ഇന്ത്യയിലെ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ പണം ഉണ്ടാക്കുന്നത് എങ്ങനെ?

Home
editorial
how credit rating agencies in india earn money
undefined

ബോണ്ടുകൾ, ഡിബഞ്ചറുകൾ, ഷെയറുകൾ, മറ്റ് സെക്യൂരിറ്റി ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തി അതിന് അനുയോജ്യമായ റേറ്റിംഗ് നൽകുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി എന്ന് അറിയപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങൾ ലോകം മുഴുവനുണ്ട്.

Standard and Poor’s(S&P), Moody’s, Fitch group – എന്നിവയാണ് മൂന്ന് ആഗോള ക്രെഡിറ്റ് ഏജൻസികൾ. മൂന്ന് കമ്പനികളും ഇന്ത്യയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 

  • CRISIL – എസ് ആന്റ് പിയുടെ ആഗോള കമ്പനി.
  • India Ratings(Ind-Ra) – ഫിച്ച് റേറ്റിംഗ്സിന്റെ അനുബന്ധ സ്ഥാപനം.
  • ICRA – മൂഡീസിന്റെ അനുബന്ധ സ്ഥാപനം.
  • CARE

CARE, CRISIL, ICRA  എന്നീ കമ്പനികൾ എൻ.എസ്.ഇ, ബി.എസ്.ഇ എന്നിവയിൽ ലിസ്റ്റ് ചെയ്തവയാണ്.

ചരിത്രത്തിലുടനീളമുള്ള നിരവധി സാമ്പത്തിക,  വ്യവസായ പ്രതിസന്ധികളിൽ ചിലതിൽ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്ക് പങ്കുണ്ടെന്ന വിവാദം നിലനിന്നിരുന്നു. പെൻ സെൻട്രൽ റെയിൽ റോഡ് പ്രതിസന്ധിയും 2008 ലെ ഭവന മാർക്കറ്റ് പ്രതിസന്ധിക്കും ഇത്തരം ക്രെഡിറ്റ് ഏജൻസികൾ കാരണക്കാരായി എന്ന് ആക്ഷേപമുണ്ട്.

ഇത്തരം സ്വകാര്യ റേറ്റിംഗ് ഏജൻസികൾ എങ്ങനെയാണ് പണം സമ്പാദിക്കുന്നതെന്നും ദലാൽ സ്ട്രീറ്റിൽ ഇവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

ബിസിനസ് മോഡൽ

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്ക് മൂന്ന് മാർഗങ്ങളിലൂടെയാണ് വരുമാനം ലഭിക്കുന്നത്.

  • റേറ്റിംഗ്സ്
  • റിസർച്ച്
  • അഡ്വെെസറി

റേറ്റിംഗ്സ്

ഓരോ തവണയും കമ്പനികൾ കടപത്രങ്ങൾ വിതരണം ചെയ്യുമ്പോൾ ആഗോള  ക്രെഡിറ്റ് ഏജൻസികൾ ഇവയുടെ റേറ്റിംഗ് വിലയിരുത്തി കൊണ്ട് ഇതിനെ തരംതിരിക്കും. AAA(+/-), AA(+/-), A(+/-) to………. CCC, CC, C D. എന്നിങ്ങനെ നിരവധി തട്ടിലായി അപകടത്തെയും നേട്ടത്തെയും അടിസ്ഥാനമാക്കി റേറ്റിംഗുകൾ നൽകിയിട്ടുണ്ട്. ഏറ്റവും ഉയർന്ന ഗ്രേഡ് ആയി AAA യെ പരിഗണിക്കാം. ഏറ്റവും താഴ്ന്ന ഗ്രേഡ്  D-യാണ്. ഒരു ബോണ്ടിന് ഉയർന്ന റേറ്റിംഗ് ലഭിച്ചാൽ അത് വാങ്ങാൻ അനേകം ആളുകൾ വരും, അവയക്ക് മേൽ അപകടസാധ്യത കുറവുമായിരുക്കും. ബോണ്ടിന്റെ റേറ്റിംഗ് കുറവാണേൽ അത് വാങ്ങാൻ ആളുകൾ കുറവായിരിക്കും ഒപ്പം  അപകട സാധ്യതയും കൂടുതൽ ആയിരിക്കും.

ഓരോ തവണ ഒരു കമ്പനി ബോണ്ട് വിതരണം ചെയ്യുമ്പോൾ അതിന് മേൽ ശരിയായ വില നിശ്ചയിക്കേണ്ടതുണ്ട്. ഇതിനായി റേറ്റിംഗ് മാർക്കറ്റുകൾ ഏറെ പ്രചാരമുള്ള ‘ഇഷ്യു-പേയ്സ് മോഡൽ’ പിന്തുടരുന്നു. ഇവിടെ ബോണ്ട് നൽകുന്ന കമ്പനി റേറ്റിംഗ് ഏജൻസികൾക്ക് റേറ്റുചെയ്യുന്നതിന് പണം നൽകുന്നു. എന്നാൽ എല്ലായ്പ്പോഴും ഇങ്ങനെ ആകണമെന്നില്ല.

