ആദ്യമായി 18500ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 18528 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 40 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. ശേഷം സൂചികയിൽ നേരിയ തോതിലുള്ള ബൈയിംഗ് അനുഭവപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 28 പോയിന്റുകൾ/0.15 ശതമാനം മുകളിലായി 18512 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
43192 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രൂക്ഷമായ ലാഭമെടുപ്പിന് വിധേയമായി. താഴേക്ക് വീണ സൂചിക പിന്നീട് കൂടുതൽ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 91 പോയിന്റുകൾ/ 0.21 ശതമാനം താഴെയായി 42983 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 19324 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 170 പോയിന്റുകൾ താഴേക്ക് വീണു. ശേഷം 19200ന് അടുത്തായി സൂചിക അസ്ഥിരമായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 60 പോയിന്റുകൾ/ 0.31 ശതമാനം താഴെയായി 19216 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Media (+2.5%), Nifty Realty (+1.1%), Nifty Auto (+0.88%) എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി കാണപ്പെടുന്നു.
നിർണായക നീക്കങ്ങൾ
HDFC Life (+2.4%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. കഴിഞ്ഞ 9 ദിവസത്തിനുള്ളിൽ 11 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി കാഴ്ചവെച്ചത്.
Nestle (-1%) ഓഹരി താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു.
കമ്പനിയുടെ ബോണസ് വിതരണത്തിന് മേൽ സെബി അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ Easemytrip (-4.7%) ഓഹരി താഴേക്ക് വീണു.
RVNL (+9.1%) ഓഹരി ശക്തമായ നീക്കം കാഴ്ചവെച്ചു. രണ്ട് മാസത്തിൽ 140 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി കാഴ്ചവെച്ചത്.
Nykaa (+2.9%) ഓഹരി ശക്തമായ നീക്കം കാഴ്ചവെച്ചു.
ഹോട്ടൽ അശോകിന്റെ മൂല്യം 7409 കോടി രൂപയായി സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ ITDC (+20%-UC) ഓഹരി നേട്ടത്തിൽ അടച്ചു.
മാർച്ച് മുതൽ യുകെയിലെ ജാഗ്വാർ ലാന്റ് റോവറിന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ Tata Motors (+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.
Paytm (+5.6%) ഓഹരിയും നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 100 പോയിന്റുകൾ മാത്രം താഴെയാണുള്ളത്.
നിഫ്റ്റി 18500ന് മുകളിലായി ആദ്യമായി വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ബാങ്ക് നിഫ്റ്റി 43000 എന്ന നിലയിൽ നിന്നും താഴേക്ക് വീണു. മൊത്തം വിപണിയും ബുള്ളിഷായാണ് കാണപ്പെടുന്നത്. എന്നാൽ ഇൻട്രാഡേ വീക്കിനസ് പ്രതീക്ഷിക്കാവുന്നതാണ്. മുന്നിലേക്ക് ഈ പറയുന്ന ലെവലുകൾ ശ്രദ്ധിക്കുക.
Nifty- 18,610, 18,480,18,400,18,350,18,280, 18,240
Bank Nifty - 43,400, 42,900,42,600, 42,200, 42,000
Fin Nifty - 19,360, 19,200, 18,900
നിഫ്റ്റി ഐടിയിൽ ശ്രദ്ധിക്കുക. ഇത് നാസ്ഡാകിന്റെ നീക്കത്തെ ആശ്രയിച്ചിരിക്കും.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display