സ്മോൾകേസ് എന്നാൽ എന്ത്?

Home
editorial
what is smallcase
undefined

ഓഹരികളിലെ ദീർഘകാല നിക്ഷേപത്തെ ഞങ്ങൾ എന്നും പ്രോത്സാഹിപ്പിക്കുന്ന കാര്യമാണ്. ശക്തമായ അടിത്തറയുള്ള ഓഹരികളിൽ ദീർഘകാല നിക്ഷേം നടത്തുന്നതിലൂടെ ഏതൊരു സാധാരണക്കാരനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓഹരിയുടെ ഈ ലോകത്ത് മികച്ച നേട്ടം കെെവരിക്കാൻ ചില നിയമങ്ങൾ പഠിക്കേണ്ടതുണ്ട്. നിങ്ങൾക്ക്  വൈവിധ്യവൽക്കരിച്ച ഒരു  പോർട്ട്‌ഫോളിയോ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഇത് വിപണിയുടെ വിവിധ മേഖലകളെയും വിപണി മൂല്യത്തെയും ആധാരമാക്കിയാകണം. ഇതിനൊപ്പം തന്നെ ഒരു എസ്.ഐ.പിയും നിങ്ങൾ ആരംഭിച്ചിരിക്കണം. എസ്.ഐ.പിയിലൂടെ നിങ്ങൾക്ക് ഒരു ഓഹരിയിലേക്ക് എല്ലാ മാസവും നിശ്ചിത തുക നൽകാൻ സാധിക്കും. ഇത് ദീർഘകാലയളവിൽ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കും.

ഇപ്പോൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് വളരെ എളുപ്പവും സമയം ലാഭിക്കുന്നതുമാണ്. Smallcaseലൂടെ ഏവർക്കും ഇതിന് സാധ്യമാകുന്നതാണ്. ഒരാൾക്ക് തങ്ങളുടെ പണം വളരെ കൃത്യമായി വിവിധ ഓഹരികളിലേക്ക് വ്യക്തമായ പദ്ധതി പ്രകാരം സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കുന്നതാണ്. സ്മോൾകേസിന്റെ പ്രവർത്തനം എങ്ങനെയാണെന്നാണ്  മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

എന്താണ് സ്മോൾകേസ്?

മുൻ‌കൂട്ടി നിശ്ചയിച്ച കോമ്പിനേഷനുകൾ പ്രകാരം ഓഹരികൾ വാങ്ങാനും വിൽക്കാനും നിക്ഷേപകരെ സഹായിക്കുന്ന പ്രത്യേകതരം പ്ലാറ്റ്ഫോമാണ് സ്മോൾകേസ്. വ്യക്തമായ പദ്ധതി പ്രകാരം സുരക്ഷിതമായ നിലയിൽ ക്രമീകരിച്ച ഒരു കൂട്ടം ഓഹരികൾ ഇത് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. ഈ ഉദാഹരണത്തിലൂടെ നിങ്ങൾക്ക് ഇത് മനസിലാകും.

ഇന്ത്യൻ മൊബിലിറ്റിയുടെ ഭാവി വെെദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾ വിശ്വാസിക്കുന്നു. ഇത്തരം ഓഹരികളിൽ നിക്ഷേപം നടത്തി കൊണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ മുന്നേറ്റത്തിന്റെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കരുതുക. എന്നാൽ നിങ്ങൾക്ക്  ഓഹരി വിപണിയിൽ ശ്രദ്ധിക്കാൻ സമയമില്ലെങ്കിൽ അഥവ വിപണിയിൽ നിഷ്ക്രിയമായി നിക്ഷേപം നടത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഇവിടെ നിങ്ങൾക്ക്  സ്മോൾകേസിന്റെ ഇലക്ട്രിക്  മൊബിലിറ്റി തിരഞ്ഞെടുക്കാവുന്നാതാണ്. ഇതിൽ പ്രധാന ബാറ്ററി നിർമാതാക്കൾ, ഓട്ടോ അനുബന്ധ സ്ഥാപനങ്ങൾ, വൈദ്യുതി ഉത്പാദന, ട്രാൻസ്മിഷൻ കമ്പനികൾ, വാഹന നിർമാതാക്കൾ എല്ലാം തന്നെ ഉൾപ്പെടും. നിങ്ങൾ ഈ സ്മോൾകേസ് തിരഞ്ഞെടുത്താൽ നിങ്ങളുടെ പണം ഈ കമ്പനികളുടെ ഓഹരികളിലേക്ക് നിക്ഷേപിക്കും.

