അലൂമിനിയം, സിങ്ക് ഓഹരികൾ കത്തിക്കയറുന്നത് എന്ത് കൊണ്ട്? കണ്ടത് അടിസ്ഥാന മെറ്റൽ ഓഹരികളുടെ ആദ്യഘട്ട റാലി മാത്രമോ?
ഇന്ത്യയുടെ അടിസ്ഥാന ലോഹ വിപണി കുതിച്ചുയരുകയാണ്. ഉരുക്ക്, അലുമിനിയം, സിങ്ക്, ചെമ്പ് എന്നിവയാണ് അടിസ്ഥാന ലോഹങ്ങൾ എന്നറിയപ്പെടുന്നത്. വ്യവസായങ്ങളിൽ ഇവ എല്ലാം തന്നെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനാൽ തന്നെ മെറ്റലിന്റെ ആവശ്യകത വർദ്ധിച്ചു വരുകയും മേഖല ഏറെ പ്രതിസന്ധികൾ നേരിടുകയും ചെയ്തു. ചൈനയിൽ നിന്നുള്ള മത്സരം, പുനർനിർമ്മാണം, കരുതൽ ശേഖരത്തിലെ ക്ഷാമം, അന്താരാഷ്ട്ര വിപണിയിലെ പ്രതികൂല വിലകൾ എന്നിവ മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ ചിലതാണ്. ചെെനയിൽ പാരിസ്ഥിതിക ആശങ്കകൾ ഉയർന്ന് വരികയാണ്. അവർ ഉൽപാദന ശേഷി വെട്ടിക്കുറയ്ക്കുകയും കയറ്റുമതി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിനാൽ ലോകത്തിന് അതിൽ നിന്ന് പ്രയോജനം ലഭിച്ചേക്കും.അടുത്തിടെ ലോഹ വിലയിൽ ഉണ്ടായ വർദ്ധനവിനെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
അടിസ്ഥാന മെറ്റൽ ഓഹരികൾ കത്തിക്കയറുന്നത് എന്ത് കൊണ്ട്?
ലാഭമെടുപ്പിനെ തുടർന്ന് ഇടയ്ക്കിടെ തിരുത്തലിന് വിധേയമാകുമെങ്കിലും ഇന്ത്യൻ മെറ്റൽ ഓഹരികൾ എല്ലാം തന്നെ ശക്തമായ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. ചൈനയിൽ ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നത് ഉരുക്ക് വ്യവസായമാണ്. രാജ്യം പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ തന്നെ സ്റ്റീൽ ഉൽപാദനം ഏറെയും വെട്ടിക്കുറയ്ക്കുകയും കയറ്റുമതി തീരുവ വർധിപ്പിക്കുകയുമാണ്. ഇത് ആഗോളതലത്തിൽ വിതരണ പ്രതിസന്ധി സൃഷ്ടിക്കുകയും മറ്റ് പ്രധാന സ്റ്റീൽ ഉൽപ്പാദക രാജ്യങ്ങൾക്ക് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തു. ഉൽപ്പാദനം വർദ്ധിക്കുകയും സ്റ്റീൽ വില ഉയർന്നതും ഇന്ത്യൻ കമ്പനികൾക്ക് നേട്ടവും ലാഭവുമുണ്ടാക്കി നൽകി. ഉയർന്ന കയറ്റുമതിയുള്ള സ്റ്റീൽ കമ്പനികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ടാറ്റാ സ്റ്റീൽ, സെയിൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ മറ്റു സ്റ്റീൽ കമ്പനികളുടെ ഓഹരി വില രണ്ട് ആഴ്ച കൊണ്ട് 8 മുതൽ 10 ശതമാനം വരെ മുന്നേറ്റമാണ് കാഴ്ചവച്ചത്.
