വിൻഡ്ഫാൾ നികുതി ഉയർത്തി സർക്കാർ, റിലയൻസിന് തിരിച്ചടിയാകുമോ ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
windfall taxes raised pre market analysis
undefined

പ്രധാനതലക്കെട്ടുകൾ


Bajaj Auto: ഡിസംബറിൽ കമ്പനിയുടെ മൊത്തം വിൽപ്പന 22 ശതമാനം ഇടിഞ്ഞ് 281486 യൂണിറ്റായി. ടൂ വീലർ വിൽപ്പന 23 ശതമാനം ഇടിഞ്ഞു.

South Indian Bank: ഡിസംബർ പാദത്തിൽ ബാങ്കിന്റെ ഗ്രോസ് അഡ്വാൻസ് 18 ശതമാനം ഉയർന്ന് 70168 കോടി രൂപയായി.

PSP Projects:
ഗുജറാത്തിലെ സൂറത്തിൽ അത്യാധുനിക ബഹുനില ഓഫീസ് കെട്ടിടം പണിയുന്നതിനുള്ള 1,364.47 കോടി രൂപയുടെ സർക്കാർ പ്രോജക്ട് കമ്പനിക്ക് ലഭിച്ചു.

Zomato:
കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ ഗുഞ്ജൻ പതിദാർ തിങ്കളാഴ്ച രാജി സമർപ്പിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 18134 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും 18190ൽ പ്രതിബന്ധം രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം മുകളിലേക്ക് കയറിയ സൂചിക തുടർന്ന് 92 പോയിന്റുകൾക്ക് മുകളിലായി 18197 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

43079 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുന്നേറ്റം നടത്തിയെങ്കിലും 43300ൽ സമ്മർദ്ദം രേഖപ്പെടുത്തി. അവിടെ നിന്നും താഴേക്ക് വീണ സൂചിക 43000ന് മുകളിലായി സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 217 പോയിന്റുകൾക്ക് മുകളിലായി 43203 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.4 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി അവധി ആയിരുന്നു. യൂറോപ്യൻ വിപണി ഉയർന്ന നിലയിലാണ് വ്യാപാരം നടത്തിയത്.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY 18285-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,150, 18,100, 18,000, 17,800 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,200, 18,260, 18,450  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,000, 42,830, 42,500, 42,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,310, 43,500, 43,680 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 19,025, 18,940, 18,800, 18,730 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  19,125, 19,230, 19,285 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 200  രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14.7 ആയി കാണപ്പെടുന്നു.

ഏറെ ദിവസത്തെ അവധിക്ക് ശേഷം യുഎസ് വിപണി ഇന്ന് തുറക്കും. ആഗോള വിപണികളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഒരു വെക്കേഷൻ മോഡിലാണ് ഇപ്പോഴുള്ളത്. നമ്മുടെ വിപണിയിൽ വോള്യം വളരെ കുറവായിരുന്നു എന്ന് നിങ്ങൾ കാണാം. ഇതിനാൽ തന്നെ ചാഞ്ചാട്ടം രൂക്ഷമായേക്കും.

ഇന്ന് ഫിൻ നിഫ്റ്റി എക്സ്പെയറി ആണ്. 18940- 19180 എന്നത് ഒരു റേഞ്ചാണ്. 19285ന് മുകളിലുള്ള ബ്രേക്ക് ഔട്ട് കാളകളുടെ മുന്നേറ്റത്തിന് കാരണമായേക്കും. ബാങ്ക് നിഫ്റ്റിയിലെ 43500 ഇതിനൊപ്പം മറികടക്കുമോ എന്ന് ശ്രദ്ധിക്കാം.

റിലയൻസ് ഇന്നലെ 2570ന് മുകളിൽ ശക്തമായി വ്യാപാരം അവസാനിപ്പിച്ചു. വിൻഡ് ഫാൾ നികുതി വർദ്ധിപ്പിച്ചു. ഇത് റിലയൻസിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

ജർമ്മനി തങ്ങളുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവിടും. യുഎസ് നിർമാണ പിഎംഐയും ഇന്ന് പുറത്തുവരും.

നിഫ്റ്റിയിൽ മുകളിലേക്ക് 18260 താഴേക്ക് 18100 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023