ഇന്ത്യൻ ബാങ്കിംഗ് മേഖലയ്ക്ക് കെെത്താങ്ങാകാൻ എൻ.എ.ആർ.സി.എല്ലിന് ആകുമോ? ബാഡ് ബാങ്കുകളെ പറ്റി കൂടുതൽ അറിയാം

Home
editorial
will a bad bank save indias banking sector
undefined

ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിൽ വർദ്ധിച്ചുവരുന്ന മോശം വായ്പാ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ സുപ്രധാന നടപടികൾ കെെകൊണ്ട് വരികയാണ്. ഇതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 2 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ഏറ്റെടുക്കാൻ ഒരു ബാഡ് ബാങ്ക് സ്ഥാപിക്കും. ബാഡ് ബാങ്ക് എന്താണെന്നും അതിന്റെ പ്രവർത്തന രീതിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

ഇന്ത്യയിൽ ഉയർന്നു വരുന്ന എൻപിഎ പ്രതിസന്ധി

ആധുനിക സമ്പദ്ഘടനയുടെ നട്ടെല്ല് എന്നത് ബാങ്കുകളാണ്. പൗരന്മാരെ ശാക്തീകരിക്കാനും രാജ്യത്തിന്റെ പ്രധാന മേഖലകൾ വികസിപ്പിക്കാനും ആവശ്യമായ വായ്പ നൽകുന്നതിൽ ബാങ്ക് നിർണായക പങ്ക് വഹിക്കുന്നു. നമുക്ക് അറിയാം, വായ്പ നൽകുന്നതിന് പകരം ലഭിക്കുന്ന പലിശയാണ് ബാങ്കുകളുടെ വരുമാനം എന്നത്. കൃത്യ സമയത്ത് അവർ നൽകുന്ന മുതലിന് ഒപ്പം പലിശയും ചേർത്ത് തിരികെ ലഭിച്ചാൽ മാത്രമെ ബാങ്കുകൾക്ക്  ബിസിനസ് സുഖമമായി നടത്തി കൊണ്ട് പോകാൻ സാധിക്കുകയുള്ളു.

എന്നാൽ ഇന്ത്യയിൽ മോശം ബാങ്ക് ലോണുകൾ വർദ്ധിച്ചു വരികയാണ്. 2007-08ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കഴിഞ്ഞ 10 വർഷത്തിലേറെയായി ഇന്ത്യയിലെ എൻപിഎ, ബാഡ് ലോൺ എന്നിവ വർദ്ധിച്ചു വരികയാണ്. എൻപിഎ അഥവാ നോൺ പെർഫോമിംഗ് അസറ്റ്സ് എന്നാൽ മൂന്ന് മാസമോ അതിന് മുകളിലോ ആയി പലിശ ലഭിക്കാത്ത ആസ്തികളാണ്. ലളിതമായി പറഞ്ഞാൽ കൊവിഡ് പോലെയുള്ള പ്രതികൂല സാഹചര്യം ഉണ്ടായാൽ വ്യക്തികൾക്കും ബിസിനസുകൾക്കും അവരുടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ല. ഇതിനെ എൻപിഎ ആയി പരിഗണിക്കാം.

ഇത്തരം മോശം ലോണുകൾ വർദ്ധിച്ചാൽ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നഷ്ടം നേരിടേണ്ടിവരും, പുതിയ ലോണുകൾ നൽകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകും. പുറത്തുനിന്നുള്ള നിക്ഷേപകർ ഇത്തരം സ്ഥാപനങ്ങളിലേക്ക് പണം നിക്ഷേപിക്കാൻ തയ്യാറാകില്ല. ഇതു മൂലം ന്യായമായ പലിശ നിരക്കിൽ അവശ്യമായ മൂലധനം കടമെടുക്കാൻ ചെറുകിട ബിസിനസുകൾക്ക് സാധിക്കില്ല.

റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2021 മാർച്ച് വരെ നോക്കിയാൽ ഇന്ത്യൻ ബാങ്കിംഗ് സിസ്റ്റത്തിന്റെ മൊത്തം ബാഡ് ലോൺ മൂല്യം എന്നത് 8.35 ലക്ഷം കോടിയാണ്. ഇത് വിവിധ വായ്പാ സ്ഥാപനങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്രം ആവശ്യമായ പണം നൽകി അവരുടെ ക്യാപ്പിറ്റൽ വർദ്ധിപ്പിക്കുന്നതായി കാണാം. 

എന്താണ് ബാഡ് ബാങ്ക്? എങ്ങനെ പ്രവർത്തിക്കുന്നു?

ഇത്തരം പ്രസിന്ധി തരണം ചെയ്യുന്നതിനായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് അഥവ ബാഡ് ബാങ്ക് നിർമിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിൽ നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഈ സ്ഥാപനം ഒരു അസറ്റ് പുനർനിർമ്മാണ കമ്പനിയായി രൂപപ്പെട്ടു കൊണ്ട്  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടങ്ങൾ ഏറ്റെടുക്കും. ഇത് ഇന്ത്യൻ ബാങ്കിംഗ് മേഖലയെ എൻപിഎ കുടുക്കിൽ നിന്ന് രക്ഷപെടാൻ സഹായിക്കും.

എല്ലാ മോശം ലോണുകളും എൻഎആസിഎല്ലിലേക്ക് നീക്കും. തിരിച്ച് അടവ് ലഭിക്കാൻ സാധ്യതയുള്ള ലോണുകൾ മാത്രം ബാങ്കുകളിൽ അവശേഷിക്കും. ഇങ്ങനെ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് ക്ലിയർ ആയി നിന്നാൽ പുറത്തുനിന്നുള്ള നിക്ഷേപകർ കൂടുതൽ പണം ബാങ്കുകളിലേക്ക് നിക്ഷേപിക്കും. ബാങ്കുകൾക്ക് ഇത്തരത്തിൽ കൂടുതൽ പണം ലഭിച്ചാൽ ഇതിലൂടെ ലോൺ നൽകാൻ സാധിക്കും.

എൻ.എ.ആർ.സി.എല്ലിന്റെ പ്രധാന വസ്തുതകൾ

  • വായ്പാ സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റിലുള്ള 2 ലക്ഷം കോടി രൂപ വരെയുള്ള മൊത്തം  സ്വത്ത് ഏറ്റെടുക്കാൻ എൻഎആർസിഎൽ ലക്ഷ്യമിടുന്നു. ആർബിഐയുടെ നിയമങ്ങൾ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായി പ്രക്രിയ പൂർത്തിയാക്കും.

  • എൻഎആർസിഎല്ലിനെ ഇന്ത്യ ഡെറ്റ് റെസല്യൂഷൻ കമ്പനി ലിമിറ്റഡ് പിന്തുണയ്ക്കും. ഈ സ്ഥാപനം നേടിയ മോശം വായ്പകൾ മാർക്കറ്റ് പ്രൊഫഷണലുകൾക്ക് നിയന്ത്രിക്കാൻ നൽകി കൊണ്ട് മൂല്യം വീണ്ടെടുക്കാൻ അനുവദിക്കും. ഐഡിആർസിഎൽ എന്നത്
    ഒരു അസ്റ്റ് മാനേജ്മെന്റ് കമ്പനിയാണ്.

  • ബാങ്കുകൾക്ക് ക്യാഷ് ലോണുകളുടെ മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് നൽകും. ബാക്കി 85 ശതമാനവും സർക്കാർ അംഗീകൃത സുരക്ഷാ രസീതുകൾ ആയിരിക്കും. സെപ്റ്റംബർ 15ന് കേന്ദ്ര മന്ത്രിസഭ എൻഎആർസിഎല്ലിനായി 30600 കോടി രൂപ അനുവദിച്ചു.

