അറിയാം രാസ നിർമാണ കമ്പനികളിലെ ദീർഘകാല നിക്ഷേപ സാധ്യതകൾ

Home
editorial
why you should look into chemical companies for the long term
undefined

എല്ലാത്തരം കെമിക്കൽ ഉൽപന്നങ്ങളുടെയും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായാണ് ഇന്ത്യയെ കണക്കാക്കുന്നത്. സമീപകാല കണക്കുകൾ പ്രകാരം, ഇന്ത്യ കെമിക്കൽ വിൽപ്പനയിൽ ലോകത്ത് ആറാം സ്ഥാനത്താണുള്ളത്. ആഗോള കെമിക്കൽ വ്യവസായത്തിന്റെ 3 ശതമാനവും രാജ്യം സംഭാവന ചെയ്യുന്നു.മേഖലയിൽ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്. പോയവർഷങ്ങളിൽ പ്രധാന കെമിക്കൽ കമ്പനികളുടെ ഓഹരികൾ എല്ലാം തന്നെ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. കെമിക്കൽ കമ്പനികളെ പറ്റിയും അവയുടെ വളർച്ചാ സാധ്യതകളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

ഇന്ത്യൻ കെമിക്കൽ വ്യവസായം

ഇന്ത്യയിലെ രാസ വ്യവസായം വൈവിധ്യപൂർണ്ണവും 80,000ൽ  അധികം വാണിജ്യ ഉൽപന്നങ്ങളും ഉൾക്കൊള്ളുന്നവയാണ്. ഇതിനെ പ്രധാനമായും ഇങ്ങനെ തരംതിരിച്ചിരിക്കുന്നു.

  • Bulk chemicals – വിവിധ വ്യവസായങ്ങളിൽ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വലിയ അളവിൽ നിർമ്മിക്കുന്നു. അമോണിയ, സൾഫ്യൂറിക് ആസിഡ്, സോഡിയം ഹൈഡ്രോക്സൈഡ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

  • Specialty chemicals – പൂർത്തിയായ ഉൽപ്പന്നങ്ങളിലെ ഘടകങ്ങളും നിർമ്മാണ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. ഇന്ത്യയിലെ മൊത്തം കെമിക്കൽ വിപണിയുടെ 21 ശതമാനം ഇതാണ്.

  • Agrochemicals – കൃഷിയിൽ ഉപയോഗിക്കുന്ന രാസ ഉൽപന്നങ്ങൾ അല്ലെങ്കിൽ കീടനാശിനികൾ ഇതിൽ ഉൾപ്പെടും. യുഎസ്, ജപ്പാൻ, ചൈന എന്നിവർക്ക് ശേഷം  കാർഷിക രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.

  • Petrochemicals – പെട്രോളിയത്തിൽ നിന്ന് ശുദ്ധീകരിച്ചുകൊണ്ട് ലഭിക്കുന്ന കെമിക്കലുകളാണിത്.  പ്ലാസ്റ്റിക്, പെയിന്റുകൾ, സോപ്പുകൾ, ഡിറ്റർജന്റുകൾ, സിന്തറ്റിക് ഫെെബർസ്, മരുന്നുകൾ എന്നിവ പെട്രോകെമിക്കലുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.

  • Polymers – പ്രകൃതിദത്തവും കൃത്രിമവുമായ പോളിമറുകൾ ഇതിൽ ഉൾപ്പെടുന്നു. ടെക്സ്റ്റൈൽ ഫെെബർ, ഫാർമ ഉൽപന്നങ്ങൾ, ഓട്ടോ ഭാഗങ്ങൾ, കോട്ടിംഗുകൾ, കളിപ്പാട്ടങ്ങൾ, കുപ്പികൾ എന്നിവ ഉണ്ടാക്കാൻ ഇവ ഉപയോഗിക്കുന്നു. ലോകത്തിലെ പോളിമറുകളുടെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോക്താവാണ് ഇന്ത്യ.

  • Fertilizers – വിളകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.

ആഗോളതലത്തിൽ നമ്മുടെ രാജ്യം കയറ്റുമതിയിൽ ഒൻപതാം സ്ഥാനത്തും രാസവസ്തുക്കളുടെ ഇറക്കുമതിയിൽ ആറാം സ്ഥാനത്തുമാണുള്ളത്.  2020-25 ഓടെ ഇന്ത്യയുടെ രാസ ഉൽ‌പന്നങ്ങളുടെ ആവശ്യകത 9 ശതമാനം സി‌എ‌ജി‌ആർ വളർച്ച കെെവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

കെമിക്കൽ വ്യവസായത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങൾ

  • കൃഷി, ഭക്ഷ്യസംസ്കരണം, ഹോം കെയർ, ഫാർമസ്യൂട്ടിക്കൽസ് എന്നീ വ്യവസായങ്ങളുടെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചു വരികയാണ്. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഇന്ത്യൻ രാസ കമ്പനികൾ അവരുടെ വരുമാനത്തിന്റെ 1 ശതമാനം ഗവേഷണ -വികസന (ആർ & ഡി) പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. കാർഷിക രാസവസ്തുക്കൾക്കും വ്യക്തിഗത/ഗാർഹിക പരിചരണ ഉൽപ്പന്നങ്ങൾക്കും വലിയ കയറ്റുമതി സാധ്യതയാണുള്ളത്.

  • കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കെമിക്കൽ മേഖലയിലെ നിക്ഷേപ അപേക്ഷകൾ സ്വീകരിക്കുന്നു, ഇത് മേഖലയിൽ നിർമ്മാണവും തൊഴിലവസരവും വർദ്ധിപ്പിക്കാൻ സഹായിക്കും. റിപ്പോർട്ടുകൾ പ്രകാരം, 2025 ഓടെ ഇന്ത്യൻ കെമിക്കൽ, പെട്രോകെമിക്കൽസ് മേഖലയിൽ ഏകദേശം 8 ലക്ഷം കോടി രൂപയുടെ നിക്ഷേപം കണക്കാക്കപ്പെടുന്നു.
  • മേഖലയിൽ കേന്ദ്ര സർക്കാർ 100 ശതമാനവും വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്. ഇതിനാൽ തന്നെ പ്രമുഖ രാസ നിർമാതാക്കളുടെ ഓഹരികളിൽ ധാരാളം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക ആശങ്കകളെയും കർശനമായ സർക്കാർ നടപടികളെയും തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ രാസവസ്തു നിർമാതാക്കളായ ചൈനയിൽ നിന്നും ഏവരുടെയും ശ്രദ്ധ മാറി. രാസ വ്യവസായത്തിൽ നിക്ഷേപം നടത്തുന്നവർ ചൈനീസ് നയ മാറ്റങ്ങളെക്കുറിച്ച് എപ്പോഴും ശ്രദ്ധപുലർത്തണം. 
  • 2021 മേയിൽ, കേന്ദ്ര മന്ത്രിസഭ നാഷണൽ പ്രോഗ്രാം ഓൺ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്റ്റോറേജിനായി ഒരു പി.എൽ.ഐ സ്കീം അംഗീകരിച്ചിരുന്നു. 18,100 കോടി രൂപയുടെ പദ്ധതി 50 GWh വിപുലമായ സെൽ കെമിസ്ട്രിയും 5 GWh നിച്ച് അഡ്വാൻസ്ഡ് സെൽ കെമിസ്ട്രി ശേഷിയും സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. കാർഷിക രാസവസ്തുക്കളുടെ ആഭ്യന്തര ഉൽപാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് ഉൽപാദനവുമായി ബന്ധപ്പെട്ട പിഎൽഐ പദ്ധതി അവതരിപ്പിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.
  • ഇറക്കുമതി ചെയ്ത രാസവസ്തുക്കൾക്ക് ബിഐഎസ് പോലുള്ള സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നത് പോലുള്ള വിവിധ നടപടികളും സർക്കാർ ആരംഭിച്ചു. ഈ നീക്കം വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ രാസവസ്തുക്കൾ രാജ്യത്തേക്ക് വരുത്തുന്നത് തടയാൻ സഹായിക്കും.
  • വിവിധ വികസന പ്രവർത്തനങ്ങൾക്കായി കെമിക്കൽസ് & പെട്രോകെമിക്കൽസ് വകുപ്പിന് ധനമന്ത്രാലയം  2021-22കേന്ദ്ര ബജറ്റിൽ  233.14 കോടി രൂപ അനുവദിച്ചിരുന്നു.

മുന്നിലേക്ക് എങ്ങനെ?

ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ രാസ വ്യവസായം 2019 ൽ 178 ബില്യൺ ഡോളറായിരുന്നു.  ഇത് 9.3 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ 2025 ഓടെ 304 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ, സ്പെഷ്യാലിറ്റി കെമിക്കൽസ് മേഖല അടുത്ത നാല് വർഷത്തിനുള്ളിൽ 12.4 ശതമാനം സിഎജിആറിൽ 64 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ടാറ്റാ കെമിക്കൽസ്, ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ്, നവിൻ ഫ്ലൂറിൻ ഇന്റർനാഷണൽ, വിനാറ്റി ഓർഗാനിക്സ്, ആരതി ഇൻഡസ്ട്രീസ്, ആൽക്കൈൽ അമിൻസ്, പിഐ ഇൻഡസ്ട്രീസ്, യുപിഎൽ, ദീപക് നൈട്രേറ്റ്, ക്ലീൻ സയൻസ് എന്നിവയാണ് ഇന്ത്യയിലെ രാസ മേഖലയിലെ മുൻനിര കമ്പനികൾ.  2021 മെയിൽ രാസവള, കാർഷിക രാസവസ്തു നിർമാണ കമ്പനികളെ പറ്റി മാർക്കറ്റ്ഫീഡ് ഒരു ലേഖനം പ്രസ്ദ്ധീകരിച്ചിരുന്നു. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.

ഈ സ്ഥാപനങ്ങളെല്ലാം തന്നെ പുതിയതും മെച്ചപ്പെട്ടതുമായ ഓഫറുകൾ ആരംഭിക്കുന്നതിനായി മെച്ചപ്പെട്ട ഗവേഷണ -വികസന ശേഷികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉയർന്ന യോഗ്യതയുള്ള/വൈദഗ്ധ്യമുള്ള മാൻ പവറിലൂടെയും കുറഞ്ഞ ചെലവുള്ള ഉൽപാദന ശേഷിയും കൊണ്ടാണ് ഇന്ത്യൻ കെമിക്കൽ കമ്പനികൾ താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. കൊവിഡും ചൈന വിരുദ്ധ വികാരങ്ങൾക്കും ഇടയിൽ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ മുതലെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 

ഇന്ത്യൻ കെമിക്കൽ മേഖലയെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? മാർക്കറ്റ്ഫീഡ് ആപ്പിലൂടെ കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023