ആമസോണിനും ഫ്ലിപ്പ്കാർട്ടിനും എട്ടിന്റെ പണിയുമായി സർക്കാർ, ചെറുകിട കച്ചവടക്കാർക്കും ഇനി ഓൺലൈൻ വിൽപ്പന സാധ്യം; വരുന്നു ഒഎൻഡിസി

Home
editorial
will-ondc-disrupt-e-commerce-in-india
undefined

ബെംഗളൂരു നഗരത്തിൽ ചെറിയ കുക്കികൾ വിൽക്കുന്ന ഒരു കടയുണ്ടെന്ന് കരുതുക. തന്റെ ബിസിനസ് ഓൺലൈനിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഉടമസ്ഥൻ ആഗ്രഹിക്കുന്നു. ഇതിനായി അദ്ദേഹം നലൊരു തുക ചെലവഴിക്കണ്ടി വരും. ഓൺലൈനിലെ ഉത്പന്നങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നതിന് വീണ്ടും പരസ്യത്തിന് ഉൾപ്പെടെ വലിയ തുക ഉടമസ്ഥൻ ചെലവാക്കേണ്ടി വരും.

നിങ്ങളുടെ മനസിൽ ഇപ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ചോദ്യമുണ്ട്. ഈ ഉടമസ്ഥന് ആമസോൺ, വാൾമാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കുക്കീസ് വിൽപ്പന നടത്തിയാൽ പോരെയെന്ന്. എന്നാൽ ഈ ഇ-കൊമേഴ്സ് ഭീമന്മാർക്ക് മേഖലയിൽ 60 ശതമാനത്തിൽ ഏറെ നിയന്ത്രണമാണുള്ളത്. അതിനാൽ തന്നെ ടോപ്പ് സെല്ലേഴ്സിന് അവർ മുൻഗണന നൽകും. പിന്നെ നമ്മുടെ പാവം കുക്കീസ് വിൽപ്പനക്കാരന് എങ്ങനെ തന്റെ കച്ചവടം നടക്കും?

ഇവിടെയാണ് ഓപ്പൺ നെറ്റുവർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്  (ONDC) ന്റെ പ്രസക്തി. ഇത് ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമോ ആപ്പോ അല്ല. ഇന്നത്തെ ലേഖനത്തിലൂടെ ഒഎൻഡിസി എന്താണെന്നാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

എന്താണ് ONDC?

സർക്കാരിന് കീഴിലുള്ള ഡിപാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻന്റേർണൽ ട്രേഡ് ആരംഭിച്ച ഒരു നോൺ പ്രോഫിറ്റ് കമ്പനിയാണ് ഒഎൻഡിസി.  രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആപ്പുകളിലുമുള്ള തിരയൽ ഫലങ്ങളിൽ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ ഏതൊരു വിൽപ്പനക്കാരനെയും അനുവദിക്കുന്ന ഒരു നെറ്റ്‌വർക്കാണിത്. ചരക്കുകളുടെയും സേവനങ്ങളുടെയും വിനിമയത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ പ്രവർത്തന ശൃംഖലയ്ക്കും ഓപ്പൺ പ്രോട്ടോക്കോളുകളും സ്പെസിഫിക്കേഷനുകളും ONDC ഉണ്ടായിരിക്കും. ഇതിലൂടെ ബയേഴ്സിനും സെല്ലേഴ്സിനും ചരക്കുകളുടെ വ്യാപാരം സുഗമമായി നടത്താൻ സാധിക്കും.

നിലവിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഇപ്പോൾ ഒരു ലളിതമായ വെബ്‌സൈറ്റ്/ആപ്പ് സജ്ജീകരിക്കാനും അതിൽ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ലിസ്റ്റ് ചെയ്യാനും കഴിയും. എന്നാൽ ഒഎൻഡിസിയുമായി കൈകോർത്ത് കഴിഞ്ഞാൽ തങ്ങളുടെ ഉത്പന്നങ്ങൾ വിവിധ പ്ലാറ്റഫോമുകളിലായി നിരവധി പേരിലേക്ക് എത്തിക്കാൻ സാധിക്കും.


മൊത്തവ്യാപാരം, മൊബിലിറ്റി, ഫുഡ് ഡെലിവറി, ലോജിസ്റ്റിക്‌സ്, യാത്രാ സേവനങ്ങൾ തുടങ്ങിയവയുടെ പുറത്ത്  വാങ്ങുന്നയാളും വിൽക്കുന്നയാളും തമ്മിലുള്ള ഡിജിറ്റൽ ഇടപാട് സുഗമമാക്കുന്നതിനാണ് ONDC നെറ്റ്‌വർക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബിസിനസ്-ടു-ബിസിനസ് ഇടപാടുകളും ഇത് കവർ ചെയ്യും.

ഇന്ത്യയിൽ എങ്ങനെയാണ് യുപിഐ സേവനങ്ങൾ കുതിച്ചുയർന്നതെന്ന് നിങ്ങൾക്ക് ഓർമയുണ്ടോ? ഇതിന് സമാനമായി തന്നെ രാജ്യത്ത് ഒഎൻഡിസിയിലൂടെ ഇ-കൊമേഴ്സ് മേഖലയെ ജനകീയമാക്കാൻ പദ്ധതിയിടുകയാണ് കേന്ദ്ര സർക്കാർ. സർക്കാർ നീക്കം ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ കുത്തക കമ്പനികൾക്ക് തിരിച്ചടിയായേക്കും.

ഇവ എങ്ങനെ പ്രവർത്തിക്കുന്നു?