നിങ്ങൾക്ക് അറിയാവുന്നത് പോലെ തന്നെ ഇക്യൂറ്റി ഓഹികൾ മറ്റു ആസ്തികളേക്കാൾ ഏറെ വരുമാനം നൽകുന്നു. എന്നിരുന്നാലും പല ഘടകങ്ങൾ കാരണം പലരും ഇപ്പോഴും ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ മടി കാണിക്കുന്നു. നിക്ഷേപകരെ ദീർഘകാലത്തേക്ക് വൈവിധ്യമാർന്ന സ്റ്റോക്കുകളുടെ പോർട്ട്‌ഫോളിയോ സൃഷ്ടിക്കാൻ സഹായിക്കുക എന്നതാണ് സ്‌മോൾകെയ്‌സിന്റെ ലക്ഷ്യം. ഇതിലൂടെ അവരുടെ മൊത്തത്തിലുള്ള അപകടസാധ്യതകൾ കുറയ്‌ക്കാൻ കഴിയും.
ഒന്നിലധികം സ്റ്റോക്കുകൾ കെെവശം വയ്ക്കുന്നത് ഒരു നിർദ്ദിഷ്ട സ്റ്റോക്കിന്റെ  പ്രവചനാതീതമായ ചലനങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

ഇത് എങ്ങനെ പ്രവർത്തിക്കും?

നിങ്ങളുടെ ബ്രോക്കറിന്റെ സഹായത്തോടെ സ്മോൾകേസിന്റെ അപ്പിലൂടെയോ വെബ്സെെറ്റിലൂടെയോ നിങ്ങൾക്ക് ഇത് ആരംഭിക്കാവുന്നതാണ്. ഒരിക്കൽ ലോഗ് ഇൻ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടാനുസരണം സ്മോൾകേസിന്റെ വിവിധ പദ്ധതികൾ തിരഞ്ഞെടുത്ത് കൊണ്ട് നിക്ഷേപിക്കാവുന്നതാണ്. എല്ലാ സമോൾകേസുകളും നിർമിക്കുന്നതും  പരിപാലിക്കുന്നതും സെബി അംഗീകൃത പ്രൊഫഷണലുകളാണ്. സ്മാൾകേസ് സൃഷ്ടിക്കുന്നതിന് പിന്നിലെ യുക്തി അവർ വിശദീകരിക്കുകയും ഓരോ സ്റ്റോക്കിന്റെയും ഭാരം വ്യക്തമാക്കുകയും ചെയ്യും.

സ്മോൾകേസിൽ നിക്ഷേപിക്കുന്നതിനായി നിങ്ങൾക്ക് നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിക്കാം. നിങ്ങൾക്ക് സ്മോൾകേസിലൂടെ എസ്.ഐ.പി അഥവ ഒറ്റത്തവണ നിക്ഷേപവും നടത്താം. നിങ്ങൾ നൽകുന്ന പണം നേരിട്ട് ഓഹരികളിലേക്ക് പോവുകയും തിരികെ ഡെലിവറിയായി ഇത് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിൽ  വരികയും ചെയ്യും. ഇത് അർത്ഥമാക്കുന്നത് ഓഹരികളിൽ നിങ്ങൾക്ക് നേരിട്ട് ഉടമസ്ഥാവകാശമുണ്ടെന്നാണ്. വ്യത്യാസമെന്തെന്നാൽ നിങ്ങൾ ഇതിലൂടെ ഒന്നിലധികം ഓഹരികളിൽ ഓരെസമയം നിക്ഷേപം നടത്തുന്നുവെന്നതാണ്.

സെബി രജിസ്ട്രേഡ് വിദഗ്ദ്ധർ പതിവായി സ്മോൾകേസുകൾ നരീക്ഷിച്ച് വരുന്നു. ഓഹരികൾ വാങ്ങണോ വിൽക്കണോ എന്നത് ഉൾപ്പെടെയുള്ള നിർദേശവും ഇതിലൂടെ നിങ്ങൾക്ക് ലഭ്യമാകും. ഇതിലൂടെ നിങ്ങളുടെ പോർട്ട്ഫോളിയോ വിശകലനം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. സ്മോൾകേസിലെ ഏതെങ്കിലും കമ്പനികൾ ലാഭവിഹിതം പ്രഖ്യാപിച്ചാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിങ്ങൾക്ക് ആ തുക ലഭ്യമാകും. സ്മോൾ കേസിൽ നിന്നും ഏത് സമയം വേണമെങ്കിലും നിങ്ങൾക്ക് പുറത്ത് കടക്കാവുന്നതാണ്. 

ഓഹരികളിലെ റീബാലൻസിംഗ് 

സെബി അംഗീകൃത വിദഗ്ദ്ധർ സ്മോൾകേസുകൾ എല്ലാം പാദം അടിസ്ഥാനമാക്കി വിശകലനം ചെയ്യുകയും അതിനെ റീബാലൻസ് ചെയ്യുകയും ചെയ്യും. ഇതിലൂടെ നിശ്ചയിച്ച സ്ട്രാറ്റർജി പ്രകാരമാണ് ഓഹരികളുടെ പോക്കെന്ന് അവർ ഉറപ്പുവരുത്തും. ഓഹരി പ്രതീക്ഷിച്ച മുന്നേറ്റം നടത്തുന്നില്ലെന്ന് അവർക്ക് തോന്നിയാൽ അത് വിറ്റ് കൊണ്ട് പകരം മറ്റൊരു ഓഹരി വാങ്ങും.