1970ൽ ‘നിക്ഷേപക-പേയ്‌സ് മോഡൽ’ ആണ് പിന്തുടർന്നിരുന്നത്. പിന്നീട് ഇതിന്റെ സാധ്യത മങ്ങി പോയി. ഇവിടെ ബോണ്ട് വാങ്ങുന്ന നിക്ഷേപകൻ തന്നെ റേറ്റിംഗ് ഏജൻസികൾക്ക് പണം നൽകണമായിരുന്നു.

ബാങ്ക് ലോൺ റേറ്റിംഗുകളിലൂടെയും റേറ്റിംഗ് ഏജൻസികൾക്ക് വരുമാനം ലഭിക്കുന്നു. ഒരു കമ്പനിയോ വ്യക്തിയോ ബാങ്കിൽ നിന്ന് പണം കടം വാങ്ങുമ്പോഴെല്ലാം, ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി വായ്പക്കാരനെ റേറ്റ് ചെയ്യേണ്ടതുണ്ട്. വായ്പ്പ അനുവദിക്കുന്നതിന് മുമ്പായി ബാങ്കുകൾ ഈ റേറ്റിംഗ് നോക്കുന്നതാണ്.

കടപത്രങ്ങൾക്കും, ബാങ്കു വായ്പ്പകൾക്കും പുറമെ റേറ്റിംഗ് ഏജൻസികൾ എം‌എസ്‌എം‌ഇ, കമ്പനികൾ‌, മറ്റ് ഡെറ്റ് ഉപകരണങ്ങൾ‌, ഓഹരികൾ, രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ എന്നിവയെയും റേറ്റ് ചെയ്യുന്നു. ഇവയെല്ലാം ഏജൻസികൾക്ക് വരുമാനം നേടികൊടുക്കുന്നു.

റിസർച്ച്

ഐപിഒക്ക് മുമ്പായി കമ്പനികൾ സെബിക്ക് സമർപ്പിക്കുന്ന റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് നിങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇതിൽ റേറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ട് കാണാനാകും. ആവശ്യകത അടിസ്ഥാനമാക്കി ഗവേഷണം നടത്താൻ ബാങ്കുകളും കമ്പനികളും സർക്കാരുകളും ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളെ നിയമിക്കുന്നു. ചില ഘട്ടങ്ങളിൽ വിപണിയിൽ തങ്ങളുടെ സ്ഥാനവും പ്രശസ്തിയും നിലനിർത്തുന്നതിന് ക്രെഡിറ്റ് ഏജൻസികൾ തങ്ങളുടെ റിപ്പോർട്ടുകൾ പബ്ലിക്ക് ഡൊമെയ്നിൽ അവതരിപ്പിക്കും.

റേറ്റിംഗ് ഏജൻസികൾ ഒരു കമ്പനിയെ പറ്റിയോ മേഖലയെ പറ്റിയോ ഓഹരിയെ പറ്റിയോ മോശം അഭിപ്രായം റിപ്പോർട്ട് ചെയ്താൽ അതിന്റെ വിപണി വില വളരെ പെട്ടന്ന് കൂപ്പുകുത്തിയേക്കും. ക്രെഡിറ്റ് ഏജൻസികളുടെ റിപ്പോർട്ട് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് നിങ്ങൾക്ക് മനസിലായി എന്ന് കരുതുന്നു.

അഡ്വെെസറി

ലോകത്ത് ആവശ്യമായ എല്ലാത്തരം ഡേറ്റകളും റേറ്റിംഗ് ഏജൻസികളുടെ കെെവശമുണ്ടാകും. ഇത് ആഗോള വിപണിയെ പറ്റിയും പല ബിസിനസുകളെ പറ്റിയുമുള്ള ഉൾകാഴ്ച നൽകുന്നു. ഇതിനാൽ പല ബിസിനസുകളും ഇവരുടെ അഡ്വെെസറി സേവനങ്ങൾ തേടും. ആവശ്യമായ കാലയളവിൽ  കരാർ അടിസ്ഥാനത്തിലാണ് ഇവ നൽകുക.