അലൂമിനിയത്തിന്റെ കാര്യത്തിൽ ചൈന അസംസ്‌കൃത വസ്തുവായ മഗ്നീഷ്യത്തിന്റെ ക്ഷാമം നേരിടുന്നു. അലുമിനിയം ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നതും ചൈനയാണ്. സ്റ്റീലിനെ പോലെ തന്നെ ആലുമിനിയം ഓഹരികളുടെ മുന്നേറ്റത്തിന് പിന്നിലും ചെെനയ്ക്ക് നിർണായക പങ്കുണ്ട്. നാഷണൽ അലുമിനിയം കമ്പനി (NALCO), വേദാന്ത, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നീ കമ്പനികൾ ഒക്ടോബർ പകുതിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽ 15% -25% വരെ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഇതേ കാലയളവിൽ ഹിന്ദുസ്ഥാൻ സിങ്ക് 23 ശതമാനം ഉയർന്നു, ഹിന്ദുസ്ഥാൻ കോപ്പർ 19 ശതമാനം ഉയർന്നു.
2021 ഒക്ടോബർ 6 നും 2021 ഒക്ടോബർ 18 നും ഇടയിൽ ചില അടിസ്ഥാന മെറ്റൽ ഓഹരികളിൽ ഉണ്ടായ വില വർദ്ധനവാണ് താഴത്തെ ചാർട്ടിൽ കാണിച്ചിട്ടുള്ളത്.
Company Name | % Change In Stock Price |
Tata Steel | +10.3% |
JSW Steel | +8.4% |
SAIL | +12.1% |
National Aluminium Company | +27.0% |
VEDANTA | +28.8% |
HINDALCO | +14.1% |
Hindustan Zinc | +23.1% |
Hindustan Copper | +19.2% |
നിക്ഷേപകർ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
അടിസ്ഥാന ലോഹങ്ങൾക്കുള്ള ഇന്ത്യയുടെ ആഭ്യന്തര ആവശ്യകതയും വിപണി വിലയും താരതമ്യേന സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിൽ വിതരണത്തിലുണ്ടാകുന്ന ഇടിവ് ചില ലോഹ ഉൽപ്പാദകരെ കയറ്റുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നു. എല്ലാ അടിസ്ഥാന ലോഹങ്ങളുടെയും അവസ്ഥ ഇതാണ്. സ്റ്റീൽ ഓഹരികൾ, അലുമിനിയം ഓഹരികൾ, കോപ്പർ ഓഹരികൾ തുടങ്ങിയ മറ്റ് അടിസ്ഥാന ലോഹങ്ങളുടെ വിലയും സമാന്തരമായി പ്രവർത്തിക്കുന്നു.
ലോഹങ്ങളുടെ ആവശ്യകത ഉയർന്ന് വരുന്നതിനൊപ്പം തന്നെ ലോജിസ്റ്റിക്സ്, ഉത്പാദന ചെലവുകൾ എന്നിവ വർദ്ധിച്ചു വരുന്നതായി കാണാം. എന്നിരുന്നാലും, അധിക ചിലവ് ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതിനാൽ നിർമാണ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ സാധിച്ചു.
കൽക്കരിയുടെയും അടിസ്ഥാന ലോഹത്തിന്റെയും വിതരണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കുറഞ്ഞതോടെ വിൽപ്പന സമ്മർദ്ദം ഗണ്യമായി വർദ്ധിച്ചു. കൽക്കരി വില ഉയരുന്നത് അടിസ്ഥാന ലോഹ നിർമ്മാതാക്കളുടെ നിർമ്മാണ ചെലവ് വർദ്ധിപ്പിക്കുന്നു.
മിക്ക മേഖലകളിലും ചെെനയ്ക്ക് വ്യക്തമായ സ്വാധീനം ഉള്ളതായി കാണാം. ചെെനയുടെ നയപരമായ മാറ്റങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി തീരുവകൾ, ഉൽപാദന നിലകൾ, രാജ്യം ഉയർത്തുന്ന മറ്റ് വ്യാപാര പരിധികൾ എന്നിവ ഇതിൽ ഉൾപ്പെടും. ലോഹങ്ങളുടെ ആഭ്യന്തര ആവശ്യകത ആരോഗ്യകരമാണെന്ന് കാണാം, എന്നിരുന്നാലും അസ്ഥിരമായ ആഗോള വിപണി സാഹചര്യം ഇന്ത്യൻ ഓഹരികൾക്ക് ഗുണം ചെയ്യും.
Post your comment
No comments to display