ഇത്തരത്തിൽ റീബാലൻസിംഗ് ചെയ്യുമ്പോൾ നിങ്ങളുടെ മെയിലിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ഇതിലെ മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.

സ്മോൾകേസിന്റെ നിരക്കുകൾ

ഫ്ലാറ്റ്ഫോമിൽ ലഭ്യമാകുന്ന എല്ലാ സ്മോൾകേസുകൾക്കും വാങ്ങുന്ന ദിവസം  ആദ്യ തവണയെന്ന നിലയിൽ 100 രൂപയും ജി.എസ്.ടിയും ബാധകമാണ്. നിങ്ങളുടെ സ്വന്തം പഠനങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച സ്മോൾകേസാണെങ്കിൽ പോലും ഈ തുക ബാധകമാണ്. എന്നാൽ സമാന സ്മാൾ‌കേസിലെ കൂടുതൽ‌ ഓർ‌ഡറുകൾ‌ക്ക് അധിക നിരക്കുകൾ ബാധകമല്ല.

  • സ്മോൾകേസ് തരം പരിഗണിക്കാതെ, നിങ്ങൾ വാങ്ങിയ തീയതിയിൽ 4,000 രൂപയിൽ താഴെയാണ് നിക്ഷേപിക്കുന്നതെങ്കിൽ, നിങ്ങളിൽ നിന്ന് ഈടാക്കുന്നത് നിക്ഷേപിച്ച തുകയുടെ 2.5 ശതമാനവും ഫീസിൽ 18 ശതമാനം  ജിഎസ്ടിയും മാത്രമാണ്.

  • ആൾ വെതർ ഇൻവെസ്റ്റിംഗിനും സ്മാർട്ട് ബീറ്റ, സ്മോൾ കേസുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും നിരക്കുകളൊന്നുമില്ല. പിന്നീട് ഉള്ള ഓർഡറുകൾക്ക് 50 രൂപയും ജി.എസ്.ടിയും ഇടാക്കും.

ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ എല്ലാത്തരം ബ്രോക്കറേജ് നിരക്കുകളും, നികുതിയും, ഓഹരി വിൽക്കുമ്പോഴും വാങ്ങുമ്പോഴുമുള്ള ഡീമാറ്റ് ചാർജുകളും ഇവിടെ ബാധകമാണ്. സ്മോൾകേസ് വാങ്ങുന്ന ദിവസം തന്നെ ഈ ചാർജുകൾ നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ടിൽ നിന്നും ഈടാക്കപ്പെടും.

നിഗമനം

സ്മോൾകേസ് വളരെ ലളിതവും താരതമ്യേന താങ്ങാനാവുന്നതുമായ ഒരു പ്ലാറ്റ്ഫോമാണ്. ദീർഘകാലത്തേക്ക്  ഓഹരികളിൽ നിക്ഷേപം തുടരാൻ നിങ്ങളെ ഇത്  സഹായിക്കുന്നു. നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പണം ഒന്നിലധികം ഓഹരികളിലായി നിക്ഷേപിച്ചു കൊണ്ട് അപകട സാധ്യത കുറയ്ക്കുന്നു. എല്ലാ സ്മോൾകേസുകളും സരളമായ ഭാഷയിൽ വിവരിച്ചിട്ടുള്ളതിനാൽ നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം സുഗമമായി ട്രാക്ക് ചെയ്യാനാകും. ആൾ വെതർ ഇൻവെസ്റ്റിംഗ്, ടോപ്പ് 100 ഓഹരികൾ എന്നിവയാണ് പൊതുവെ അറിയപ്പെടുന്ന സ്മോൾകേസുകൾ.

ബ്രോക്കറേജ് സ്ഥാപനമായ സീറോഡയുടെ പിന്തുണയുണ്ട് എന്നത് സ്മോൾകെയ്‌സിന്റെ സുരക്ഷയും വിശ്വാസതയും വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും സ്മോൾകേസിൽ നിക്ഷേപിക്കുന്നതിന് മുമ്പായി ഞങ്ങളുടെ വായനക്കാർ എല്ലാം തന്നെ വ്യക്തമായി പഠനം നടത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നു. വിപണി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ എല്ലായ്പ്പോഴും നിങ്ങൾക്ക്  ഉണ്ടായിരിക്കണം. ദീർഘകാലയളവിൽ സ്മോൾകേസുകൾ നിങ്ങളുടെ നിക്ഷേപ യാത്രയ്ക്ക് മുതൽകൂട്ടാകും.

തുടക്കക്കാർക്ക് നിക്ഷേപിക്കാൻ അനുയോജ്യമായ ആസ്തികളെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023