  • പൊതു മേഖലാ ബാങ്കുകൾക്ക് എൻഎആർസിഎല്ലിൽ 51 ശതമാനം വിഹിതവും ഐഡിആർസിഎല്ലിൽ 49 ശതമാനവും വിഹിതവുമാണുള്ളത്. രണ്ട് സ്ഥാപനങ്ങളിലുമായി ബാക്കി വരുന്ന വിഹിതം സ്വകാര്യ മേഖലയിലെ ബാങ്കുകൾക്കാണ്. എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ എൻഎആർസിഎല്ലിന്റെ 12 ശതമാനം വിഹിതം കെെവശം വച്ചിട്ടുണ്ട്. ബാഡ് ബാങ്കിന്റെ 13.27 ശതമാനവും ഇന്ത്യൻ ബാങ്കാണ് കെെവശം വച്ചിട്ടുള്ളത്. 

നിഗമനം

മോശം ബാങ്കുകൾ രൂപീകരിക്കുക എന്ന ആശയം പുതിയതല്ല. 1988ൽ ആദ്യമായി യുഎസ് ആസ്ഥാനമായുള്ള മെലോൺ ബാങ്കാണ് ബാഡ് ബാങ്ക് രൂപീകരിച്ചത്. ഇത് വൻ വിജയമായതിന് പിന്നാലെ ഫിൻലാൻഡ്, സ്വീഡൻ, ഇന്തോനേഷ്യ, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ഇത് നടപ്പിലാക്കാൻ ആരംഭിച്ചു. എന്നാൽ മോശം പദ്ധതികൾ മൂലം  ചൈന, മെക്സിക്കോ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇത് അമ്പേ പരാജയമായിരുന്നു.

സെപ്റ്റംബർ 4 -ന് ആർബിഐ 6,000 കോടി എൻആർസിഎല്ലിന് ലൈസൻസ് നൽകി. മോശം ബാങ്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഇത് കാരണമായി. എൻപിഎസുകളുടെ വീണ്ടെടുക്കൽ പ്രവർത്തനം വേഗത്തിലാക്കാൻ എൻഎആർസിഎല്ലിന്റെയും ഐആർഡിസിഎല്ലിന്റെയും നിർമാണം സഹായകരമായി. ഐ‌ആർ‌ഡി‌സി‌എൽ വഴി എൻ‌പി‌എകളുടെ മൂല്യം മെച്ചപ്പെടുത്തുന്നത് രാജ്യത്തെ ബാങ്കുകൾക്ക് സഹായകരമാകും. എന്നിരുന്നാലും പ്രതിസന്ധി പരിഹരിക്കുന്നതിന് സമ്മർദ്ദമുള്ള ആസ്തികൾ വിൽക്കുകയെന്നത് വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. സമ്മർദ്ദത്തിലുള്ള ആസ്തികൾ വിപണിയിൽ വീണ്ടും വിൽക്കുന്നതിൽ പരാജയപ്പെട്ടാലും കുറവുകൾ നികത്താൻ ബാങ്കുകൾക്ക് സർക്കാർ ഗ്യാരണ്ടി അഭ്യർത്ഥിക്കാം.

വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് എൻ.പി.സികൾ ഒഴിവാക്കിയാൽ വായ്പാ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഇത് അനുവദിക്കും. എൻപിഎയുമായി ബന്ധപ്പെട്ട് നിന്ന ഫണ്ടുകൾ ഫ്രീ ആകുന്നതിനും ഇത് സഹായകരമാകും. ഈ ഫണ്ടുകൾ അവരുടെ വായ്പ നൽകുന്ന ബിസിനസുകളുടെ ഉൽപാദന മേഖലകൾക്കായി ലഭ്യമാക്കും. ഇത് ബാങ്കുകളുടെ മൂല്യനിർണ്ണയത്തിൽ പുരോഗതി കൈവരിക്കുകയും മൂലധനം സമാഹരിക്കാനുള്ള ക്ഷമത ഉയർത്തുകയും ചെയ്യു.

രാജ്യത്തെ ബാങ്കുകൾ ഒന്നിച്ച് തന്നെ എൻ.പിഎ പരിഹാരത്തിലേക്ക് കടക്കേണ്ടതുണ്ട്.  ഇന്ത്യയിലെ മോശം വായ്പാ പ്രതിസന്ധി ലഘൂകരിക്കാൻ എൻ‌ആർ‌സി‌എല്ലിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഏവരും. ബാഡ് ബാങ്കിന്റെ രൂപീകരണത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023