ക്രെഡിറ്റ് ഏജൻസികളിലെ നിക്ഷേപ സാധ്യത

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ നിന്നുള്ള നിക്ഷേപകരുടെ വരുമാനം  കണക്കിലെടുക്കുമ്പോൾ അവ സ്വയം പ്രവർത്തിക്കുന്നില്ല. ഇന്ത്യൻ വിപണിയിൽ നടന്ന കാളയോട്ടത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷം മാത്രമാണ് ഈ ഓഹരികൾ മുന്നേറ്റം നടത്തിയത്. ICRA, CRISIL, CARE എന്നീ ഓഹരികൾക്ക് പോലും നിഫ്റ്റി 50യുടെ ബെഞ്ച് മാർക്ക് സൂചികയെ മറികടക്കാനായിട്ടില്ല. CRISIL 76 ശതമാനം റിട്ടേണും CARE 69  ശതമാനം റിട്ടേണും  ICRA 29 ശതമാനം റിട്ടേണുമാണ് നൽകിയിട്ടുള്ളത്. ഈ ഓഹരികൾ ഒന്നും തന്നെ ശക്തമായ മുന്നേറ്റം നടത്തിയിട്ടില്ല. ഏറെ കാലമായി അസ്ഥിരമായി നിലകൊള്ളുകയാണ്.

ഈ ഏജൻസികളുടെ  വരുമാനവും അറ്റാദായവും കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരത പുലർത്തുന്നില്ല. കമ്പനികൾ നേരിട്ട് ഉത്പന്നങ്ങൾ വിൽക്കാത്തതാണ് ഇതിന് കാരണം. അവർ അവരുടെ അഭിപ്രായം മാത്രമാണ് വിൽക്കുന്നത്.

നിഗമനം

റേറ്റിംഗ് ഏജൻസികൾ കുറഞ്ഞ നിലവാരമുള്ള  ബോണ്ടുകൾക്ക് മേൽ ഉയർന്ന റേറ്റിംഗ് നൽകിയതാണ് 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്. കെെക്കൂലി വാങ്ങി ഉയർന്ന റേറ്റിംഗ് നൽകിയെന്ന് തന്നെ പറയാം. ഇതേതുടർന്ന് ആഗോള സമ്പദ് വ്യവസ്ഥ തന്നെ താറുമാറായിട്ടും ഇത്തരം ഏജൻസികൾക്ക് എതിരെ ആരും നടപടിയെടുത്തില്ല.

2016ൽ ഇന്ത്യയിൽ  നടന്നതും  സമാനമായ കാര്യമാണ്. IL&FS സെക്യൂരിറ്റീസിന് മോശമായ ആസ്തികളും സാമ്പത്തിക സ്ഥിതിയും ഉണ്ടായിട്ടും ക്രെഡിറ്റ് ഏജൻസികൾ ഉയർന്ന റേറ്റിംഗ് നൽകി. കമ്പനിക്ക് ബാങ്കുകളിൽ നിന്നും എടുത്ത വായ്പ  തിരികെ നൽകാനായില്ല. ഇതോടെ ബാങ്കുകളും ധനകാര്യ സേവന കമ്പനികളും പണം കടം കൊടുക്കാൻ മടിക്കുകയും ഇത് 2021 ൽ പോലും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും വായ്പാ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.

ഈ മേഖല ഒരു ഒളിഗോപോളിയി പ്രവർത്തിക്കുന്നു. ഈ മൂന്ന് റേറ്റിംഗ് ഏജൻസികൾ അല്ലാതെ വളരെ കുറച്ച് സ്വതന്ത്ര റേറ്റിംഗ് കമ്പനികൾ മാത്രമെ ഉള്ളു. ഇതിനാൽ കുറച്ച് എന്റിറ്റികൾക്ക് മാത്രമേ എല്ലാ ബിസിനസ്സും ലഭിക്കൂ. മേഖലയ്ക്ക് അവസരങ്ങൾ കുറവാണ്. ഏജൻസികൾ ക്രമക്കേട് കാണിച്ചാൽ സെബിക്ക് പിഴ ചുമത്താവുന്നതാണ്.

ബോണ്ടുകൾക്ക് വേണ്ടി റേറ്റിംഗ് നൽകുന്നതിനായി സെബി, എസ്.ഇ.സി എന്നീ റെഗുലേറ്ററികൾ ക്രെഡിറ്റ് ഏജൻസികൾക്ക് പണം നൽക്കുന്ന റെഗുലേറ്റർ പേ മോഡലിനുള്ള പിന്തുണ വർദ്ധിച്ചുവരികയാണ്. ഇതിലൂടെ ഏജൻസികൾ കമ്പനികൾക്ക് തെറ്റായ റേറ്റിംഗ് നൽകുന്നതിൽ നിന്നും തടയാനായേക്കും. സർക്കാരിന്റെ അഭിപ്രായങ്ങൾ ഏജൻസികളെ സ്വാധീനിച്ചേക്കാമെന്നതാണ് ഇതിന്റെ പോരായ്മ.

ക്രെഡിറ്റ് റേറ്റിംഗ് മേഖലയിലെ ഈ പഴുതുകളെ എങ്ങനെ മറികടക്കാനാകുമെന്നാണ് നിങ്ങൾ കരുതുന്നത്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023