പുതിയ ഉയരങ്ങൾ കീഴടക്കി ബാങ്ക് നിഫ്റ്റി, വീണ്ടും ബ്രേക്ക് ഔട്ടിന് ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 18362 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
തുടക്കത്തിൽ ശക്തമായ ലാഭമെടുപ്പിന് വിധേയമായി. 18280ന് അടുത്തായി നിരവധി തവണ സൂചിക സപ്പോർട്ട് എടുത്തു. ശേഷം ഇവിടെ നിന്നും തിരികെ കയറിയ സൂചിക 140 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 74 പോയിന്റുകൾ/0.41 ശതമാനം മുകളിലായി 18403 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42234 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
ആദ്യ പകുതിയിൽ താഴേക്ക് വീണു. 42080ൽ സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും തിരികെ കയറി എക്കാലത്തെയും ഉയർന്ന നിലയായ 42450 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 295 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 42372 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 19032 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടന്ന് മുന്നേറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 112 പോയിന്റുകൾ/ 0.59 ശതമാനം മുകളിലായി 19083 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മിക്ക മേഖലാ സൂചികകളും ഇന്ന് ഫ്ലാറ്റായി ലാഭത്തിൽ അടച്ചു. Nifty Bank (+0.70%), Nifty Auto (+0.64%), Nifty Finserv (+0.59%) എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി കാണപ്പെടുന്നു.
നിർണായക നീക്കങ്ങൾ
മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ ONGC (+2.2%) ഓഹരി നേട്ടത്തിൽ അടച്ചു.
Coal India (-6%) ഓഹരി നഷ്ടത്തിൽ അടച്ചു.
Naukri (-4.7%) ഓഹരിയും നഷ്ടത്തിൽ അടച്ചു.
രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Apollo Tyres (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.
പാദത്തിലെ ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയതിന് പിന്നാലെ Sobha (+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.
അനേകം ഓർഡറുകൾ നേടിയതിന് പിന്നാലെ RVNL (+12.9%) ഓഹരി രണ്ട് ആഴ്ച കൊണ്ട് 50 ശതമാനത്തിൽ ഏറെ നേട്ടമാണ് കൈവരിച്ചത്.
കമ്പനിയുടെ 26% അധിക ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെബി അംഗീകരിച്ചതിന് പിന്നാലെ NDTC (+5%-UC) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
വീണ്ടും പുതിയ ഉയരങ്ങൾ സ്വന്തമാക്കി ബാങ്ക് നിഫ്റ്റി.
നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ഇന്ന് ബുള്ളിഷായി കാണപ്പെട്ടു.
നിഫ്റ്റിയുടെ ഇന്നത്തെ നീക്കം നിർണായകമായിരുന്നു. സൂചിക 18400ന് മുകളിൽ നിന്നാൽ ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കിയേക്കും.
42550ൽ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ ലാഭമെടുപ്പ് പ്രതീക്ഷിക്കാവുന്നതാണ്.
നിഫ്റ്റി ഐടി 29360 എന്ന പ്രതിബന്ധം മറികടന്നു. നാസ്ഡാകിന്റെ നീക്കങ്ങൾ ശ്രദ്ധിക്കുക.
റിലയൻസിൽ 2560 എന്ന സപ്പോർട്ട് ശ്രദ്ധിക്കുക.
1622 എന്ന പ്രതിബന്ധം മറികടന്നാൽ എച്ച്.ഡി.എഫ്.സി ബാങ്കിൽ ഒരു മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display