ദിശ അറിയാതെ വട്ടംതിരിഞ്ഞ് വിപണി, മിന്നുംപ്രകടനവുമായി ആക്സിസ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 172025 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 17065 രേഖപ്പെടുത്തി. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 16950 രേഖപ്പെടുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 140 പോയിന്റുകൾ/0.82 ശതമാനം മുകളിലായി 17123 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38784 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
38900ന് താഴെയായി ദുർബലമായി കാണപ്പെട്ടു. ശേഷം ഇത് തകർത്ത സൂചിക 39000ന് മുകളിലായി 39160 എന്ന പ്രതിബന്ധം വരെ കീഴടക്കി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 406 പോയിന്റുകൾ/ 1.05 ശതമാനം മുകളിലായി 39118 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മീഡിയ(-0.07%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു. Nifty Bank (+1%), Nifty FMCG (+1.4%), Nifty PSU Bank (+1.5%), Nifty Realty (+1.6%) എന്നിവ 1 ശതമാനത്തിൽ ഏറെ മുന്നേറ്റം നടത്തി.
ചൈന(+1.5%) ഒഴികെയുള്ള പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
PowerGrid (+3.4%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുട ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. NTPC (+2.4%) ഓഹരിയും നേട്ടത്തിൽ അടച്ചു.
Asian Paints (-1.5%) ഓഹരി 3500 എന്ന പ്രതിബന്ധത്തിൽ നിന്നും കുത്തനെ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
3230 ഓഹരിക്ക് സപ്പോർട്ട് ആയി നിലകൊള്ളുന്നു.
Coal India (+2.9%) ഓഹരിയും ഇന്ന് നേട്ടത്തിൽ അടച്ചു.
Axis Bank (+2.9%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇന്നും ഇടംനേടി.
ബാങ്കിംഗ് ഇതര സ്ഥാപനങ്ങളായ CholaFin (+3.5%), IBulHousing (+4.7%), L&T Fin (+3.8%), Manappuran (+4.9%), M&M Fin (+3.7%), SRTransFin (+3.2%) എന്നീ ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടമാണ് നടക്കുന്നത്. ഒരു വിപണിയും കൃത്യമായ ട്രെൻഡ് നൽകുന്നില്ല. എന്നിരുന്നാലും വിപണി ദുർബലമാണെന്ന് കാണാം.
17,130, 17,190, 17,220, 17,280, 17,430,17,480 എന്നിവിടായി നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധങ്ങളാണുള്ളത്.
ബാങ്ക് നിഫ്റ്റി ഇന്നലെ 38800ന് താഴേക്ക് കൂപ്പുകുത്തി, ഇത് മറ്റൊരു പതനത്തിനുള്ള സൂചനയായിരുന്നു. എന്നാൽ സൂചിക ഇന്ന് 39000 മറികടന്ന് ശക്തമായ മുന്നേറ്റം നടത്തി. ഈ ദിവസങ്ങളിൽ വിപണിയുടെ നീക്കം മനസിലാക്കുക എന്നത് കഠിനമാണ്.
നിഫ്റ്റിക്ക് 17300, ബാങ്ക് നിഫ്റ്റി 39160, ഫിൻ നിഫ്റ്റി 17600 എന്നിവ ശക്തമായ പ്രതിബന്ധമാണ്. ഇവ തകർന്നാൽ ഷോർട്ട് കവറിംഗ് ഉണ്ടായേക്കാം.
നിലവിലെ സാഹചര്യത്തിൽ ഓവർ നൈറ്റ് പോസിഷനുകൾ ഹോൾഡ് ചെയ്യുന്നത് ഒഴിവാക്കുക.
ടിസിഎസ് മികച്ച ഫലങ്ങളാണ് പുറത്തുവിട്ടത്. ഇൻഫോസിസ് ഓഹരികൾ തിരികെ വാങ്ങുമെന്ന് പറയപ്പെടുന്നു. ഇന്ത്യ രൂപ ഇപ്പോഴും ദുർബലമായി തുടരുന്നു. നാസ്ഡാക് 2 വർഷത്തെ താഴ്ന്ന നിലയിലാണ്. അല്ലെങ്കിൽ ഐടി ഓഹരികളിൽ ഒരു റാലി കാണാൻ സാധിക്കുമായിരുന്നു.
വിപ്രോയുടെ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മോശമായിരുന്നു.
യുകെയിലെ ഓഗസ്റ്റിലെ ജിഡിപി -0.3 ശതമാനമായി രേഖപ്പെടുത്തി. നേരത്തെ ഇത് 0.2 ശതമാനം ആയിരുന്നു.
ഇന്ത്യയുടെ സിപിഐ കണക്കുകൾ ഇന്ന് പുറത്തുവരും.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display