  • വാങ്ങുന്ന ആളിന്റെയും വിൽക്കുന്ന ആളിന്റെയും ഇടയിൽ ഒരു ഇടനിലക്കാരൻ ആകാൻ ഒഎൻഡിസി ശ്രമിക്കുന്നു.
  • സെല്ലേഴ്സിന് അപ്പിൽ തങ്ങളുടെ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്ത് വിൽക്കാം.
  • ഉപഭോക്താക്കൾക്ക് ആപ്പിൽ രജിസ്റ്റർ ചെയ്തു കൊണ്ട് സാധനങ്ങൾ വാങ്ങാവുന്നതാണ്.
  • നെറ്റ്‌വർക്കിനെ ലോജിസ്റ്റിക് സ്ഥാപനങ്ങളും (ഡെലിവറികൾ സുഗമമാക്കുന്നതിന്) ഇ-കൊമേഴ്‌സ് സ്റ്റോർ ഹോസ്റ്റിംഗ് സേവന ദാതാക്കളും പിന്തുണയ്ക്കും.

ഉദാഹരണത്തിന് നിങ്ങൾ പേടിഎമ്മിൽ ഒരു ലാപ്പ് ഡോപ്പിനായി തിരഞ്ഞാൽ, ആപ്പ് ഒഎൻഡിസി നെറ്റ്വർക്കിൽ കണക്ട് ആകും. അപ്പോൾ ഒഎൻഡിസി ആപ്പിൽ രജിസ്ടർ ചെയ്തിട്ടുള്ള ലാപ്പ് ടോപ്പ് സെല്ലറിനെ കണ്ടെത്തി നിങ്ങൾക്ക് കാണിച്ച് തരും. അപ്പോൾ നിങ്ങൾ അതിലൂടെ ഉത്പന്നം വാങ്ങാവുന്നതാണ്.

യുപിഐ സമാനമായി ഏതൊരു ഒഎൻഡിസി ആപ്പും നിങ്ങൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

പ്രധാന വെല്ലുവിളികൾ

ഒഎൻഡിസി എന്നത് നടപ്പാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഉത്പന്നതിന്റെ ഗുണമേന്മ, പേയ്മെന്റ്, റിട്ടേൺ, ഉപഭോക്താക്കളുടെ പരാതി എന്നിവ എല്ലാം തന്നെ മാനേജ് ചെയ്യുന്നത് തീർത്തും കഠിനമാണ്.

  • തെറ്റിദ്ധരിപ്പിക്കുന്നതോ നിലവാരമില്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും മോശം വിൽപ്പനാനന്തര പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ബ്രാൻഡുകൾക്ക് നെറ്റ്‌വർക്കിലൂടെ അനർഹമായ എക്സ്പോഷർ ലഭിച്ചേക്കാം. ഇങ്ങനെ സംഭവിച്ചാൽ ഉപഭോക്താക്കൾക്ക് ഒഎൻഡിസിയിലുള്ള വിശ്വാസം നഷ്ടമായേക്കാം.
  • നിലവിലുള്ള ലക്ഷക്കണക്കിന് സ്റ്റോറുകളെ ONDC നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരുന്നതിന് വളരെ വലിയ ഒരു കാമ്പെയ്‌ൻ ആവശ്യമാണ്.

മുന്നിലേക്ക് എങ്ങനെ?

2020 മുതൽ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും മത്സര വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് സ്ഥാപനങ്ങളും പ്രത്യേക ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക വിൽപ്പനക്കാരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് ആഴത്തിലുള്ള കിഴിവുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇ-കൊമേഴ്‌സ് ഭീമൻമാരും തങ്ങളുടെ വിൽപ്പനക്കാരായ "പങ്കാളികളെ" ഉൽപ്പന്നങ്ങൾ സമാരംഭിക്കാൻ സഹായിക്കുന്നതിന് ഉപയോക്താക്കളുടെ വാങ്ങൽ പാറ്റേണുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നതായി ആരോപണം നിലനിൽക്കുന്നു.

ചില കമ്പനികളെ മാത്രം പ്രോഹത്സാഹിപ്പിക്കുന്നതിന് പകരം, ഒഎൻഡിസി ഉപഭോക്താക്കളയും വിൽപ്പനക്കാരെയും ഇഷ്ടമുള്ള ആപ്പ് ഉപയോഗിച്ച് തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു. ഒഎൻഡിസിയുടെ വരവോടെ വൻകിട കമ്പനികൾ ചെറുകിട സ്ഥാപനങ്ങളുമായി നേരിട്ട് മത്സരിക്കേണ്ടി വരും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖല 8 മുതൽ 25 ശതമാനം വരെ ഉയരുമെന്ന് ഒഎൻഡിസി പ്രതീക്ഷിക്കുന്നു. 90 കോടി ബൈയേഴ്സുമായും 12 ലക്ഷം സെല്ലേഴ്സുമായി അടുത്ത 5 വർഷത്തിൽ സൈനപ്പ് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു.

നിലവിൽ ഒഎൻഡിസി ട്രയൽ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പല ചെറുകിട കമ്പനികളും ഒഎൻഡിസിയുമായി കൈകോർത്ത് പ്രവർത്തിക്കാൻ തുടങ്ങുന്നതായി നമുക്ക് കാണാം. Microsoft, Paytm, Snapdeal, Dunzo, eSamudaay, PhonePe, SBI, HDFC ബാങ്ക്, ITC സ്റ്റോർ, ഇന്ത്യ പോസ്റ്റ് എന്നിവ ONDC-യിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. അതേസമയം ഫ്ലിപ്പ്കാർട്ടും ആമസോണും ഇത് സംബന്ധിച്ച് ഒഎൻഡിസിയുമായി ചാർച്ചനടത്തിവരികയാണ്. എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

ഒഎൻഡിസി വരുന്നതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023