയിരിക്കണം. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) പ്രോജക്റ്റുകളുടെ കാര്യത്തിൽ, സ്പോൺസർമാർ ഒരു SPV ആയി പ്രവർത്തിക്കും. പേരന്റ് കമ്പനിയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സുഖമമാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഒരു സഹസ്ഥാപനമാണ് SPV.
- Investment Manager – ഒരു പരിമിത ബാധ്യതാ പങ്കാളിത്തം (limited liability partnership) അല്ലെങ്കിൽ InvIT-ന്റെ നിക്ഷേപങ്ങളെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ഒരു സംഘടനയായി ഇത് പ്രവർത്തിക്കുന്നു.
- Project Manager – ഇൻഫ്രാസ്ടക്ചർ പദ്ധതികൾ നടപ്പാക്കുന്നതിനും പൂർത്തികരിക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഇവർക്കായിരിക്കും.
ഇന്ത്യയിലെ പ്രമുഖ InvITs-സുകൾ
2021 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 13 ഇൻഫ്രാസ്ടക്ചർ ഇൻവെസ്റ്റമെന്റ് ട്രസ്റ്റുകളാണ് സെബിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
India Grid Trust
ഇന്ത്യയിൽ ആദ്യമായി ലിസ്റ്റുചെയ്ത വൈദ്യുതി മേഖലയിലെ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റാണ് ഇന്ത്യ ഗ്രിഡ് ട്രസ്റ്റ് (IndiGrid). അമേരിക്കൻ ആഗോള നിക്ഷേപ കമ്പനിയായ KKR- ആണ് ഇന്ത്യ ഗ്രഡ് ട്രസ്റ്റനെ സ്പോൺസർ ചെയ്തിരിക്കുന്നത്. നിലവിൽ 6,740 സർക്യൂട്ട് കിലോമീറ്ററിലായി പരന്നുകിടക്കുന്ന 30 ഓളം ട്രാൻസ്മിഷൻ ലൈനുകളിലായി 12 ഓപ്പറേറ്റിംഗ് അസറ്റുകളാണ് ഇന്ത്യ ഗ്രഡ് ട്രസ്റ്റിനുള്ളത്. 15 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 12,290 മെഗാ വോൾട്ട് ആമ്പിയർ (MVA) പരിവർത്തന ശേഷിയുള്ള 9 സബ്‌സ്റ്റേഷനുകളാണ് IndiGrid-ന് സ്വന്തമായുള്ളത്. ഇതിന്റെ മൊത്തം ആസ്തി നിലവിൽ 15000 കോടി രൂപയാണ്.
IRB InvIT Fund
രാജ്യത്തെ ടോൾ-റോഡ് ആസ്തികളിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടുള്ള ആദ്യത്തെ ലിസ്റ്റഡ് InvIT കമ്പനിയാണ് IRB InvIT Fund. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാസ്ടക്ചർ കമ്പനിയായ IRB Infrastructure Developers Ltd ആണ് ഈ ട്രസ്റ്റിനെ സ്പോൺസർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലുള്ള ആറ് ടോൾ-റോഡ് ആസ്തികൾ IRB InvIT Fund പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഹെെവേ അതോറിറ്റിയുമായുള്ള കരാർ അടിസ്ഥാനത്തിലാണ് നടപടി.
National Highways Infra Trust
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 2021 മാർച്ചോടെ
InvIT ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇത് രാജ്യത്തെ ആദ്യ സർക്കാർ സ്പോൺസേർഡ്
InvIT ആകും. 5000 കോടിയുടെ ആറ് റോഡ് ആസ്തികൾ
പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഒരു വർഷമായി ടോൾ പിരിവ് നടത്തുന്ന പൂർത്തികരിച്ച ദേശീയ പാതകളിൽ
നിന്നും ഇത് വഴി ധനസമാഹരണം നടത്താനും ഹെെവേ അതോറിറ്റിക്ക് കഴിയും.
തെലങ്കാനയിലെ കോത്ത-കറ്റ ബൈപാസ് മുതൽ കർനൂൾ വരെയുള്ള 32.6 കിലോമീറ്റർ റോഡ്, ഗുജറാത്തിലെ 75 കിലോമീറ്റർ നീളമുള്ള പാലൻപൂർ-അബു റോഡ്, ഗുജറാത്തിലെ തന്നെ 31 കിലോമീറ്റർ നീളമുള്ള സ്വരൂപ്ഗഞ്ച് -അബു റോഡ്, രാജസ്ഥാനിലെ 160 കിലോമീറ്റർ ചിറ്റോർഗഡ് കോട്ട, ചിറ്റോർഗഡ് ബൈപാസ്, മഹാരാഷ്ട്ര-കർണാടക അതിർത്തി മുതൽ ബെൽഗാം വരെയുള്ള 77 കിലോമീറ്റർ റോഡ് എന്നിവയാണ് InvIT പദ്ധതിക്കായി മാറ്റിവച്ച ആസ്തികൾ.
Power Grid Infrastructure Investment Trust
ജനുവരി 28നാണ് പവർ ഗ്രിഡ് കോർപ്പറേഷൻ InvIT ലഭിക്കുന്നതിനായി സെബിയിൽ രേഖകൾ സമർപ്പിക്കുന്നത്. നിർമ്മാണത്തിൽ തുടരുന്ന പ്രോജക്ടുകളിൽ നിക്ഷേപിക്കാൻ കമ്പനി 5000 കോടി രൂപ സമാഹരിക്കും. InVIT -യുടെ ഭാഗമാകുന്ന രാജ്യത്തെ ആദ്യ പൊതുമേഖല സ്ഥാപനമാണ് പവർ ഗ്രിഡ്.
ട്രസ്റ്റിന്റെ പോർട്ട്ഫോളിയോയിൽ ആദ്യഘട്ടത്തിൽ തന്നെ 7000 കോടിരൂപയുടെ നിക്ഷേപ ആസ്തിയുണ്ടാകും. പവർ ഗ്രിഡ് വെെസാഖ് ട്രാൻസ്മിഷൻ ലിമിറ്റഡ്, പവർഗ്രിഡ് കാലാ ആംബ് ട്രാൻസ്മിഷൻ ലിമിറ്റഡ്, പവർ ഗ്രിഡ് പാർലി ട്രാൻസ്മിഷൻ ലിമിറ്റഡ്, പവർഗ്രിഡ് വരോറ ട്രാൻസ്മിഷൻ ലിമിറ്റഡ്, പവർഗ്രിഡ് ജബൽപൂർ ട്രാൻസ്മിഷൻ ലിമിറ്റഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലോണുകൾ നൽകുന്നതിനും പോർട്ട്ഫോളിയോ ആസ്തികളുടെ പണമിടപാടുകൾ നടത്തുന്നതിനും മറ്റു ചെലവുകൾക്കുമായി ഓഫറിൽ നിന്നുള്ള വരുമാനം ഉപയോഗിക്കും.
ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ്, ഇന്ത്യൻ ഹൈവേ കൺസെഷൻ ട്രസ്റ്റ്, ഇൻഡിൻഫ്രാവിറ്റ് ട്രസ്റ്റ്, എംഇപി ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഡിജിറ്റൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ്, ഓറിയന്റൽ ഇൻഫ്രാ ട്രസ്റ്റ്, ടവർ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ്, റോഡ്സ്റ്റാർ ഇൻഫ്രാ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവയാണ് സെബിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മറ്റു ട്രസ്റ്റുകൾ.
Post your comment
No comments to display